Latest News

പ്രചാരണത്തിനിടെ 'വിജയ് സര്‍പ്രൈസ്'; നവദമ്പതികളെ വാഹനത്തിലേക്ക് വിളിച്ച് ദളപതി; ആശിര്‍വാദവും സമ്മാനവും; തമിഴകത്തെ ഇളക്കിമറിച്ച് വീഡിയോ 

Malayalilife
 പ്രചാരണത്തിനിടെ 'വിജയ് സര്‍പ്രൈസ്'; നവദമ്പതികളെ വാഹനത്തിലേക്ക് വിളിച്ച് ദളപതി; ആശിര്‍വാദവും സമ്മാനവും; തമിഴകത്തെ ഇളക്കിമറിച്ച് വീഡിയോ 

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്യുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഹൃദ്യമായ കാഴ്ച. റോഡ് ഷോയ്ക്കിടെ തന്നെ കാണാനെത്തിയ നവദമ്പതികളെ സ്വന്തം പ്രചാരണ വാഹനത്തിലേക്ക് ക്ഷണിച്ചുവരുത്തി വിജയ് സര്‍പ്രൈസ് നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വധൂവരന്മാരെ അരികിലെത്തിക്കാന്‍ വിജയ് നേരിട്ട് നിര്‍ദേശിക്കുകയായിരുന്നു. അത്യന്തം വൈകാരികമായ നിമിഷങ്ങള്‍ക്കാണ് പിന്നീട് വാഹനത്തിന് മുകളില്‍ സാക്ഷ്യം വഹിച്ചത്. 

പ്രിയതാരത്തെ തൊട്ടടുത്ത് കണ്ടതോടെ വധു വികാരാധീനയായി. വിജയ്‌യുടെ കൈകളില്‍ ചുംബിച്ചും പാദങ്ങളില്‍ തൊട്ട് വന്ദിച്ചുമാണ് ദമ്പതികള്‍ സ്‌നേഹം പ്രകടിപ്പിച്ചത്. വിജയ് ഇരുവരെയും ചേര്‍ത്തുപിടിക്കുകയും വരനെ ആലിംഗനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് തന്റെ പോക്കറ്റില്‍ കരുതിയിരുന്ന ഒരു സമ്മാനം അവര്‍ക്ക് നല്‍കി ആശിര്‍വദിക്കാനും താരം മറന്നില്ല.  2026 നവദമ്പതികളുടെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് ആള്‍ക്കൂട്ടത്തിന് നേരെ വിജയ് വിജയചിഹ്നം കാണിച്ചപ്പോള്‍, ആവേശം മൂത്ത വധു ജനക്കൂട്ടത്തിന് നേരെ വിസില്‍ മുഴക്കിയതും കാഴ്ചക്കാരെ ആവേശത്തിലാക്കി. 

സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവ രാഷ്ട്രീയത്തില്‍ വലിയ മുന്നേറ്റമാണ് വിജയ് ലക്ഷ്യമിടുന്നത്. നിലവില്‍ പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് താരത്തിന്റെ പ്രചാരണ പരിപാടികള്‍ പുരോഗമിക്കുന്നത്.

Read more topics: # വിജയ്
Vijay blessings newlywed couple arrived

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES