Latest News

തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ വാടക കൊടുക്കാനുള്ള പൈസ ഇല്ലെന്ന് അറിഞ്ഞ് സഹായിച്ചത് ദിലീപ്; ചോറ്റാനിക്കര ക്ഷേത്രത്തില്‍ ജോലി ലഭിച്ചത് രസികന്‍ എന്ന ചിത്രത്തിന് ശേഷം; കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ ഒരു ദിവസത്തെ വഴിപാട് കഴിച്ചു; സിനിമയില്‍ സജീവമാകുന്ന നടന്‍ അനിയപ്പന്‍ പങ്ക് വച്ചത്

Malayalilife
 തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ വാടക കൊടുക്കാനുള്ള പൈസ ഇല്ലെന്ന് അറിഞ്ഞ് സഹായിച്ചത് ദിലീപ്; ചോറ്റാനിക്കര ക്ഷേത്രത്തില്‍ ജോലി ലഭിച്ചത് രസികന്‍ എന്ന ചിത്രത്തിന് ശേഷം; കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ ഒരു ദിവസത്തെ വഴിപാട് കഴിച്ചു; സിനിമയില്‍ സജീവമാകുന്ന നടന്‍ അനിയപ്പന്‍ പങ്ക് വച്ചത്

ക്രോണിക് ബാച്ചിലര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ഒരു കള്ളകുടിയന്‍ ഉണ്ട്. ആ കഥാപാത്രം ചെയ്തിരിക്കുന്ന നടനാണ് അനിയപ്പന്‍. നിരവധി മലയാള സിനിമകളില്‍ അനിയപ്പന്‍ അഭിനയിച്ചിട്ടുണ്ട്. ഒടുവില്‍ മമ്മൂട്ടി ചിത്രമായ സിബിഐ അഞ്ചിലാണ് അവസാനമായി അനിയപ്പന്‍ അഭിനയിച്ചത്. എന്നാല്‍ പിന്നീട് അവസരങ്ങള്‍ കിട്ടിയിട്ടും സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയായിരുന്നു അനിയപ്പന്‍.

സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിക്കുന്നത്. പിന്നീട് ജോലിയിലേക്ക് പ്രവേശിച്ചു. ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിച്ചതുകൊണ്ട് പിന്നീട് സിനിമയില്‍ ഇടവേള എടുക്കുകയായിരുന്നു. നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ ഇടവേളക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് സജീവമാകുകയാണ് അനിയപ്പന്‍. ആനന്ദ് ശ്രീബാല, സുമതി വളവ്, ഹൃദയപൂര്‍വ്വം തുടങ്ങിയവയാണ് നടന്റെ രണ്ടാം വരവിലെ ചിത്രങ്ങള്‍. ഇതിനു പിന്നാലെ ആസിഫ് അലി നായകനായി എത്തുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്റെ ഭാഗം കൂടിയാണ് അദ്ദേഹം . ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രമാണ് താന്‍ അവതരിപ്പിക്കുന്നത് എന്നാണ് അനിയപ്പന്‍ പറയുന്നത്. 

ചിത്രത്തിന്റെ പ്രമോഷന്‍ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.ദിലീപേട്ടനെ ഒരിക്കല്‍ പോലും മറക്കാന്‍ സാധിക്കില്ലെന്നാണ് നടന്‍ പറയുന്നത്. സാമ്പത്തികമായി ദിലീപ് സഹായിച്ചതിനെ കുറിച്ചും അനിയപ്പന്‍ തുറന്നുപറഞ്ഞു. ഒരിക്കല്‍ താന്‍ തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന സമയത്ത് വാടക കൊടുക്കാനുള്ള പൈസ തന്റെ കൈയ്യില്‍ ഇല്ല . മുതലാളിയുമായി സംസാരിക്കുമ്പോള്‍ അപ്പുറത്ത് ഇരിക്കുന്ന ദിലീപ് കേള്‍ക്കുന്നുണ്ടായിരുന്നുവെന്നും തനിക്ക് അത് അറിയില്ലായിരുന്നുവെന്നുമാണ് നടന്‍ പറയുന്നത്. 

ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം ദിലീപ് തനിക്ക് കുറച്ച് പൈസ എടുത്ത് തന്റെ പോക്കറ്റിലിട്ട് തന്നിട്ട് വാടക കൊടുക്കാന്‍ പറഞ്ഞു. തനിക്കും ദിലീപേട്ടനും മാത്രം അറിയുന്ന കാര്യമാണ് ഇതെന്നും അനിയപ്പന്‍ പറഞ്ഞു. ഇത് ദിലീപേട്ടന്‍ കേട്ടാല്‍ എന്തിനാണ് ഇതൊക്കെ പറയാന്‍ പോയതെന്ന് അദ്ദേഹം ചോദിക്കുമെന്നും ഒരുപാട് നന്മകള്‍ കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് ദിലീപ് എന്നും അനിയപ്പന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിച്ചപ്പോഴാണ് സിനിമയില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കാമെന്ന് കരുതിയത്. പാര്‍ട്ടി വഴിയാണ് ജോലിക്ക് കയറിയത്.ഷൂട്ടിംഗിന് പോകാന്‍ കഴിയാത്ത അവസ്ഥയായെന്നും അത് വിഷമമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ചെറിയ കലാകാരന്‍മാരെ നന്നായി ശ്രദ്ധിക്കുന്ന ഒരു വലിയ മനുഷ്യനാണ് മമ്മൂട്ടിയെന്നുംകഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം നിര്‍മാതാവ് ആന്റോ ജോസഫ് എന്നെ വിളിച്ചിരുന്നുവെന്നം  ക്ഷേത്രത്തില്‍ ഒരു ദിവസത്തെ മുഴുവന്‍ വഴിപാട് കഴിക്കാനായി എനിക്ക് അദ്ദേഹം ഗൂഗിള്‍ പേയില്‍ പണം അയച്ചുതന്നുവെന്നും അദ്ദേഹം പറയുന്നു

എറണാകുളം തൃപ്പുണിത്തറ സ്വേദേശിയായ അനിയപ്പന്‍ മികച്ച മിമിക്രി കലാകാരന്‍ കൂടിയാണ്. നിരവധി കോമഡി ഷോകളില്‍ അനിയപ്പന്‍ നിറസാന്നിധ്യമായിരുന്നു. നാട്ടിലും വിദേശത്തുമൊക്കെ നിരവധി സ്റ്റേജ് ഷോകള്‍ നടത്തിയ അനിയപ്പന്‍ ക്രോണിക്ക് ബാച്ചിലര്‍ എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ലോഹിത ദാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ചക്രത്തിലും അനിയപ്പന്‍ തിളങ്ങിയിരുന്നു. മനോഹരന്‍ എന്ന കഥാപാത്രമായുള്ള അനിയപ്പന്റ രസകരമായ വേഷം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് അനിയപ്പന്‍ എത്തിയത് ദിലീപ് പ്രധാന കഥാപാത്രമായെത്തിയ രസികന്‍ എന്ന സിനിമയിലായിരുന്നു. 

ജാങ്കോ എന്ന കഥാപാത്രമായി അനിയപ്പന്‍ അക്ഷരാര്‍ത്ഥത്തില്‍ തിളങ്ങി. പിന്നീട് പൃഥ്വിരാജ് ചിത്രമായ സത്യത്തിലും അനിയപ്പന്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. ശേഷം അനിയപ്പനെ മമ്മൂട്ടി ചിത്രങ്ങളായ നസ്രാണി, സേതുരാമ അയ്യര്‍ സിബിഐ, വണ്‍വേ ടിക്കറ്റ്, പുതിയ നിയമം, ബിജു മേനോന്‍ നായകനായ ഷെര്‍ലോക്ക് ടോംസ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ കാണാനുമായിരുന്നു. ഒടുവില്‍ നടന്‍ പ്രത്യക്ഷപ്പട്ടത് മമ്മൂട്ടി ചിത്രമായ സിബിഐ5 എന്ന സിനിമയിലെ പോലീസ് ഉദ്യോഗസ്ഥനായായിരുന്നു.


 

Read more topics: # അനിയപ്പന്‍
actor aniyappan about movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES