ഓരോ നിമിഷവും ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്ദ വിന്ന്യാസവുമായി 'വടക്കന്‍' സിനിമയുടെ കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത മലയാളം സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ 'വടക്കന്‍' മാര്‍ച്ച് ഏഴിനാണ് തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്. ഉദ്വേഗഭരിതവും ആകാംക്ഷ നിറയ്ക്കുന്നതുമായ ട്രെയിലര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഏവരുടേയും ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്. ഒരു ദ്വീപില്‍ നടക്കുന്ന ഭീതി വിതയ്ക്കുന്ന സംഭവങ്ങളും അതിന് പിന്നിലെ കാരണങ്ങളുമൊക്കെയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത് എന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. കേരളത്തിലെ മനോഹരമായ ലൊക്കേഷനുകളായ കുട്ടിക്കാനം, വാഗമണ്‍, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി മലയാള സിനിമയിലെ ആദ്യത്തെ തന്നെ ഓഡിയോ ട്രെയിലര്‍ ലോഞ്ച് അടുത്തിടെ നടന്നിരുന്നത് ഏറെ ശ്രദ്ധ കവര്‍ന്നിരുന്നു. സിനിമയിലെ വ്യത്യസ്തമായ ഗാനമായ 'കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം...' എന്ന് തുടങ്ങുന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏവരുടേയും ശ്രദ്ധ കവര്‍ന്നിരുന്നു. ഇപ്പോഴിതാ ട്രെയിലറും നിഗൂഢമായ ഒരു സ്ഥലത്തെ പാരാനോര്‍മല്‍ ആക്ടിവിറ്റികളും തുടര്‍സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്ന സൂചന നല്‍കുന്നതാണ്. ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇറ്റലിയിലെ അഭിമാനകരമായ 78-ാമത് ഫെസ്റ്റിവല്‍ ഇന്റര്‍നാഷണല്‍ ഡെല്‍ സിനിമ ഡി സലേര്‍നോ 2024 (78-ാമത് സലേര്‍നോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍) യില്‍ ഒഫീഷ്യല്‍ കോംപറ്റീഷനില്‍ പ്രീമിയര്‍ ചെയ്ത ചിത്രത്തിന്റെ എക്‌സ്‌ക്ലൂസീവ് പ്രീമിയര്‍, ഇന്‍വൈറ്റ് ഒണ്‍ലി മാര്‍ക്കറ്റ് പ്രീമിയര്‍ ലോക പ്രശസ്ത കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മാര്‍ഷെ ദു ഫിലിം 2024-ല്‍ ഹൊറര്‍, ഫാന്റസി സിനിമകള്‍ക്കായുള്ള പ്രത്യേക വിഭാഗമായ ഫന്റാസ്റ്റിക് പവലിയനില്‍ ഈ വര്‍ഷം ആദ്യം നടന്നിരുന്നു. സെലിബ്രിറ്റികളും ഹൊറര്‍ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്‌ക്രീനിങ്ങില്‍ 7 സിനിമകളില്‍ ഒന്നായാണ് വടക്കന്‍ തെരഞ്ഞെടുക്കപ്പെട്ടത്. റസൂല്‍ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാല്‍, ഉണ്ണി ആര്‍. എന്നീ പ്രശസ്തര്‍ അണിയറയില്‍ ഒരുമിക്കുന്ന 'വടക്കന്‍' ഈ വിഭാഗത്തില്‍ ഇടംനേടിയ ഏക മലയാളചിത്രവുമാണ്. അതുപോലെ അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ ചിത്രമായി 'വടക്കന്‍' ചരിത്രം രചിച്ചിരുന്നു. ഫ്രാന്‍സിലെ റിംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ബെസ്റ്റ് ഫീച്ചര്‍ ഫിലിം വിന്നറായിരുന്നു 'വടക്കന്‍'.
ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കന്‍' ഒരുക്കിയിരിക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് നിര്‍മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. മലയാളികള്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും 'വടക്കന്‍' എന്നാണ് നിര്‍മ്മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോയിലെ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശര്‍മ്മ എന്നിവരുടെ ആത്മവിശ്വാസം.
യുഎസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് ആരംഭം കുറിച്ച ഓഫ്ബീറ്റ് മീഡിയ ഗ്രൂപ്പ് ഇന്ത്യയില്‍ നിന്നുള്ള ഏറെ വ്യത്യസ്തമായ കഥകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായ 101India.com-ന് പിന്നിലെ സര്‍ഗ്ഗാത്മക ശക്തിയാണ്. അവരുടെ ബാനറായ ഓഫ് ബീറ്റ് സ്റ്റുഡിയോസിന് കീഴില്‍ മലയാള സിനിമാലോകത്ത് അത്യന്തം വേറിട്ടുനില്‍ക്കുന്ന സിനിമകളൊരുക്കാനൊരുങ്ങുകയാണ്. നേരത്തെ, കൊച്ചിയില്‍ നടന്ന എന്‍എഫ്ടി എക്‌സിബിഷന്‍ 'മിഥ്‌സ് ആന്‍ഡ് മീമ്‌സ്' പപ്പായ കഫേയുമായി സഹകരിച്ച് ഓഫ്ബീറ്റ് മീഡിയയുടെ 101India.com ക്യൂറേറ്റ് ചെയ്തിരുന്നു. മലയാളി സിനിമാ പ്രേക്ഷകര്‍ക്കായി ഓഫ് ബീറ്റ് സ്റ്റുഡിയോസ് സമാനതകളില്ലാത്ത കഥകളൊരുക്കുന്ന യൂണിവേഴ്‌സില്‍ ആദ്യത്തേതായാണ് 'വടക്കന്‍' എത്തുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവില്‍ ഒരുങ്ങുന്ന ഒരു സൂപ്പര്‍നാച്ചുറല്‍ ത്രില്ലറാണ് 'വടക്കന്‍'. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും റിലീസിനായി ഒരുങ്ങുന്നുണ്ട്.
ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്‌കോ നകഹാര ഛായാഗ്രഹണം ഒരുക്കുന്നു. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്‍കുന്നു. ആഗോളതലത്തില്‍ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം 'വടക്കനി'ല്‍ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് ഒരുക്കുന്നത്.
കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്‌സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.
ഛായാഗ്രഹണം: കെയ്‌കോ നകഹാര ജെഎസ്സി, അഡീഷണല്‍ സിനിമാറ്റോഗ്രഫി: ഫിന്നിഷ് ഡിപി ലിനസ് ഒട്‌സാമോ, സൗണ്ട് ഡിസൈന്‍: റസൂല്‍ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, അരുണാവ് ദത്ത, റീ റെക്കോര്‍ഡിംഗ് മിക്‌സേഴ്‌സ്: റസൂല്‍ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, റോബിന്‍ കുട്ടി, ടീസര്‍ സൌണ്ട്‌സ്‌കേപ്പ്: റസൂല്‍ പൂക്കുട്ടി, ബിജിബാല്‍, രചയിതാവ്: ഉണ്ണി ആര്‍, എഡിറ്റര്‍: സൂരജ് ഇ. എസ്, സംഗീതസംവിധായകന്‍: ബിജിബാല്‍, വരികള്‍: ബി.കെ ഹരിനാരായണന്‍, ഷെല്ലി, എംസി കൂപ്പര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം ബാവ, കോസ്റ്റ്യൂം ഡിസൈനര്‍: ഖ്യതി ലഖോട്ടിയ, അരുണ്‍ മനോഹര്‍, മേക്കപ്പ്: നരസിംഹ സ്വാമി, ഹെയര്‍ സ്‌റ്റൈലിസ്റ്റ്: ഉണ്ണിമോള്‍, ചന്ദ്രിക, ആക്ഷന്‍ ഡയറക്ടര്‍: മാഫിയ ശശി, അഷ്‌റഫ് ഗുരുകുല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സ്ലീബ വര്‍ഗീസ്, സുശീല്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിന്‍ജോ ഒട്ടാത്തിക്കല്‍, കൊറിയോഗ്രാഫി: മധു ഗോപിനാഥ്, വൈക്കം സജീവ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്: ഫ്രാങ്കി ഫിലിം & ടിവി ഒവൈ, ഓള്‍ ടൈം ഫിലിം, വിഎഫ്എക്‌സ്: ഫ്രോസ്റ്റ് എഫ്എക്‌സ് (എസ്റ്റോണിയ) ഐവിഎഫ്എക്‌സ്, കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ് & ഗ്രേമാറ്റര്‍ (ഇന്ത്യ), കളറിസ്റ്റ്: ആന്‍ഡ്രിയാസ് ബ്രൂക്ക്ല്‍, ഡി സ്റ്റുഡിയോ പ്രൈം ഫോക്കസ് ലിമിറ്റഡ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ്: ശിവകുമാര്‍ രാഘവ്, പബ്ലിക് റിലേഷന്‍സ്: അതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, ഓഡിയോ ലേബല്‍: ഓഫ്ബീറ്റ് മ്യൂസിക്, സ്റ്റില്‍സ്: ശ്രീജിത് ചെട്ടിപ്പാടി, കേരള ഡിസ്ട്രിബ്യൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്.