ചെടികള്‍ക്കിടയില്‍  പേടിച്ചറണ്ട മുഖത്തില്‍ ഉര്‍വ്വശി; ആശ ഫസ്റ്റ് ലുക്ക് പുറത്തു

Malayalilife
ചെടികള്‍ക്കിടയില്‍  പേടിച്ചറണ്ട മുഖത്തില്‍ ഉര്‍വ്വശി; ആശ ഫസ്റ്റ് ലുക്ക് പുറത്തു

ചെടികള്‍ക്കിടയില്‍ തീഷ്ണമായ ഭാവത്തിലുള്ള ഉര്‍വ്വശിയുടെ പോസ്റ്ററോടെ ആശ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ സഫര്‍ സനല്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു.

സൈക്കോ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്,ഉര്‍വ്വശി,ഐശ്വര്യാ ലഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഈ മൂന്ന് അഭിനേതാക്കളുടേയും അഭിനയത്തിന്റെ മാറ്റുരക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പുതുമയും കൗതുകങ്ങളും നല്‍കുമെന്നുറപ്പിക്കാം.

ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയുള്ളഒരു ഇമോഷണല്‍ ഡ്രാമ.
ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമയുടെ മിക്ക ഭാഷകളിലും സജീവമായ ഐശ്വര്യാ ലഷ്മി ഏറെ ഇടവേളക്കുശേഷമാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്.വിജയരാഘവന്‍, ജോയ് മാത്യു,ഭാഗ്യ ലഷ്മി,രമേഷ് ഗിരിജ എന്നിവരും പ്രധാന താരങ്ങളാണ്

ജോജു ജോര്‍ജ്, : രമേഷ് ഗിരിജ, സഫര്‍ സനല്‍, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം - മിഥുന്‍ മുകുന്ദന്‍.
ഛായാഗ്രഹണം - മധു നീലകണ്ഠന്‍,
എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്.
പ്രൊഡക്ഷന്‍ ഡിസൈനര്‍ - വിവേക് കളത്തില്‍
കോസ്റ്റ്യും - ഡിസൈന്‍ സുജിത്. സി.എസ്.
മേക്കപ്പ് - ഷമീര്‍ ശ്യാം.
സ്റ്റില്‍സ് - അനൂപ് ചാക്കോ 
ചീഫ് അസ്സോസ്സിയേറ്റ് രതീഷ് പിള്ള.
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - ജിജോ ജോസ്, ഫെബിന്‍. എം. സണ്ണി.
പ്രൊഡക്ഷന്‍ മാനേജര്‍ റിയാസ് പട്ടാമ്പി.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രാജേഷ് സുന്ദരം
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവെട്ടത്ത്.
അങ്കമാലി, കാലടി, ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വാഴൂര്‍ ജോസ്

aasha first look out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES