മലയാളസിനിമയുടെ ആദ്യകാല നായികമാരില്‍ ഒരാളാണ് ഷീല. 13 വയസില്‍ തുടങ്ങിയ അഭിനയസപര്യ ഇപ്പോഴും തുടരുകയാണ്. അതേസമയം ഇപ്പോള്‍ വൈറലാകുന്നത് നടി ഷീലയുടെ ഒരു അഭിമുഖമാണ്. നയന്‍താരയ്ക്ക് ഈ പേര് വന്ന കഥയാണ് ഷീല അഭിമുഖത്തില്‍ പറഞ്ഞത്.
ഇപ്പോള്‍ തെന്നിന്ത്യയിലെ ഒന്നാം നമ്പര്‍ നായികയായ നയന്‍താരയ്ക്ക് ഈ പേരു വന്ന കഥയാണ് മനോരമ ഓണ്‍ലൈനിനോട് ഷീല പങ്കുവച്ചത്. മനസിനക്കരെ എന്ന സിനിമയിലൂടെയാണ് ഷീല മലയാള സിനിമയിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികേ എത്തിയത്. ഇതിലൂടെയായിരുന്നു നയന്‍താരയുടെയും എന്‍ട്രി. മനസ്സിനക്കരെ എന്ന സിനിമയിലൂടെ നടത്തിയ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് നയന്‍താരയ്ക്ക് ഈ പേരിട്ട സംഭവവും ഷീല വെളിപ്പെടുത്തിയത്.
'ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഓര്‍ത്തിരുന്നു. അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു അന്ന് ആ കുട്ടിയുടെ പേര്. ആ പേര് മാറ്റാന്‍ പോകുകയാണെന്ന് സത്യന്‍ അന്തിക്കാട് അന്ന് ഞങ്ങളോട് പറഞ്ഞു. അങ്ങനെ കുറെ പേരുകളുമായി എന്റെയും ജയറാമിന്റെയും അടുത്തു വന്നു. അങ്ങനെ ഞങ്ങളാണ് നയന്‍താര എന്ന പേര് തിരഞ്ഞെടുത്തത്. നയന്‍താര എന്നാല്‍ നക്ഷത്രമല്ലേ ? എല്ലാ ഭാഷയ്ക്കും പറ്റിയ പേരുമാണ്. ഹിന്ദിയിലൊക്കെ പോകുമ്പോള്‍ ഈ പേര് ഗുണമാകുമെന്നും ഞങ്ങള്‍ അന്നു പറഞ്ഞെന്നും ഷീല വ്യക്തമാക്കുന്നു. അതേസമയം വിക്ടോറിയ എന്നല്ല ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ യഥാര്‍ഥ പേര്. വിക്ടോറിയ അല്ലമ്മച്ചീ ഡയാനയെന്നാണ് ചില വിരുതന്‍മാര്‍ ഇപ്പോള്‍ ഷീലയ്‌ക്കെതിരെ ട്രോളുകള്‍ ഇറക്കുന്നത്.