Latest News

എന്റെ വീട്ടുകാര്‍ പോലും എന്ന ആ അവസ്ഥയില്‍ കണ്ടിട്ടില്ല! പക്ഷേ സുപ്രിയ കണ്ടു!! ആര്‍ക്കുമറിയാത്ത കാര്യം പറഞ്ഞ് പൃഥിരാജ്!!

Malayalilife
എന്റെ വീട്ടുകാര്‍ പോലും എന്ന ആ അവസ്ഥയില്‍ കണ്ടിട്ടില്ല! പക്ഷേ സുപ്രിയ കണ്ടു!! ആര്‍ക്കുമറിയാത്ത കാര്യം പറഞ്ഞ് പൃഥിരാജ്!!

മലയാളസിനിമയിലെ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്.  അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയില്‍ തിരക്കുളളവരാണ്. അച്ഛന്‍ സുകുമാരന്റെ  വഴിയെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് ഇടം പിടിക്കുകയായിരുന്നു.  ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നായികയാണ്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ആഷിഖ് അബു ചിത്രമായ വൈറസിലൂടെ വീണ്ടും മലയാള സിനിമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച് ഇന്ദ്രജിത്ത് മുന്നേറുമ്പോള്‍ സംവിധാനത്തിലും നിര്‍മ്മാണത്തിലും തന്റെ ഭാഗ്യം പരീക്ഷിക്കുകയാണ് പൃഥ്വിരാജ്. താരം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധ നേടുന്നത്.

ചിലപ്പോള്‍ ആളുകള്‍ നമുക്ക് മനോഹരമായ ക്ലിപ്പുകള്‍ അയച്ചു തരുമെന്നു പറഞ്ഞു കൊണ്ട് സുപ്രിയ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തിലുള്ള തന്നെ മനസ്സിലാക്കിയതും അറിഞ്ഞതുമായ ഒരേയൊരു വ്യക്തി സുപ്രിയയാണെന്നാണ്  ഇന്റര്‍വ്യൂവില്‍ താരം പറയുന്നത്. അധികം സുഹൃത്തുക്കളല്ല ആളല്ല താന്‍. സുപ്രിയയാണ് ഏറ്റവും അടുത്ത സുഹൃത്ത്. ഏറ്റവും സ്വകാര്യമുള്ള ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തിയും അവളാണ്. എന്റെ എല്ലാ മോശം സ്വഭാവങ്ങളും അറിയാവുന്ന, എല്ലാ ദുര്‍ബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാള്‍ അവളാണ്. തന്റെ വീട്ടുകാര്‍ പോലും ആ അവസ്ഥയില്‍ തന്നെ കണ്ടിട്ടില്ല, എന്നും പൃഥ്വിരാജ് പറയുന്നു. ഇന്റര്‍വ്യൂവിലെ ഈ ഭാഗം വലിയ ശ്രദ്ധ നേടുകയാണ്. ബിബിസിയിലെ മാധ്യമപ്രവര്‍ത്തകയായ സുപ്രിയ മേനോന്‍ ജോലി സംബന്ധമായാണ് ആദ്യം പൃഥ്വിരാജിനെ പരിചയപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു ഇരുവരും. യാത്ര ചെയ്യാനുള്ള താല്‍പര്യവും പുസ്തകവായനയും സിനിമയോടുള്ള ഇഷ്ടവുമൊക്കെയായിരുന്നു ഇവരെ ചേര്‍ത്തുനിര്‍ത്തിയത്. വൈകാതെ ആ ബന്ധം പ്രണയമായി മാറുകയും സുപ്രിയയെ പൃഥ്വി ജീവിതസഖിയാക്കുകയുമായിരുന്നു. തന്റെ ജീവിതത്തിലെ ഒരോ ലക്ഷ്യങ്ങളിലെക്കും പൃഥ്വിരാജ് എത്തുമ്പോള്‍ എല്ലാകാര്യത്തിനും പിന്തുണയുമായി സുപ്രിയയും ഒപ്പമുണ്ട്. പൃഥ്വിരാജ് ആദ്യമായി  സംവിധാനം ചെയ്ത സിനിമ ലൂസിഫറിലും എല്ലാ പിന്തുണയും നല്‍കി സുപ്രിയ ഒപ്പം ഉണ്ടായിരുന്നു. ഷൂട്ടിങ്ങിനിടെയുളള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. അല്ലിയെന്ന് വിളിക്കുന്ന മകള്‍ അലംകൃതയുടെ കാര്യങ്ങളും സുപ്രിയ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്

Read more topics: # actor pruthviraj,# supriya
actor pruthviraj supriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES