ജീവന്‍ രക്ഷിച്ച ആ ഗജവീരനെ വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍ കാണാനെത്തിയ സന്തോഷത്തില്‍ നടി കൃഷ്ണപ്രഭയും അമ്മയും; 14 വര്‍ഷത്തിന് ശേഷം തെച്ചിക്കോട്ട്  രാമചന്ദ്രന്റെ അരികില്‍ എത്തി നടി

Malayalilife
 ജീവന്‍ രക്ഷിച്ച ആ ഗജവീരനെ വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍ കാണാനെത്തിയ സന്തോഷത്തില്‍ നടി കൃഷ്ണപ്രഭയും അമ്മയും; 14 വര്‍ഷത്തിന് ശേഷം തെച്ചിക്കോട്ട്  രാമചന്ദ്രന്റെ അരികില്‍ എത്തി നടി

തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. ആന പ്രേമികള്‍ക്ക് മാത്രമല്ല  ഒരു ദേശത്തിന്റെ പേര് ഒരു ആനയുടെ പേരില്‍ ലോകം മുഴുവന്‍ അറിയിച്ച ആനകൂടിയാണ് രാമചന്ദ്രന്‍.കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് തെച്ചിക്കോട്ടുകാവു രാമചന്ദ്രന്‍. ഉയര്‍ന്ന മസ്തകം, കൊഴുത്തുരുണ്ട ഉടല്‍, ഉറച്ചകാലുകള്‍, ആനച്ചന്തത്തിന്റെ പര്യായമാണ് അവന്‍. ഇപ്പോളിതാ ആനയെ കാണാനെത്തിയ സന്തോഷം നടി കൃഷ്ണപ്രഭ പങ്ക് വക്കുകയാണ്.

അഭിനേത്രിയും നര്‍ത്തകിയും ഗായികയുമായ കൃഷ്ണപ്രഭയുടെയും അമ്മ ഷീല പി. നായരും ഏറെ നാളത്തെ സ്വപ്‌നം ആയിരുന്നു ഗജകേസരി - തെച്ചിക്കോട്ട് രാമചന്ദ്രനെ - നേരില്‍ കാണുകയായിരുന്നു ആ മോഹം.
കൃഷ്ണപ്രഭയും അമ്മയും ബാല്യകാലം മുതല്‍ തന്നെ ആനപ്രേമികളാണ്. പ്രത്യേകിച്ച്, ആയിരക്കണക്കിന് ആരാധകരുള്ള തെച്ചിക്കോട്ട് രാമചന്ദ്രനെ ഏറെകാലമായി ആദരവോടെ കാണുകയായിരുന്നു. എന്നാല്‍, ആ മഹാനായ ആനയെ നേരില്‍ കാണുക അത്ര എളുപ്പമായിരുന്നില്ലല്ല. എലിഫന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രത്യേക അനുമതി ലഭിച്ചതോടെ, അമ്മയും മകളും തൃശൂര്‍ പേരമംഗലം ക്ഷേത്രത്തിലേക്ക് രാമചന്ദ്രനെ കാണാന്‍ പുറപ്പെട്ടു.

ആ യാത്രയുടെ ഇടയില്‍, അമ്മയും മകളും മനസ്സില്‍ ഒരു പഴയ ഓര്‍മ്മ ഉയര്‍ന്നു. പതിനാലു വര്‍ഷം മുന്‍പ്, എറണാകുളത്തമ്പലത്തിലെ എഴുന്നള്ളിപ്പിനിടയില്‍, അപ്രതീക്ഷിതമായി തെച്ചിക്കോട്ട് രാമചന്ദ്രന്‍ വിരണ്ടോടിയിരുന്നു. തിരക്കും തിരക്കിനുമിടയില്‍ കൃഷ്ണപ്രഭയും അമ്മയും വീഴുകയും ചെയ്തു. എന്നാല്‍, അത്ഭുതകരമായി, ഒരു പൊടിപോലും തൊടാതെ രാമചന്ദ്രന്‍ അവരെ മറികടന്ന് പോയിരുന്നു. അത് കണ്ടിരുന്ന പലരും അന്ന് പറഞ്ഞിരുന്നു - 'ഇത് ഒരു പുനര്‍ജന്മം തന്നെയാണ്.''

ജീവന്‍ രക്ഷിച്ച ആ ഗജവീരനെ വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍ കണ്ടത്, അമ്മക്കും മകളും ഏറെ ആവേശം നല്‍കി. പ്രത്യേകതയായി, അവര്‍ എത്തിയ ദിവസം രാമചന്ദ്രന്റെ ജന്മദിനവും ആയിരുന്നു. രാമചന്ദ്രന്റെ പ്രിയപ്പെട്ട പാപ്പാനുമൊത്ത് ആഘോഷത്തില്‍ പങ്കെടുത്തപ്പോള്‍, ആ സന്തോഷം ഇരട്ടിയായി.കൃഷ്ണപ്രഭയുടെ വാക്കുകളില്‍ - 'ഇത് ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ദിനം. ജീവിതത്തില്‍ ലഭിച്ച ഏറ്റവും വിലപ്പെട്ട അനുഭവങ്ങളില്‍ ഒന്നാണ് ഇത്

എട്ടി ഉയരവുമായി ബീഹാറിലെ സോണ്‍പുര്‍ മേളയില്‍ നിന്ന് വാളയാര്‍ ചുരം കടന്നുവന്ന മോട്ടിപ്രസാദ് എന്ന ആനക്കുട്ടി പിന്നീട് ഗണേശന്‍ എന്ന പേരില്‍ അറിയപ്പെടുകയും അത് പിന്നീട് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ ഭാഗമായപ്പോള്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായി മാറുകയും ചെയ്തു.1982-ലാണ് ആന ഏജന്റായ വെങ്കിടാന്ദ്രി മോട്ടിപ്രസാദ് എന്ന ആനയെ വാങ്ങി കേരളത്തിലെത്തിക്കുന്നത്. 1984-ലാണ് തെച്ചിക്കോട്ടുകവു ദേവസ്വം ആ ആനയെ വാങ്ങി രാമചന്ദ്രന്‍ എന്ന പേരു നല്‍കുന്നത്. ഒരു എഴുന്നള്ളിപ്പിന് 2.5 ലക്ഷം രൂപ ഏക്കം ലഭിച്ചതിന്റെ റെക്കോഡും രാമചന്ദ്രന് സ്വന്തം.

 

actor krishnaprabha with thechikottukav ramachandran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES