Latest News

ഉര്‍വശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'; അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങിന് തുടക്കം

Malayalilife
ഉര്‍വശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'; അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങിന് തുടക്കം

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. 

സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും അടുത്തിടെ തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച് നടന്നിരുന്നു. ഉര്‍വശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 

അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിര്‍മ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് 'ആശ'. സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. 

ഛായാഗ്രഹണം: മധു നീലകണ്ഠന്‍, എഡിറ്റര്‍: ഷാന്‍ മുഹമ്മദ്, സംഗീതം: മിഥുന്‍ മുകുന്ദന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് സിങ്ക് സൗണ്ട്: അജയന്‍ അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, മേക്കപ്പ്: ഷമീര്‍ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്‌സ്: ജിജോ ജോസ്, ഫെബിന്‍ എം സണ്ണി, സ്റ്റില്‍സ്: അനൂപ് ചാക്കോ, പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ്.

asha joju george with urvashi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES