മലയാള സിനിമയില്‍ തുടങ്ങി തെന്നിന്ത്യയാകെ ആരാധകരെ സ്വന്തമാക്കിയ അഭിനേത്രിയാണ് അഭിരാമി. ഇടക്കാലത്ത് പഠനത്തിനായി സിനിമ വിട്ട താരം പിന്നീട് കുടുംബജീവിതത്തിന്റെയും തിരക്കിലായി. സമീപകാലത്താണ നടി വീണ്ടും സിനിമയില്‍ സജീവമായത്. ഇപ്പോള്‍വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് രാഹുല്‍ പവനന് ആശംസകള്‍ അറിയിച്ച് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
പ്രിയനെ വിവാഹ വാര്‍ഷികാശംസകള്‍! 14 വയസ്സ് മുതല്‍ 42 വയസ്സ് വരെ, എന്റെ സന്തോഷങ്ങളും ദുഃഖങ്ങളും ആവേശങ്ങളും വിജയങ്ങളും പരാജയങ്ങളും ഭയങ്ങളും പ്രതീക്ഷകളും... എല്ലാം പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ച ഒരേയൊരാള്‍ നീയാണ്. ഞാന്‍ പറഞ്ഞു വരുന്നത് നിനക്ക് മനസ്സിലായല്ലോ. ഈ കോലാഹലങ്ങള്‍ക്കിടയിലും എന്റെ ഉറച്ച തുണയും, നങ്കൂരവും, എന്റെ ഏറ്റവും നല്ല സുഹൃത്തും ആയതിന് നന്ദി. നിനക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറം ഞാന്‍ നിന്നെ സ്നേഹിക്കുന്നു', അഭിരാമി കുറിച്ചു.
1995ല്‍ പുറത്തിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്റെ ' കഥാപുരുഷന്‍' എന്ന ചിത്രത്തിലൂടെ ബാലനടിയായാണ് അഭിരാമിയുടെ തുടക്കം. ശ്രദ്ധ, ഞങ്ങള്‍ സന്തുഷ്ടരാണ്, പത്രം, മില്ലെനിയം സ്റ്റാഴ്സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അപ്പോത്തിക്കിരി എന്ന ചിത്രത്തിലൂടെ താരം തിരിച്ചെത്തി. സുരേഷ് ഗോപി ചിത്രം ' ഗരുഡനി' ലും അഭിരാമി അഭിനയിച്ചു.