Latest News

സിനിമയെന്ന വലിയ സ്വപ്നം തേടിയുള്ള 10 വര്‍ഷത്തെ യാത്രയില്‍ എനിക്ക് മുന്നില്‍ എത്തിയ ദൈവമായിരുന്നു അമല; എനിക്ക് ആവശ്യമുള്ള സമയത്ത് എന്റെ മുന്നില്‍ മനുഷ്യ രൂപത്തില്‍ എത്തിയ ദൈവം; അമലക്ക് പിറന്നാള്‍ ആശംസിച്ച് അഭിലാഷ് പിള്ള കുറിച്ചത്

Malayalilife
 സിനിമയെന്ന വലിയ സ്വപ്നം തേടിയുള്ള 10 വര്‍ഷത്തെ യാത്രയില്‍ എനിക്ക് മുന്നില്‍ എത്തിയ ദൈവമായിരുന്നു അമല; എനിക്ക് ആവശ്യമുള്ള സമയത്ത് എന്റെ മുന്നില്‍ മനുഷ്യ രൂപത്തില്‍ എത്തിയ ദൈവം; അമലക്ക് പിറന്നാള്‍ ആശംസിച്ച് അഭിലാഷ് പിള്ള കുറിച്ചത്

നടി അമല പോളിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് തിരക്കഥാകൃത്ത് അഭിലാഷ്പിളള സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. സിനിമയെന്ന വലിയ സ്വപ്നംതേടിയുളള പത്ത് വര്‍ഷത്തെ യാത്രയില്‍ എനിക്ക് മുന്നില്‍ എത്തിയ ദൈവമായിരുന്നു അമല എന്നാണ് അഭിലാഷ് പിളള പറയുന്നത്. 

മാളികപ്പുറത്തില്‍ ഞാന്‍ എഴുതിയ ഡയലോഗ് തന്നെ കടമെടുത്തു പറഞ്ഞാല്‍ സിനിമയെന്ന വലിയ സ്വപ്നം തേടിയുള്ള 10 വര്‍ഷത്തെ യാത്രയില്‍ എനിക്ക് മുന്നില്‍ എത്തിയ ദൈവമായിരുന്നു അമല, എനിക്ക് ആവശ്യമുള്ള സമയത്ത് എന്റെ മുന്നില്‍ മനുഷ്യ രൂപത്തില്‍ എത്തിയ ദൈവം. ആദ്യ സിനിമ കടാവര്‍ എനിക്ക് തന്നത് പുതിയൊരു ജീവിതമായിരുന്നു അതാണ് ഞാന്‍ എന്ന എഴുത്തുകാരന്റെ ജനനവും. ഞാന്‍ എഴുതിയ സിനിമകളില്‍ ഞാനുമായി ഏറ്റവും അടുത്തു നില്‍ക്കുന്നതും കടാവറും, Dr. ഭദ്രയുമാണ്. ഒരിക്കല്‍ കൂടി ചുരുളഴിയാതെ കേസ് കണ്ടെത്താന്‍ തമിഴ്നാട് പോലീസിനെ സഹായിക്കാന്‍ മെഡിക്കല്‍ ലീഗോ അഡൈ്വസറായി ഭദ്രയെത്തുമെന്ന് പ്രതീക്ഷിക്കുന്നു 'അഭിലാഷ് പിളള കുറിച്ചു. 

അഭിലാഷ് പിളള തിരക്കഥയെഴുതി അനുപ് എസ് പണിക്കര്‍ സംവിധാനം ചെയ്ത് അമല പോള്‍ കേന്ദ്ര കഥാപാത്രമായെത്തിയ തമിഴ് ചിത്രമാണ് കടാവര്‍. ഫോര്‍ന്‍സിക് ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ഇന്‍വസ്റ്റിഗേഷന്‍ ഓഫീസറായ പോലീസ് സര്‍ജനായാണ് അമല എത്തിയത്. അമല തന്നെയായിരുന്നു ചിത്രം നിര്‍മിച്ചത്. അമല പോള്‍ പ്രോഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയായിരുന്നു കഡാവര്‍.തമിഴിലും തെലുങ്കിലുമായി രണ്ടു ഭാഷയിലാണ് കഡാവര്‍ പുറത്തിറങ്ങിയത്. പോസ്റ്റ് മോര്‍ട്ടം ടേബിളില്‍ കിടക്കുന്ന മൃതദേഹത്തിനരികെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അമലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടയിരുന്നു.

abhilash pillai birthday wishes to amala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES