നടി അനന്യ ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും നിറഞ്ഞുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് തമിഴിലും തെലുങ്കിലും എല്ലാം ഓടിനടക്കവേയാണ് അനന്യ അപ്രതീക്ഷിതമായി വിവാഹത്തിലേക്ക് പോകുന്നത്. വീട്ടുകാരെയെല്ലാം എതിര്‍ത്ത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു ആഞ്ജനേയന്‍ എന്ന ആന്ധ്രാപ്രദേശുകാരനുമായി അനന്യ ഇറങ്ങിപ്പോയത്. അനന്യയേക്കാള്‍ ഒരുപാട് പ്രായക്കൂടുതല്‍ ഉണ്ടായിരുന്ന ആഞ്ജനേയന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. പിന്നാലെ ആദ്യ ഭാര്യ പ്രശ്നങ്ങളുമായി രംഗത്തു വരികയും ചെയ്തു. എങ്കിലും എതിര്‍പ്പുകളെയെല്ലാം മറികടന്ന് വിവാഹിതരായ അനന്യ പിന്നീട് സിനിമയില്‍ നിന്നും മാറിനില്‍ക്കുകയും പൂര്‍ണമായും കുടുംബജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. അതിനിടെ കുടുംബവുമായി പ്രശ്നങ്ങളെല്ലാം അവസാനിച്ച് രമ്യതയിലെത്തി. ഇപ്പോഴിതാ, 13 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു ജീവിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
നിരവധി മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അടുത്തിടെയായി സോഷ്യല്‍ മീഡിയയിലെല്ലാം ചെറുപ്പത്തിന്റെ ചുറുചുറുക്കില്‍ തിളങ്ങുന്ന അനന്യ ഭര്‍ത്താവുമായുള്ള യാതൊരു ചിത്രങ്ങളും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയ്ക്ക് പങ്കുവച്ചിട്ടില്ല. ആഞ്ജനേയനും അങ്ങനെ തന്നെ. അവസാനമായി ആഞ്ജനേയന്‍ അനന്യയ്ക്കൊപ്പം നാട്ടിലെത്തിയത് അനന്യയുടെ അനുജന്റെ വിവാഹത്തിനായിരുന്നു. എന്നാല്‍ അതിനു ശേഷം ഇരുവരും തമ്മില്‍ പൂര്‍ണമായും അകന്നുവെന്ന സൂചനയാണ് അനന്യയുടെ സോഷ്യല്‍ മീഡിയ പരിശോധിച്ച ആരാധകരും അരക്കിട്ടുറപ്പിക്കുന്നത്. തിരുപ്പതിയില്‍ വച്ചായിരുന്നു അനന്യയും ആഞ്ജനേയനും അതീവ രഹസ്യമായി വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. തുടര്‍ന്ന് വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നാലെയാണ് ആഞ്ജനേയന്‍ മുമ്പും വിവാഹിതനായിട്ടുണ്ടെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞതും വിവാഹത്തില്‍ നിന്നും പിന്മാറുകയും ചെയ്തത്.
പക്ഷെ ആഞ്ജനേയന്റെ പഴയ ജീവിതത്തെ കുറിച്ച് അനന്യയ്ക്ക് അറിയാമായിരുന്നു. അതിനാല്‍ തന്നെ വീട്ടുകാര്‍ എതിര്‍ത്തിട്ടും നടി ആഞ്ജനേയന്‍ തന്നെ ഭര്‍ത്താവായി മതിയെന്ന് തീരുമാനിച്ചത്. രണ്ടാംകെട്ടുകാരനെ തന്നെ പങ്കാളിയായി മതിയെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെ കാരണം പണമായിരിക്കുമെന്ന് അനന്യയ്ക്ക് നേരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിട്ടുള്ള കാലമത്രയും ഞങ്ങള്‍ നന്നായി മുമ്പോട്ട് പോകും എന്നായിരുന്നു അനന്യയുടെ മറുപടി. എന്നാലിപ്പോള്‍ ഭര്‍ത്താവിനൊപ്പമുള്ള വിശേഷങ്ങളോ കുടുംബജീവിതത്തെ കുറിച്ചോ നടി എവിടേയും സംസാരിക്കാറില്ല. സോഷ്യല്‍മീഡിയയില്‍ ഫോട്ടോകളും പങ്കുവെക്കാറില്ല. അതേസമയം, സിനിമകളില്‍ നടി സജീവവുമാണ്.
അപ്പന്‍, സ്വര്‍ഗം എന്നിവയാണ് അനന്യയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകള്‍. ഇപ്പോള്‍ ആഞ്ജനേയന് എന്ത് സംഭവിച്ചു?, ഇരുവരും വേര്‍പിരിഞ്ഞോ എന്നുള്ള ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം പുത്തന്‍ മേക്കോവറില്‍ ബോള്‍ഡായി ബോളിവുഡ് സ്റ്റൈലില്‍ നടി നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു. പ്രായം മുപ്പത്തിയെട്ടില്‍ എത്തിയെങ്കിലും ഫിറ്റ്നസില്‍ നടി ഒരിക്കലും കോംപ്രമൈസ് ചെയ്യാറില്ല. തമിഴില്‍ സിനിമകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടും നിരവധി കമന്റുകള്‍ നടിയുടെ കമന്റ് ബോക്സില്‍ പ്രത്യക്ഷപ്പെടാറുണ്ട്.