ഒരു കാലത്ത് മലയാളത്തിലെ 'മർലിൻ മൺ റോ' എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായി അറിയപ്പെട്ടിരുന്ന നടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 1974 മാർച്ച് 21ന് 21ാമത്തെ വയസ്സിലാണ് താരം ആത്മഹത്യ ചെയ്തത്. ഷൂട്ടിങ്ങിനിടയിൽ താരത്തിന്റെ വസ്ത്രം അഴിഞ്ഞുവീണപ്പോൾ സിനിമയുടെ സംവിധായകൻ അത് ഷൂട്ട് ചെയ്യുകയും ഈ ദൃശ്യങ്ങൾ വെച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തിരുന്നു. വിജയശ്രീ തന്നെ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സംവിധായകന്റെ ബ്‌ളാക്ക്‌മെയിലിംഗിനെ തുടന്നാണ് നടി ആത്മഹത്യ ചെയ്തത് എന്നാണ് പറയപ്പെടുന്നത്. ഇപ്പോളിതാ വിജയശ്രീകൊപ്പം പഴയ കാല സിനിമകളിൽ സജിവമായിരുന്ന നടൻ രാഘവൻ നടിയെയും പഴയകാല സിനിമാ അനുഭവങ്ങളും പങ്ക് വച്ചിരിക്കുകയാണ്. കേരളാ കൗമുദിക്ക് നല്കിയ അഭിമുഖത്തിലൂടെയാണ് രാഘവൻ മനസ് തുറന്നത്.
വിജയശ്രീ മരിച്ച സമയത്ത് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഒരു സിനിമാതാരവും എത്തിയില്ലെന്ന് നടൻ രാഘവൻ ഓർക്കുന്നത്.. സാധാരണ ഒരു സഹപ്രവർത്തക മരണപ്പെടുമ്പോൾ ഷൂട്ടിങ് നിർത്തിവച്ച് മരണവീട്ടിലേക്ക് പോകുകയാണ് സിനിമാസെറ്റുകളിൽ പതിവെന്നും, സഹപ്രവർത്തകരുടെ ഈ പ്രവൃത്തി തന്നെ അത്ഭുതപെടുത്തിയെന്നും രാഘവൻ പറയുന്നു.
പ്രേം നസീറും, ശ്രീവിദ്യയും, അടൂർ ഭാസിയും അഭിനയിക്കുന്ന ചിത്രത്തിന്റെ മദ്രാസിൽ വച്ചുള്ള സെറ്റിൽ വച്ചാണ് തനിക്ക് ഈ അനുഭവം ഉണ്ടായത്. ചിത്രത്തിൽ തന്റെ നായികയായി അഭിനയിക്കേണ്ടതായിരുന്നു വിജയശ്രീ. ഷൂട്ടിങ് സെറ്റിലെത്തിയപ്പോൾ സംഗതി അത്ര രസമായി തനിക്ക് തോന്നിയില്ല. വിജയശ്രീയുടെ മരണവീട്ടിലേക്ക് പോകാൻ ആരും കൂട്ടാക്കിയില്ല. എല്ലാവരും പതിവുപോലെ ഷൂട്ടിങ്ങിന്റെ കാര്യങ്ങളുമായി തിരക്കിലായി. രാഘവൻ തുറന്നു പറയുന്നു.
'അന്ന് ഷൂട്ടിന് വരില്ലെന്ന് ഞാൻ അവരോടു പറഞ്ഞു. എന്റെ നായികയാണ് മരിച്ചത്. എനിക്ക് മരണവീട്ടിൽ പോയേ പറ്റൂ'രാഘവൻ വെളിപ്പെടുത്തുന്നു. മരണവീട്ടിൽ എത്തിയശേഷവും ഒരു താരത്തെയും താൻ അവിടെ കണ്ടില്ലെന്നും രാഘവൻ ഓർമിക്കുന്നു. ഇതുകൂടാതെ അനവധി വിവേചനങ്ങളും അന്നത്തെ കാലത്ത് നിലനിന്നതായും രാഘവൻ പറയുന്നു. സെറ്റിൽ മറ്റുള്ളവർക്ക് നൽകാതെ തനിക്ക് മാത്രം പൊരിച്ച മീൻ ലഭിച്ചതിനെ കുറിച്ചും, നിരവധി വണ്ടിച്ചെക്കുകൾ പ്രതിഫലമായി ലഭിച്ചതിനെ കുറിച്ചും രാഘവൻ വാചാലനായി.
1974 മാർച്ച് 21ന് തന്റെ ഇരുപത്തൊന്നാം വയസിലാണ് നടി വിജയശ്രീ ആത്മഹത്യ ചെയ്തത്. പൊന്നാപുരം കോട്ട എന്ന സിനിമ ചിത്രീകരണ സമയത്ത് മലയാളസിനിമയിലെ അക്കാലത്തെ ഒരു പ്രമുഖ സംവിധായകൻ പുഴയിൽ നീരാട്ട് ചിത്രീകരിക്കുന്ന വേളയിൽ അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണ വേളയിൽ വിജയശ്രീ അറിയാതെ സൂം ലെൻസ് ഉപയോഗിച്ച് അവരുടെ നഗ്‌നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകൾ നിരന്തരം അവരെ ബ്ലാക്‌മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇക്കാര്യം 1973 മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ നാന ഫിലിം വാരികയിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ വിജയശ്രീ വെളിപ്പെടുത്തിയിരുന്നു. മലയാളം ചലച്ചിത്രവേദിയിൽ തന്നെ ഉണ്ടായിരുന്ന ചില പ്രശ്‌നങ്ങളാണ് വിജയശ്രീയുടെ ആത്മഹത്യക്കു വഴി തെളിയിച്ചതെന്ന് ചില മാധ്യമങ്ങൾ പറഞ്ഞിരുന്നു