Latest News

സെക്‌സി ജംപ്‌സ്യൂട്ടില്‍ ഞെട്ടിച്ച് അഭയ ഹിരണ്‍മയി.. കണ്ട് ഞെട്ടി ആരാധകര്‍

Malayalilife
topbanner
സെക്‌സി ജംപ്‌സ്യൂട്ടില്‍ ഞെട്ടിച്ച് അഭയ ഹിരണ്‍മയി.. കണ്ട് ഞെട്ടി ആരാധകര്‍


വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സംഗീതജ്ഞരിലൊരാളാണ് ഗോപി സുന്ദര്‍. ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയെക്കുറിച്ചും താരവും ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുളള ലിവിങ് ടുഗെദറിനെക്കുറിച്ചും നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്ക് ഗംഭീര മറുപടി നല്‍കി അദ്ദേഹം തന്നെ രംഗത്തെത്താറുമുണ്ട്്. ജിംഗിള്‍സില്‍ നിന്നും തുടങ്ങി മുന്‍നിര സംഗീത സംവിധായകരിലൊരാളായി മാറിയ അദ്ദേഹം ഇടയ്ക്ക് അഭിനേതാവായും എത്തിയിരുന്നു. ഏറെ ചര്‍ച്ചയായ വിഷയമാണ് ഗായിക ഹിരണ്‍മയിക്കൊപ്പമുളള ഗോപീസുന്ദറിന്റെ ലിവിങ് ടു ഗെദര്‍. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ താന്‍ ഒരു വിവാഹിതനുമായി പ്രണയത്തിലാണെന്നും ഗോപീ സുന്ദറുമായി 9 വര്‍ഷമായി ലിവിങ് റിലേഷനിലാണെന്നും അഭയ തുറന്നു പറഞ്ഞിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവും അഭയ പങ്കുവെച്ചിരുന്നു. പൊതുവേദികളില്‍ നിരവധി തവണ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ലെന്നും നിയമപരമായി വിവാഹിതനായ ആ വ്യക്തിയും താനും ഒരുമിച്ച് കഴിയുകയാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഗോപിക്കും അഭയക്കും നിരവധി ആരാധകരാണ് ഉള്ളത്.

മികച്ച ഗായിക കൂടിയാണ് അഭയ ഹിരണ്‍മയി. സാരികളിലാണ് പൊതുവേദികളില്‍ അഭയ തിളങ്ങാറുള്ളത്. സാരിയുടുത്തുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അഭയക്ക് നിരവധി കമന്റുകള്‍ എത്താറുണ്ട്. എന്നാലിപ്പോള്‍ വ്യത്യസ്ത മേക്കോവറിലെത്തിയ അഭയയുടെ ചിത്രമാണ് ആരാധകരെ ഞെട്ടിച്ചത്. സാരികളില്‍ മാത്രം ആരാധകര്‍ കണ്ടിട്ടുള്ള അഭയ അല്‍പം സെക്‌സിയായ ജംപ് സ്യൂട്ടിലാണ് ന്യു ഇയര്‍ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ താരം തന്നെ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത്. ഗോപി സുന്ദറും ചിത്രത്തിലുണ്ട്. ഇതിനടിയിലാണ് ഒരു ആരാധകര്‍ കമന്റുമായി എത്തിയത്. ഇങ്ങനെ കാണിക്കണ്ടായിരുന്നു എന്നാണ് ഒരാള്‍ കമന്റിട്ടത്. എങ്ങനെ എന്ന് മറുചോദ്യമാണ് അഭയ ഇയാള്‍ക്ക് മറുപടി നല്‍കിയത്. എന്തായാലും നിരവധി പേരാണ് അഭയയ്ക്കും ഗോപി സുന്ദറിനും പുതുവത്സര ആശംസകളുമായി എത്തിയിരിക്കുന്നത്.

 

abhaya hiranmayi and gopi sundar newyear celebration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES