സംവിധായകന്‍ ആര്‍.കെ.ശെല്‍വമണിയുടെ 'കണ്മണി' എന്ന സിനിമയില്‍ സ്വിം സ്യൂട്ടിലുള്ള ഗ്ലാമര്‍ രംഗത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതയായി എന്ന് നടി മോഹിനി. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ പൂര്‍ണ്ണ മനസോടെയല്ലാതെയാണ് ആ രംഗം ചെയ്തതെന്നും, ഇത് തനിക്ക് വലിയ മാനസികസമ്മര്‍ദ്ദം ഉണ്ടാക്കിയെന്നും മോഹിനി പറഞ്ഞു.
'ഉടല്‍ തഴുവ' എന്ന ഗാനരംഗത്തിലാണ് തന്നെ നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിച്ചതായി തോന്നിയതെന്ന് മോഹിനി പറയുന്നു. സംവിധായകന്‍ ആര്‍.കെ. ശെല്‍വമണിയാണ് ഈ രംഗം പ്ലാന്‍ ചെയ്തത്. കരഞ്ഞുകൊണ്ട് വേഷം ചെയ്യാന്‍ വിസമ്മദിച്ചു അന്ന് തനിക്ക് നീന്താന്‍ അറിയില്ലായിരുന്നെന്നും, പുരുഷ പരിശീലകരുടെ മുന്നില്‍ പാതിവസ്ത്രത്തില്‍ അത് പഠിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും നടി വ്യക്തമാക്കി. ഇത് കാരണം അരദിവസത്തോളം ചിത്രീകരണം മുടങ്ങി.
പിന്നീട്, ഇതേ രംഗം ഊട്ടിയില്‍ വീണ്ടും ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ താന്‍ വിസമ്മതിച്ചതായും മോഹിനി പറഞ്ഞു. ചിത്രീകരണം മുന്നോട്ട് പോകില്ലെന്ന് അണിയറക്കാര്‍ പറഞ്ഞപ്പോള്‍, ഇത് അവരുടെ പ്രശ്‌നമാണെന്നും താന്‍ നേരത്തെയും ഇത്തരത്തില്‍ നിര്‍ബന്ധിതയായി അഭിനയിച്ചിട്ടുണ്ടെന്നും അവരെ ഓര്‍മ്മിപ്പിച്ചതായും നടി കൂട്ടിച്ചേര്‍ത്തു. തന്റെ സമ്മതമില്ലാതെ അതിരുകടന്ന് ഗ്ലാമറസായി അഭിനയിച്ച ഒരേയൊരു സിനിമ 'കണ്മണി' ആയിരുന്നുവെന്ന് മോഹിനി പറഞ്ഞു.
കമല്‍ ഹാസന്‍ സിനിമകള്‍ കാണാന്‍ തനിക്ക് ഇഷ്ടമല്ലെന്നും മോഹിനി പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും നായികമാരെ ചുംബിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നും അതുകൊണ്ടാണ് തനിക്ക് കമല്‍ ഹാസന്‍ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ രജനികാന്തിന്റെ സിനിമകള്‍ കാണാന്‍ താല്‍പര്യം എന്നും മോഹിനി പറഞ്ഞു....
രജനി സാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു കുറവാണ്. അതുപോലെ വിജയ്യുടെ കൂടെയും. 'കോയമ്പത്തൂര്‍ മാപ്പിളൈ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിവിളിച്ചിരുന്നു, പക്ഷെ ആ സിനിമയില്‍ ഷോര്‍ട്ട്‌സ് ധരിക്കേണ്ടിയിരുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഞാന്‍ അത്തരം വസ്ത്രം ധരിക്കാത്തതുകൊണ്ട് ആ വേഷം നിരസിച്ചു. അതുപോലെ
വാരണം ആയിരം സിനിമയിലെ സിമ്രാന്‍ വേഷം വന്നിരുന്നു. പക്ഷെ അതും ചെയ്യാന്‍ പറ്റിയില്ല..
ഞാന്‍ അഭിനയിക്കുന്നില്ലെന്ന് അപ്പോഴേക്കും ആരൊക്കെയോ പറഞ്ഞു പരത്തിയിരുന്നു. ഇത് വാരണം ആയിരം സിനിമയുടെ സംവിധായകന്‍ തന്നെ എന്നോട് പറഞ്ഞിരുന്നു. നിങ്ങളെ കാസ്റ്റ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന്. പക്ഷെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴേക്കും നിങ്ങള്‍ അഭിനയിക്കുന്നില്ലെന്ന് പലരും പറഞ്ഞുവെന്ന്.
മോഹിനി പറഞ്ഞു. ദളപതി സിനിമയിലും തന്നെ ശോഭനയുടെ റോളിലേക്ക് കാസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും മോഹിനി കൂട്ടിച്ചേര്‍ത്തു.