ആഗ്രഹം തോന്നുമ്പോള്‍ കല്യാണം കഴിക്കാമെന്നായിരുന്നു കരുതിയത്; എന്നാല്‍ അതിനിടെ ചില മാറ്റങ്ങള്‍ വന്നു; അത് പരസ്പരം ഉള്‍ക്കൊള്ളാനായില്ല;14 വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചു; എന്റെ സ്വഭാവം എങ്ങനെയാണോ അത് തന്നെയാണ് കാണിക്കുന്നത്; മനസ് തുറന്ന് അഭയ ഹിരണ്‍മയി

Malayalilife
topbanner
ആഗ്രഹം തോന്നുമ്പോള്‍ കല്യാണം കഴിക്കാമെന്നായിരുന്നു കരുതിയത്; എന്നാല്‍ അതിനിടെ ചില മാറ്റങ്ങള്‍ വന്നു; അത് പരസ്പരം ഉള്‍ക്കൊള്ളാനായില്ല;14 വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചു; എന്റെ സ്വഭാവം എങ്ങനെയാണോ അത് തന്നെയാണ് കാണിക്കുന്നത്; മനസ് തുറന്ന് അഭയ ഹിരണ്‍മയി

വേറിട്ട ശബ്ദത്തിലൂടെ ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്‍മയി. നാക്കു പെന്റ നാക്കു ടക്ക എന്ന ഗാനത്തിലൂടെയായാണ് അഭയ ഹിരണ്‍മയി സിനിമയില്‍ അരങ്ങേറിയത്. സംഗീത കുടുംബത്തിലാണ് ജനിച്ചതെങ്കിലും താന്‍ ഗായികയാവുന്നതൊന്നും സ്വപ്നം കണ്ടിരുന്നില്ലെന്ന് ഗായിക പറഞ്ഞിരുന്നു. 

അടുത്തിടെ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രം ലളിതം സുന്ദരം എന്ന സിനിമയില്‍ അഭയ അതിഥി വേഷത്തില്‍ തിളങ്ങിയിരുന്നു. മോഡലിംഗ് രംഗത്തും സജീവമാണ് അഭയ ഇപ്പോള്‍. അഭയ പങ്കുവയ്ക്കുന്ന പല ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെയാണ് അഭയ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷന്‍ അവസാനിപ്പിച്ചത്. ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിന് ശേഷം വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്ന താരം അടുത്തിടെ അമൃത ടിവിയിലെ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന 
പറയാം നേടാം ഷോയില്‍ അതിഥിയായി എത്തിയിരുന്നു. ഇതില്‍ താരം പങ്ക് വച്ച ചില കാര്യങ്ങള്‍ ആണ് ശ്രദ്ധേയമാകുന്നത്.

ഇത്രയും വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണവും താരം വ്യക്തമാക്കി.മുമ്പുണ്ടായിരുന്ന ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരുന്നു. ഇപ്പോഴത്തെ ജീവിതത്തിലും ഞാന്‍ ഹാപ്പിയാണ്. അന്നും ഇന്നും ജീവിതത്തില്‍ എല്ലാത്തിനും കൂടെയുള്ളത് സുഹൃത്തുക്കളും വീട്ടുകാരുമാണ്. എഞ്ചിനീയറിംഗ് പഠിച്ച് സംഗീതം കരിയറാക്കിയപ്പോള്‍ വീട്ടുകാര്‍ ഒപ്പം നിന്നു. ഞാനെന്തിനാണ് മറച്ച് വയ്ക്കുന്നത്, എനിക്ക് അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. 14 വര്‍ഷത്തോളം ഞങ്ങള്‍ ഒന്നിച്ചായിരുന്നു. 

ആഗ്രഹം തോന്നുമ്പോള്‍ കല്യാണം കഴിക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍ അതിനിടെ ചില മാറ്റങ്ങള്‍ വന്നു. എന്തോ, അത് പരസ്പരം ഉള്‍ക്കൊള്ളാനായില്ല. ലിവിംഗ് റ്റുഗദര്‍ ജീവിതം വിവാഹത്തിലേയ്ക്ക് എത്താതിരുന്നതിന് കാരണം അതാണ്. ഇപ്പോള്‍ അതിലുമുപരി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് എന്റെ കരിയറിനാണ്. വ്യക്തി ജീവിതത്തിന് പ്രാധാന്യം നല്‍കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ല.'- അഭയ ഹിരണ്‍മയി പറഞ്ഞു.

തനിക്ക് മോഡേണ്‍ വസ്ത്രങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് നേരത്തെ താരം പറഞ്ഞിരുന്നു. എന്നാല്‍ ചില വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരില്‍ അഭയക്ക് നേരെ വിമര്‍ശനവും വന്നിരുന്നു. ഇത്തരം വിമര്‍ശകര്‍ക്കും ഷോയില്‍ താരം മറുപടി നല്കി. എന്റെ സ്വഭാവം എങ്ങനെയാണോ അത് തന്നെയാണ് ഞാന്‍ കാണിക്കുന്നത്. ഇംഗ്ലീഷ് സിംഗേഴ്‌സിനെയാണ് ഞാന്‍ ഫോളോ ചെയ്യുന്നത്. അവരൊക്കെ ഇങ്ങനെയല്ലേ ഡ്രസ് ചെയ്യുന്നത്. ഇവിടത്തെ സിംഗേഴ്‌സിന് മാത്രം എന്താണ് ഇങ്ങനെ. മുന്‍പ് സാല്‍വാര്‍ ഇടുന്നത് വലിയ പ്രശ്‌നമായിരുന്നു, ഇപ്പോള്‍ അതൊരു ആഭിജാത്യമായി മാറി.

ജീന്‍സിടുന്നത് ഒരുകാലത്ത് പ്രശ്നമായിരുന്നു. കാലം മാറുന്നുണ്ടല്ലോ, ഏത് വേഷം ധരിച്ചാലും അവര്‍ക്കത് കംഫര്‍ട്ടാണോ എന്ന കാര്യമാണ് നോക്കേണ്ടതെന്ന് അഭയ പറയുന്നു. വിശേഷ അവസരങ്ങളിലും പരിപാടികളിലുമെല്ലാം വേറിട്ട ലുക്കുമായാണ് അഭയ എത്താറുള്ളത്. ഫാഷനും മോഡലിംഗുമെല്ലാം തനിക്ക് താല്‍പര്യമുള്ള കാര്യങ്ങളാണെന്നും ഗായിക വ്യക്തമാക്കിയിരുന്നു

abhaya hiranmayi reveals his life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES