Latest News

കുട്ടികളില്ല, പണമില്ല, ഭര്‍ത്താവ് ശരിയല്ല തുടങ്ങി ഒരു കാരണവും കൊണ്ട് വിഷാദം വരാന്‍ ഇല്ല; എന്നാല്‍ മരിക്കാന്‍ തോന്നി; വിഷമഘട്ടം നേരിട്ടത് ഭര്‍ത്താവ് ഭരത്; താന്‍ മതം മാറി 11 വര്‍ഷം കഴിഞ്ഞാണ് ഭര്‍ത്താവും ക്രിസ്തുമതത്തിലേക്ക് എത്തിയത്; തമിഴ സിനിമകളില്‍ ധരിച്ച വസ്ത്രങ്ങളില്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല; വീട് പോലെ തോന്നിയ ഇന്‍ഡസ്ട്രി മലയാളം; നടി മോഹിനിക്ക് പറയാനുള്ളത്

Malayalilife
കുട്ടികളില്ല, പണമില്ല, ഭര്‍ത്താവ് ശരിയല്ല തുടങ്ങി ഒരു കാരണവും കൊണ്ട് വിഷാദം വരാന്‍ ഇല്ല; എന്നാല്‍ മരിക്കാന്‍ തോന്നി; വിഷമഘട്ടം നേരിട്ടത് ഭര്‍ത്താവ് ഭരത്; താന്‍ മതം മാറി 11 വര്‍ഷം കഴിഞ്ഞാണ് ഭര്‍ത്താവും ക്രിസ്തുമതത്തിലേക്ക് എത്തിയത്; തമിഴ സിനിമകളില്‍ ധരിച്ച വസ്ത്രങ്ങളില്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല; വീട് പോലെ തോന്നിയ ഇന്‍ഡസ്ട്രി മലയാളം; നടി മോഹിനിക്ക് പറയാനുള്ളത്

വെള്ളാരംകണ്ണുകളുമായി മലയാള സിനിമയുടെ തൊണ്ണൂറുകളില്‍ സ്‌ക്രീനില്‍ നിറഞ്ഞാടിയ നടിയാണ് മോഹിനി .മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ആരാധകരുള്ള നടി തമിഴിലും തെലുങ്കിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മഹാലക്ഷ്മി ശ്രീനിവാസന്‍ എന്ന തമിഴ്‌നാട് സ്വദേശിനിയാണ് മലയാളത്തിന്റെ മോഹിനിയായി പരിണമിച്ചത്. 

സിനിമയെക്കാളും ട്വിസ്റ്റുകള്‍ ഒരുപക്ഷേ മോഹിനിയുടെ വ്യക്തിജീവിതത്തില്‍ ഉണ്ടായി എന്ന് പറയാം. മലയാളത്തിലെ മുഖ്യധാരാ നായകന്മാരുടെ നായികയായി അഭിനയിച്ച മോഹിനി കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും ഇടവേളയിലാണ്.

ഇപ്പോഴിതാ മലയാള സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് നടി. മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഗോസിപ്പുകളെ ഭയന്നിരുന്നില്ലെന്നും പോസിറ്റീവ് സമീപനമാണ് ലഭിച്ചതെന്നുമാണ് മോഹിനി പറയുന്നത്. കൂടാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ മമ്മൂട്ടിയുമായി നന്നായി സംസാരിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

തമിഴ് സിനിമയിലെ ചില വേഷങ്ങള്‍ക്ക് വേണ്ടി ധരിച്ച വസ്ത്രങ്ങളില്‍ ഞാനൊട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. മാത്രമല്ല തമിഴില്‍ ഉണ്ടായിരുന്ന പോലെ ഗോസിപ്പ് ഇവിടെ ഉണ്ടാകുമെന്ന ഭയവും എനിക്ക് ഇല്ലായിരുന്നു. ആദ്യമൊന്നും മലയാളം അറിയില്ലായിരുന്നു. പിന്നീട് പഠിക്കേണ്ടി വന്നു എന്നാല്‍ അതിനെയും പോസിറ്റീവ് ആയിട്ടാണ് കണ്ടത്. ഈ കുട്ടിക്ക് മലയാളം പഠിക്കാന്‍ ആഗ്രഹം ഉണ്ട് ശ്രമിക്കുന്നുണ്ട് എന്നവര്‍ എടുത്തു പറയും,' മോഹിനി പറഞ്ഞു.

മലയാള സിനിമയിലെ പ്രമുഖ നടന്മാരായ മോഹന്‌ലാലിനൊപ്പവും മമ്മൂട്ടിയ്ക്കൊപ്പവും അഭിനയിച്ച അനുഭവവും നടി പങ്കുവെച്ചു.'മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് 'സാര്‍ എന്റെ അമ്മ നിങ്ങളുടെ ആരാധികയാണെന്നാണ്' അതുകേട്ട് അത്ര ഇഷ്ട്ടപ്പെടാത്ത അദ്ദേഹം എന്നെ ഇപ്പോഴും കളിയാക്കും. ഞാനും തന്റെ അമ്മയും ഒരേ തലമുറയാണെന്നല്ലേ ഉദ്ദേശിച്ചത്, തന്റെ കൂടെ ഞാന്‍ എങ്ങനെ ജോഡിയായി അഭിനയിക്കും എന്നൊക്കെ പറഞ്ഞ്. 

അവരെല്ലാം എന്നെ തെറ്റിദ്ധരിക്കാതെ മനസിലാക്കി. ചെറിയ കുട്ടിയാണ്, അത്ര അറിവേയുള്ളൂ, എന്തെങ്കിലും സംസാരിച്ച് കൊണ്ടിരിക്കുമെന്ന് അവര്‍ക്കറിയാം. മമ്മൂക്കയെ അറിഞ്ഞവര്‍ക്ക് അറിയാം. ജോളിയായി തമാശ പറയും. എന്റെ ഭര്‍ത്താവിന്റെ സുഹൃത്ത് മമ്മൂക്കയുടെ മരുമകനാണ്. ഞാനെങ്ങനെ നിനക്കൊപ്പം പെയറായി അഭിനയിക്കുമെന്ന് അദ്ദേഹം ചോദിച്ചു. സര്‍, അതിന് ഒരു വഴിയേയുള്ളൂ, നിങ്ങളുടെ യഥാര്‍ത്ഥ പ്രായം സമ്മതിക്കെന്ന് ഞാന്‍ പറഞ്ഞു.അതൊന്നും പറ്റില്ലെന്ന് അദ്ദേഹം. മമ്മൂക്കയുടെ പ്രായം മനസിലാകില്ലെന്നും മോഹിനി പറഞ്ഞു. 

മോഹന്‍ലാലിനൊപ്പം ജോലി ചെയ്തപ്പോള്‍ ആണ് ശരിക്കും ടെന്‍ഷനടിച്ചത്, കാരണം അദ്ദേഹം വളരെ പതുക്കെയേ സംസാരിക്കൂ, അപ്പോള്‍ എനിക്ക് മനസിലാകില്ല. അദ്ദേഹം സെറ്റില്‍ അധികം ഒന്നും സംസാരിക്കില്ല, നമ്മളെ കണ്ടാല്‍ കുശലം പറയും. പക്ഷെ വളരെ മികച്ച നടനാണ്, നമ്മളിങ്ങനെ അഭിനയിച്ചാലും പ്രേക്ഷകരുടെ ശ്രദ്ധ ഒപ്പമുള്ള അദ്ദേഹം കൊണ്ടുപോകും''
ഹൗ ആര്‍ യു മോഹിനി, ആ സിനിമ എങ്ങനെയുണ്ടായിരുന്നു എന്നെല്ലാം ചോദിക്കും. നീ മലയാളം പഠിക്കണം, നിന്റെ അമ്മൂമ്മ കോട്ടയംകാരിയല്ലേ എന്ന് അദ്ദേഹം പറഞ്ഞ് കൊണ്ടിരിക്കുമായിരുന്നെന്നും മോഹിനി ഓര്‍ത്തു.

ദിലീപ് ഒരു സുഹൃത്തിനെ പോലെയാണ്. ഞങ്ങള്‍ക്ക് പരസ്പരം വലിയ ബഹുമാനമൊന്നുമില്ല. നല്ല സുഹൃത്തുക്കളാണ്. മഞ്ജു വാര്യരും നല്ല സുഹൃത്തായിരുന്നുവെന്ന് താരം പങ്ക് വക്കുന്നു. തനിക്ക് വീട് പോലെ തോന്നിയ ഇന്‍ഡസ്ട്രി മലയാള സിനിമാ രം?ഗമാണെന്ന് മോഹിനി പറയുന്നുണ്ട്. ഗ്ലാമറസ് റോളുകള്‍ ചെയ്യുന്നത് എനിക്കിഷ്ടമല്ല. ?ഗോസിപ്പ് വരുമെന്ന് ഭയന്ന് ഞാന്‍ ആരോടും അധികം സംസാരിക്കാതെ പുസ്തകം വായിച്ചിരിക്കുമായിരുന്നു. അതൊന്നും മലയാളത്തില്‍ കുഴപ്പമായില്ല. അവര്‍ എന്നെ ഞാനായി അംഗീകരിച്ചു. അത് കൊണ്ട് മലയാള സിനിമാ രംഗം ഇഷ്ടമായിരുന്നെന്നും മോഹിനി വ്യക്തമാക്കി.

മാനസികമായി തകര്‍ന്ന ഘട്ടത്തിലാണ് മോഹിനി ഹിന്ദു മതത്തില്‍ നിന്നും ക്രിസ്തു മതത്തിലേക്ക് മാറുന്നത്. ഭര്‍ത്താവിന്റെ ബന്ധു ചെയ്ത കൂടോത്രമാണ് തന്നെ മാനസികമായി ബാധിച്ചതെന്നാണ് മോഹിനി പറയുന്നത്. ക്രിസ്തു മതത്തിലേക്ക് മാറിയപ്പോഴാണ് തനിത്ത് ആശ്വാസം ലഭിച്ചതെന്നും മോഹിനി വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹിനി.

ഒരിക്കലും മാതാപിതാക്കള്‍ അവരുടെ ആചാര അനുഷ്ഠാനങ്ങള്‍ എന്നെ കണ്‍ട്രോള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. മതം മാറുന്നെന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവിന് കുഴപ്പമില്ലായിരുന്നു. അപ്പോള്‍ നീ ഇനി ചിക്കനും മട്ടനും പാകം ചെയ്യുമല്ലോ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. ഭര്‍ത്താവായത് കൊണ്ട് എല്ലാത്തിലും എന്നെ നിയന്ത്രിക്കുന്ന ആളല്ല ഭരത്. ഇന്ന് വരെയും എന്റെ ബാങ്ക് അക്കൗണ്ട് ഏതെന്നോ എന്റെയടുത്ത് എത്ര പൈസയുണ്ടെന്നോ ആഭരണങ്ങളുണ്ടെന്നോ അദ്ദേഹത്തിന് അറിയില്ല.


ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ ഇതെല്ലാം അറിയണമെന്ന് പറഞ്ഞപ്പോള്‍ അപ്പോള്‍ ബാങ്കില്‍ നിന്നും ലെറ്റര്‍ വന്നോളും ഇപ്പോള്‍ നീ ഒന്നും പറയേണ്ടെന്ന് പറഞ്ഞു. താന്‍ മതം മാറിയ ശേഷം കുറേക്കാലം കഴിഞ്ഞാണ് ഭരത് മതം മാറുന്നതെന്നും മോഹിനി പറഞ്ഞു. ഭരതിന് ജീസസിനെ ഇഷ്ടപ്പെട്ട ശേഷമാണ് മതം മാറിയത്. 11 വര്‍ഷമെടുത്തു. ചര്‍ച്ചില്‍ എനിക്ക് ഒറ്റയ്ക്ക് പോകുന്നത് ഇഷ്ടമല്ല. ഞായറാഴ്ച എല്ലാവരും കുടുംബത്തോടൊപ്പമാണ് വരിക. ഞാന്‍ മാത്രം ഒറ്റയ്ക്ക് പോകും.

ഭരത് എനിക്കൊപ്പം വരാന്‍ തുടങ്ങി. ഭരതിന് ജീസസിനെ ഇഷ്ടമായി. നീ തെറ്റ് ചെയ്യാതിരിക്കൂ, ഉറപ്പായും നിന്നെ ഞാന്‍ കാക്കും എന്ന് ഉറപ്പിച്ച് പറയുന്ന ദൈവമാണ്. അങ്ങനെ അദ്ദേഹവും ക്രിസ്തു മതത്തിലേക്ക് മാറിയെന്നും മോഹിനി പറയുന്നു. എന്റെ സ്വഭാവം വെച്ച് എന്നിലെ ഒരു കാര്യം എടുത്ത് മാറ്റി പുതിയാരു കാര്യം സ്വീകരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള ഞാന്‍ പിറന്ന മതത്തെ പൂര്‍ണമായും മാറ്റിവെച്ച് പോകണമെങ്കില്‍ അങ്ങനെ എന്തെങ്കിലും നടക്കണം. ഞാന്‍ രാമായണം, മഹാഭാരതം എന്നിവ വായിച്ചു. ഖുര്‍ആനും വായിച്ചു. എന്ത് പ്രശ്‌നത്തിലാണെങ്കിലും ഞാന്‍ നിന്നെ വന്ന് രക്ഷിക്കുമെന്ന് അവയില്‍ പറയുന്നില്ല

ഞാന്‍ പൂജ ചെയ്യും. എന്നാല്‍ രാത്രിയായാല്‍ ഭയമായിരിക്കും. ഇന്ന് എന്ത് ദുസ്വപ്നമാണ് കാണുക എന്ന ഭയം. ബൈബിളില്‍ ഞാന്‍ മറ്റെവിടെയും വായിക്കാത്ത കാര്യങ്ങള്‍ വായിച്ചു. എന്ത് ചെയ്താലും നിന്നോട് ഞാന്‍ ക്ഷമിക്കുമെന്ന് അതില്‍ പറയുന്നുണ്ട്. ഞാന്‍ വായിച്ചിടത്തോളം ദൈവം ഞാന്‍ നിന്റെ സുഹൃത്താണെന്ന് മറ്റൊരു മത?ഗ്രന്ഥത്തിലും പറയുന്നില്ല. ക്രിസ്തു മതത്തിലേക്ക് അടുത്തപ്പോള്‍ തന്റെ ഉള്ളിലെ ഭയങ്ങളും വിഷാദവും ഇല്ലാതായെന്നും മോഹിനി പറഞ്ഞു.

ഭര്‍ത്താവിന്റെ കുടുംബത്തെ ഭയന്നിരുന്നുവെന്‌നും ആ കുടുംബത്തിലെ ഒരു കസിന്‍ സിസ്റ്റര്‍ കൂടോത്രം ചെയ്യുന്ന ആളായിരുന്നു. ആദ്യമൊന്നും എനിക്കിതില്‍ വിശ്വാസമുണ്ടായിരുന്നില്ല. നന്മ എന്നൊന്നുണ്ടെങ്കില്‍ തിന്മയും ഉണ്ടാകുമെന്ന് പിന്നീടാണ് മനസിലായത്. എന്റെ അനുഭവത്തില്‍ നിന്നാണ് മനസിലായത്. ലീഗലായി മാത്രം ഡിവോഴ്‌സ് ചെയ്യാം എന്നാണ് ഞാന്‍ ഭരത്തിനോട് പറഞ്ഞത്. ലീഗലായി ഡിവോഴ്‌സ് ചെയ്താല്‍ ഈ പ്രശ്‌നം ഒഴിവാകും എന്ന് ഞാന്‍ കരുതി.


വേറെ ആരെയെങ്കിലും വിവാഹം ചെയ്താല്‍ കൊന്ന് കളയും എന്നും ഞാന്‍ പറഞ്ഞു. ഡിവോഴ്‌സ് ചെയ്യണം, എന്നാല്‍ വേറെ ആരെയും കല്യാണം കഴിക്കരുത്, എന്താണിതെന്ന് ഭരത് ചോദിച്ചു. അതൊക്കെ അങ്ങനെയാണെന്ന് ഞാന്‍ പറഞ്ഞു. ഡിവോഴ്‌സ് ചെയ്യരുതെന്ന് എന്ന് ഭരത് പറഞ്ഞ് മനസിലാക്കാന്‍ നോക്കി. എന്നാല്‍ ഞാന്‍ സമ്മതിച്ചില്ല. നിങ്ങളുടെ കുടുംബത്തെ എനിക്ക് ഭയമാണെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് ധൈര്യം വന്നു. പിരിയേണ്ടെന്ന് തീരുമാനിച്ച് മുന്നോട്ട് പോയെന്നും മോഹിനി പറയുന്നു.
രാത്രി ഉറക്കമേ ഇല്ലായിരുന്നു. പ്രേത പിശാചുകള്‍ വരുന്നത് പോലെ തോന്നും. കഴുത്തിനടുത്ത് കീറുന്നത് പോലെ തോന്നും. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ അവിടെ ചുവന്നിരിക്കും. സൈക്യാട്രിസ്റ്റിനടുത്ത് പോയപ്പോള്‍ ക്ലിനിക്കല്‍ ഡിപ്രഷനില്ല എന്ന് പറഞ്ഞു. കുട്ടികളില്ല, പണമില്ല, ഭര്‍ത്താവ് ശരിയല്ല തുടങ്ങി ഒരു കാരണവും എനിക്ക് വിഷാ???ദം വരാന്‍ ഇല്ലായിരുന്നു. എന്നാല്‍ എനിക്ക് മരിക്കാന്‍ തോന്നി. 7 തവണ ആത്മഹത്യക്ക് ശ്രമിച്ചു. അന്ന് 25 വയസാണ്.

ആ വിഷമഘട്ടം നേരിട്ടത് ഭരത് ആണ്. രണ്ട് ആണ്‍കുട്ടികളാണ്. കല്യാണം കഴിഞ്ഞ ശേഷം ഞാന്‍ ഡിപ്രസ്ഡ് ആണ്. വേറെ ഏത് പുരുഷനാണെങ്കിലും ഈ ബന്ധം വിട്ട് പോയേനെ. എന്നാല്‍ കല്യാണത്തിന് മുമ്പ് മോഹിനി എങ്ങനെയായിരുന്നോ അത് പോലെയാകുന്നത് വരെയും എന്നെ ഒറ്റയ്ക്ക് വിടില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. എന്റെ അച്ഛനും അമ്മയും പോലും ഭരതിനോട് ക്ഷമ പറഞ്ഞിട്ടുണ്ട്. എന്താണവള്‍ക്ക് പറ്റിയതെന്ന് അറിയില്ല, ക്ഷമിക്കണം എന്ന് പറഞ്ഞു. എന്നാല്‍ എനിക്കൊപ്പം നില്‍ക്കുമെന്ന് ഭരത് പറഞ്ഞെന്നും മോഹിനി വ്യക്തമാക്കി. 

കൂട്ട് പുഴുക്കള്‍' എന്ന തമിഴ് സിനിമയിലൂടെയാണ് മോഹിനി സിനിമാ രംഗത്ത് പ്രവേശനം നടത്തിയത്. 1987ലായിരുന്നു ഇത്. 1991ല്‍ 'ഈറമാന റോജാവേ' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോഹിനിക്ക് പ്രായം വെറും 14 വയസ്. അതിനു ശേഷം തെലുങ്കില്‍ ബാലകൃഷ്ണയുടെ ഒപ്പമായിരുന്നു മോഹിനി അഭിനയിച്ചത്. ഈ ചിത്രം അന്ന് രാജ്യമെമ്പാടും ഹിറ്റായി മാറി. 'ഡാന്‍സര്‍' എന്ന ചിത്രത്തിലൂടെ മോഹിനി ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. മലയാളത്തില്‍ 'ഗസല്‍' എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും, 'നാടോടി'യാണ് അവരുടെ ആദ്യ മലയാള ചിത്രം


        
 

Read more topics: # മോഹിനി
mohini opens up about personal life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES