തൃഷയ്ക്ക് നാല് മക്കള്‍ ഉണ്ട്; വലിയ പണക്കാരനായ ബിസിനസുകാരനെ കല്യാണം കഴിച്ചു; അത് കാരണം സിനിമ വരെ ഉപേക്ഷിക്കാന്‍ തീരുമാനം; കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ തെളിയുന്നത് ഇങ്ങനെ; നടിയെ പറ്റി കേള്‍ക്കുന്നതെല്ലാം സത്യമോ? 

Malayalilife
 തൃഷയ്ക്ക് നാല് മക്കള്‍ ഉണ്ട്; വലിയ പണക്കാരനായ ബിസിനസുകാരനെ കല്യാണം കഴിച്ചു; അത് കാരണം സിനിമ വരെ ഉപേക്ഷിക്കാന്‍ തീരുമാനം; കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ തെളിയുന്നത് ഇങ്ങനെ; നടിയെ പറ്റി കേള്‍ക്കുന്നതെല്ലാം സത്യമോ? 

തെന്നിന്ത്യന്‍ സിനിമാലോകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ തൃഷ കൃഷ്ണനെ ചുറ്റിയുള്ള അഭ്യൂഹങ്ങളും അതിനോടുള്ള താരത്തിന്റെ കുറിക്കുളളുന്ന മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൃഷയുടെ സ്വകാര്യ ജീവിതത്തെയും കരിയറിനെയും സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെല്ലാം പരിഹാസരൂപേണ മറുപടി നല്‍കിയിരിക്കുകയാണ് താരം. 

നടന്‍ വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനും ഭാര്യ സംഗീതയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണതായും വാര്‍ത്തകള്‍ വന്നതോടെയാണ് തൃഷ വീണ്ടും വിവാദങ്ങളുടെ കേന്ദ്രബിന്ദുവായത്. വിജയുടെയും സംഗീതയുടെയും വിവാഹമോചന വാര്‍ത്തകള്‍ക്കിടെ, അതിന് കാരണം തൃഷയാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള സിനിമകളും വിദേശയാത്രകളും അഭിമുഖങ്ങളുമെല്ലാം ഇതിന് തെളിവായി സൈബര്‍ ലോകം ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ഇത്തരം ആരോപണങ്ങളോട് താരം നേരിട്ട് പ്രതികരിച്ചിരുന്നില്ല.

സിനിമയോടുള്ള താല്പര്യം കാരണം വിവാഹ ജീവിതം പോലും വേണ്ടെന്ന് വെച്ച താരമാണ് തൃഷ എന്ന് ആരാധകര്‍ വിശ്വസിക്കുന്നു. എന്നാല്‍ അടുത്തിടെ താരം പല വന്‍ പ്രോജക്റ്റുകളോടും 'നോ' പറഞ്ഞു എന്ന വാര്‍ത്തകള്‍ വന്നതോടെ തൃഷ അഭിനയം നിര്‍ത്തുകയാണോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. കരിയറിന് പ്രാധാന്യം നല്‍കുന്ന താരം ഇങ്ങനെയൊരു തീരുമാനമെടുക്കുമോ എന്നതായിരുന്നു സിനിമാ ലോകത്തെ പ്രധാന ചര്‍ച്ച. തന്നോട് തര്‍ക്കിക്കാന്‍ വരുന്നവരോട് പ്രതികരിക്കാനില്ലെന്നും, സമാധാനത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും തൃഷ നേരത്തെ ഒരു കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

തനിക്കെതിരെ ഉയരുന്ന വ്യാജ വാര്‍ത്തകള്‍ക്കും ഫിക്ഷന്‍ സ്റ്റോറികള്‍ക്കും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം മറുപടി നല്‍കിയത്. തന്നെക്കുറിച്ച് പ്രചരിക്കുന്ന അസംബന്ധ വാര്‍ത്തകളെ പരിഹസിച്ചുകൊണ്ട് തൃഷ കുറിച്ചു:  'ഞാന്‍ സിനിമ ഉപേക്ഷിച്ചു, ഒരു ധനികനായ ബിസിനസുകാരനെ വിവാഹം കഴിച്ചു, ഇന്നലെ രണ്ട് വയസ്സ് തികഞ്ഞ നാല് കുട്ടികളെ വളര്‍ത്തുന്നു. മറ്റെന്തെങ്കിലും ചേര്‍ക്കണോ അതോ ഇന്നത്തെ ഫിക്ഷന്‍ ക്വാട്ടയില്‍ ഇതിനെ ഉള്‍പ്പെടുത്തണോ?' 

തന്റെ വിവാഹത്തെയും കരിയറിനെയും കുറിച്ച് ഭാവനയില്‍ കഥകള്‍ മെനയുന്നവര്‍ക്കുള്ള കൃത്യമായ മറുപടിയായിരുന്നു ഇത്. അവിവാഹിതയായി തുടരുന്നതും വിജയുമായുള്ള സൗഹൃദവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ടെങ്കിലും, താന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണെന്നും പ്രചരിക്കുന്നതെല്ലാം വെറും കെട്ടുകഥകളാണെന്നും താരം പരോക്ഷമായി വ്യക്തമാക്കുന്നു. വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും മറുപടി നല്‍കുന്നതിനേക്കാള്‍ സ്വന്തം സമാധാനത്തിന് പ്രാധാന്യം നല്‍കുന്ന തൃഷയുടെ നിലപാട് കൈയടികളോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് താരം നല്‍കിയ ഈ ചുട്ട മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 

കരിയറില്‍ മികച്ച വേഷങ്ങളുമായി മുന്നോട്ട് പോകുന്ന തൃഷ, ഇത്തരം വിവാദങ്ങള്‍ തന്റെ ജീവിതത്തെ ബാധിക്കില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. വിവാഹത്തെക്കുറിച്ചുള്ള കുറിപ്പും പ്രണയത്തെക്കുറിച്ചുള്ള താരത്തിന്റെ മുന്‍പത്തെ വാക്കുകളും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
 

Read more topics: # തൃഷ
Trisha slams viral rumours with witty Instagram post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES