മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ പേരും മുഖവുമാണ് അശ്വതി തോമസിന്റേത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അശ്വതിയുടെ മറ്റൊരു പേര് പ്രസില്ല ജെറിന്‍ എന്നാണ്. നടിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായിരുന്നു അല്‍ഫോന്‍സാമ്മ എന്ന സീരിയല്‍. അല്‍ഫോന്‍സാമ്മയുടെ വിജയത്തിനുശേഷമാണ് കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തി അമലയായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ അശ്വതി എത്തിയത്. പോസിറ്റീവ് കഥപാത്രങ്ങള്‍ മാത്രമല്ല നെ?ഗറ്റീവ് റോളുകളും തന്റെ കയ്യയില്‍ ഭദ്രമാണെന്ന് കുങ്കുമപ്പൂവിലൂടെ അശ്വതി തെളിയിച്ചു. മിനിസ്‌ക്രീനില്‍ തിരക്കുള്ള താരമായി നില്‍ക്കുമ്പോഴായിരുന്നു അശ്വതിയുടെ വിവാഹം. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. ഇപ്പോഴിതാ തന്റെ പേരിനെ കുറിച്ചും വീണ്ടും സീരിയലിലേക്ക് തിരികെ എത്തിയതിനെ കുറിച്ചും പറഞ്ഞിരിക്കുകയാണ് താരം.
എന്റെ യഥാര്‍ഥ പേര് പ്രിസില്ല തോമസ് എന്നാണ്. പപ്പ തോമസ് ചെറിയാനാണ് ആ പേരിട്ടത്. ബൈബിളിലെ പ്രിസ്‌കില്ല എന്ന പേരില്‍ നിന്നാണ് ഈ പേരുണ്ടായത്. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ പ്രസില്ല എന്നാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയത്. അങ്ങനെ പ്രിസില്ല പ്രസില്ലയായി. പക്ഷേ, എന്റെ പേരിനു പിന്നിലെ യഥാര്‍ഥ കഥ കഴിഞ്ഞ വര്‍ഷമാണു പപ്പ വെളിപ്പെടുത്തിയത്. പപ്പയുടെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു പ്രിസില്ല. അവരോടുള്ള ഇഷ്ടത്തിന്റെ ഓര്‍മയാണ് എന്റെ പേര്. സീരിയല്‍ രംഗത്ത് എത്തിയപ്പോഴാണ് അശ്വതി എന്ന പേരു സ്വീകരിച്ചത്. പെട്ടെന്ന് ഓര്‍ക്കാന്‍ സാധിക്കുന്ന ഒരു പേര് വേണം എന്നു പറഞ്ഞപ്പോള്‍ മനസ്സില്‍ വന്നതാണ് അശ്വതി.
പാലക്കാടാണ് നാട്. ഞാന്‍ ജനിച്ചത് ദുബായിലാണെങ്കിലും പഠിച്ചതും വളര്‍ന്നതും ഇവിടെ തച്ചമ്പാറയിലാണ്. അഞ്ചു വയസ്സു തൊട്ടേ നൃത്തം പഠിക്കുന്നു. ചെറുതിലേ മുതല്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു തുടങ്ങി. അങ്ങനെയാണു ബാലതാരമായി അവസരം ലഭിച്ചത്. തമിഴില്‍ തെങ്കാശിപ്പട്ടണം, മലയാളത്തില്‍ സ്‌നേഹിതനേ ഉള്‍പ്പെടെ പല സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തു. പ്ലസ്ടുവിനു പഠിക്കുമ്പോള്‍ ആടുപുലിയാട്ടം എന്ന തമിഴ് സിനിമയില്‍ നായികയായി. അതു ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്നാണ് 2007ല്‍ തകധി മി എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ഓഡിഷനില്‍ പങ്കെടുത്തത്. സിലക്ഷന്‍ കിട്ടിയില്ലെങ്കിലും അതുവഴി കാണാക്കുയില്‍ എന്ന സീരിയലില്‍ അവസരം ലഭിച്ചു. അതില്‍ ഡബിള്‍ റോള്‍ ആയിരുന്നു.
ഫ്‌ലവേഴ്‌സ് ടിവിയിലെ സുരഭിയും സുഹാസിനിയും എന്ന സിറ്റ്‌കോം സീരിയലിലൂടെയാണ് അഭിനയത്തിലേക്കുള്ള അശ്വതിയുടെ മടങ്ങി വരവ്. മല്ലികാ സുകുമാരന്‍, അനുമോള്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന സിറ്റ്‌കോമാണ് സുരഭിയും സുഹാസിനിയും. പ്രിയപ്പെട്ടവരേ... നീണ്ട ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് അശ്വതി വീണ്ടും സീരിയലിലേക്ക് തിരികെ എത്തിയത്.
കുടുംബത്തോടൊപ്പം ദുബായില്‍ ആയിരുന്നു. കല്യാണം കഴിഞ്ഞാണ് 'കുങ്കുമപ്പൂവ്' ചെയ്തത്. അതിനിടെ മോള്‍ ജനിച്ചു. അതിനു ശേഷം 'മനസ്സറിയാതെ' യില്‍ അഭിനയിച്ചു. അപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞായി. അവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് 2015ല്‍ സീരിയല്‍ വിട്ടത്. അപ്പോഴും അഭിനയം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നില്ല. ചില ഷോര്‍ട്ട് ഫിലിംസിലൊക്കെ പങ്കാളിയായി. വിജെആയും ജോലി ചെയ്തു.
തിരിച്ചുവരവിനു പിന്നിലെ പ്രധാന പ്രോത്സാഹനം എന്റെ ജീവിതപങ്കാളി ജെറിന്‍ ബാബുജി ആണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആത്മവിശ്വാസവും അദ്ദേഹമാണ്. ഞങ്ങള്‍ ഓര്‍ക്കുട്ട് വഴി പരിചയപ്പെട്ടാണുപ്രണയത്തിലായത്. ആദ്യമൊക്കെ ഞാന്‍ അല്‍പ്പം മസില് പിടിച്ചെങ്കിലും അദ്ദേഹം അല്‍ഫോന്‍സാമ്മയുടെ പള്ളിയില്‍ നില്‍ക്കുന്ന ഒരു ചിത്രം അയച്ചു തന്നപ്പോള്‍ ഞാന്‍ വീണു. പതിയെ സംസാരിച്ചു തുടങ്ങി. പിന്നീട് ഇഷ്ടം രണ്ടാളും വീട്ടുകാരെ അറിയിക്കുകയായിരുന്നു. 2010ല്‍ ആ യിരുന്നു വിവാഹം. അദ്ദേഹം അബുദാബിയില്‍ ഐടി മാനേജരായി ജോലി ചെയ്യുന്നു.
എന്റെ അനുഭവത്തില്‍, കുറച്ചു കാലം മാറി നിന്നിട്ട് സീരിയല്‍ രംഗത്തേക്കു മടങ്ങിവരികയെന്നത് ഒട്ടും എളുപ്പമ ല്ല. ഈ ഇടവേളയ്ക്കുള്ളില്‍ ധാരാളം പുതിയ ആര്‍ട്ടിസ്റ്റുകള്‍ വരും. ട്രെന്‍ഡുകള്‍ മാറും. അതിനിടെ നമുക്കു യോഗ്യമായ, വേറിട്ട ഒരു കഥാപാത്രത്തെ ലഭിക്കുകയെന്നതു ഭാഗ്യമാണ്. എന്നെ സംബന്ധിച്ച് സുസു വിലെ ലക്ഷ്മി ഒ രു മികച്ച തിരിച്ചുവരവാണ്. ചില നല്ല അവസരങ്ങള്‍ കൂടി വന്നിട്ടുണ്ട്. ശേഷം സ്‌ക്രീനില്‍...