കാത്തിരിപ്പിന് വിരാമം; തലയുടെ 'വലിമൈ'യുടെ റിലീസ് പ്രഖ്യാപിച്ചു; ആവേശത്തിൽ ആരാധകർ

Malayalilife
topbanner
കാത്തിരിപ്പിന് വിരാമം; തലയുടെ 'വലിമൈ'യുടെ റിലീസ് പ്രഖ്യാപിച്ചു; ആവേശത്തിൽ ആരാധകർ

ചെന്നൈ: കാത്തിരിപ്പ് വിരാമം.അജിത്തിന്റെ വലിമൈ എന്ന ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ.2022 ജനുവരിയിൽ പൊങ്കൽ റിലീസായിട്ടാണ് അജിത്തിന്റെ വലിമൈ എത്തുക.എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്ത് നായകനാകുന്ന വലിമൈ. ഒടിടിയല്ല തിയറ്ററിൽ തന്നെയാകും ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ വലിമൈയുടെ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു.

ഹുമ ഖുറേഷിയാണ് ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നത്.തമിഴ്‌നാട്ടിലെ തിയേറ്റർ വിതരണാവകാശം റൊമിയോ പിക്‌ചേഴ്‌സിന്റെ രാഹുലും ഗോപുരം സിനിമയും സ്വന്തമാക്കിയിരുന്നു.ബസ് ചേസ് അടക്കമുള്ള രംഗങ്ങൾ ചിത്രത്തിലുണ്ടാകും.അജിത്ത് പൊലീസ് വേഷത്തിലാകും ചിത്രത്തിൽ എത്തുകയെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

Read more topics: # VALIMAI RELEASE DATE
VALIMAI RELEASE DATE

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES