ഹൃതിക് റോഷന്‍-ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യാഷ് രാജ് ഒരുക്കുന്ന സ്‌പൈ ത്രില്ലര്‍ വാര്‍ 2 ടീസര്‍ എത്തി. പാന്‍ ഇന്ത്യന്‍ ലെവലില്‍ ചിത്രത്തെ കൊണ്ടുവരാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു കാസ്റ്റിങ്. ജൂനിയര്‍ എന്‍ടിആറിന്റെ ബോളിവുഡ് എന്‍ട്രി കൂടിയാണ് വാര്‍ 2.
പഠാന്‍ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ എത്തിയ 'വാര്‍', 2019ലെ ഏറ്റവും വലിയ കലക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു. മേജര്‍ കബീര്‍ എന്ന 'റോ ഏജന്റ്' ആയിരുന്നു ചിത്രത്തില്‍ ഹൃത്വിക്. എന്നാല്‍ സീക്വല്‍ സംവിധാനം ചെയ്യുക അയന്‍ മുഖര്‍ജി ആണ്.
കിയാര അഡ്വാനിയാണ് നായിക. തിരക്കഥ ശ്രീധര്‍ രാഘവന്‍. ഛായാഗ്രഹണംം ബെഞ്ചമിന്‍ ജാസ്‌പെര്‍ എസിഎസ്. സംഗീതം പ്രീതം. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും.
യാഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ് വാര്‍ 2. കത്രീന കൈഫ് - സല്‍മാന്‍ ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'ടൈഗര്‍' സീരീസ്, ഹൃത്വിക് റോഷന്‍-ടൈഗര്‍ ഷ്രോഫ് എന്നിവര്‍ ഒന്നിച്ച 'വാര്‍', ഷാറുഖിന്റെ പഠാന്‍ എന്നിവ യാഷ് രാജ് സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമാണ്.