Latest News

എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്ന ടാഗ് ലൈനോടെയുള്ള ആടുജീവിതം പുതിയ പോസ്റ്ററെത്തി; പൃഥിരാജ് പോസ്റ്റര്‍ പങ്ക് വച്ചതോടെ റിലീസ് അപ്ഡേറ്റ് ചോദ്യങ്ങളുമായി സിനിമാപ്രേമികള്‍

Malayalilife
 എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്ന ടാഗ് ലൈനോടെയുള്ള ആടുജീവിതം പുതിയ പോസ്റ്ററെത്തി; പൃഥിരാജ് പോസ്റ്റര്‍ പങ്ക് വച്ചതോടെ റിലീസ് അപ്ഡേറ്റ് ചോദ്യങ്ങളുമായി സിനിമാപ്രേമികള്‍

ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആടുജീവിതത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. എല്ലാ നിശ്വാസവും ഒരു പോരാട്ടമാണ് എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക പോസ്റ്ററാണിത്. ആടുകളുടെ നടുവില്‍ നില്‍ക്കുന്ന പൃഥ്വിരാജിനെ പോസ്റ്ററില്‍ കാണാം. ജഡ കയറിയ മുടിയും മുഖം നിറയെ അഴുക്കും നിറഞ്ഞ നജീബായി പൃഥ്വി എത്തുന്നു.എന്നാല്‍ ചിത്രത്തിന്റെ റിലീസ് അപ്ഡേഷനെ കുറിച്ച് ചോദിച്ചാണ് സിനിമാപ്രേമികള്‍ പോസ്റ്ററിന് താഴെ കമന്റുമായി എത്തുന്നത്. ഇതിനോടൊന്നും താരം പ്രതികരിച്ചിട്ടുമില്ല.

പൃഥ്വിരാജ്-ബ്ലെസി കോമ്പോയില്‍ 'ആടുജീവിതം' പ്രഖ്യാപിച്ചതു മുതല്‍ ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. ചിത്രത്തിനായി ഭാരം കുറച്ച് പൃഥ്വിരാജ് എടുത്ത കഠിന പ്രയത്നങ്ങള്‍ക്ക് കൈയ്യടികളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ചിത്രത്തെ കുറിച്ച് അധികം വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ അപ്ഡേഷന്‍ ചോദിച്ച് ആരാധകര്‍ പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ എത്താറുണ്ട്. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ബ്ലെസിയോടും ചിത്രത്തിന്റെ അപ്ഡേഷനെ കുറിച്ചുള്ള ചോദ്യങ്ങള്‍ എത്താറുണ്ട്.

ബെന്യാമിന്റെ 'ആടുജീവിതം' സിനിമ ആകുമ്പോള്‍, നജീബ് ആയാണ് പൃഥ്വിരാജ് എത്തുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം എത്താന്‍ പോകുന്നത്. അമല പോള്‍, ശോഭാ മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എ.ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്.

കെ.എസ്. സുനില്‍ ആണ് ഛായാഗ്രാഹകന്‍. മലയാളത്തില്‍ ഏറ്റവുമധികം നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം, 2022 ജൂലൈയില്‍ ആയിരുന്നു അവസാനിച്ചത്. 2018 മാര്‍ച്ചില്‍ ആയിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്.

 

aadujeevitham new poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES