Latest News

ന്യുജനറേഷന്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ യുവതാരം ഹേമന്ദ് മേനോന്‍ വിവാഹിതനായി;കലൂരില്‍ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

Malayalilife
 ന്യുജനറേഷന്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ യുവതാരം ഹേമന്ദ് മേനോന്‍ വിവാഹിതനായി;കലൂരില്‍ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

ന്യുജനറേഷന്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ യുവതാരം ഹേമന്ദ് മേനോന്‍ വിവാഹിതനായി. ഡോ. നിലീനയാണ് വധു. ഇന്ന് രാവിലെ പേരണ്ടൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചാണ് താലികെട്ട് നടന്നത്. പിന്നീട് കൊച്ചി കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് കല്യാണം നടന്നു. കല്യാണചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഫാസിലിന്റെ ലിവിങ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ യുവതാരമാണ് ഹേമന്ദ് മേനോന്‍. പിന്നീട് 20 ഓളം ചിത്രങ്ങളില്‍ താരം ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഓര്‍ഡിനറിയിലെ ദേവന്‍ എന്ന കഥാപാത്രമാണ്  ഹേമന്ദിന്റെ അഭിനയ ജീവിതത്തില്‍ ബ്രേക്ക് നല്‍കിയ കഥാപാത്രം. ഹേമന്ദ് വിവാഹിതനായി എന്നതാണ് ഇപ്പോഴെത്തുന്ന വാര്‍ത്ത. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ അമ്പലത്തില്‍ വച്ച് താലികെട്ട് നടന്നു. പിന്നീട് കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സെറ്റ് സാരി ധരിച്ചാണ് നിലീന പേരണ്ടൂര്‍ ഭഗവതി ക്ഷേത്രത്തില്‍ താലികെട്ടിനെത്തിയത്. കസവുമുണ്ടും മേല്‍മുണ്ടുമായിരുന്നു ഹേമന്തിന്റെ വേഷം. പച്ച കല്ലുവച്ച നെക്ലസും പച്ചയും ചുവപ്പും കുപ്പിളവയും നിലീനയ്ക്ക് അഴകേകി. മറ്റു വധുക്കള്‍ മുല്ലപ്പൂ ചുടി കല്യാണത്തിനെത്തുമ്പോള്‍ നിലീനയാകട്ടെ തെച്ചിപ്പൂ മാലയാണ് മുടിയില്‍ ചാര്‍ത്തിയത്. സൈനു വൈറ്റ്‌െൈലന്‍ ഫോട്ടോഗ്രഫി പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

Read more topics: # actor hemanth,# got married,# with nilina
actor hemanth got married with nilina

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES