അഴകിയ രാവണനിലൂടെയും രാജശില്‍പിയിലൂടെയും കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെയും എല്ലാം മലയാളികളെ വിസ്മയിപ്പിച്ച നടിയാണ് ഭാനുപ്രിയ. അതിനൊപ്പം നര്‍ത്തകിയായും തിളങ്ങിയ കാലം. ഏറെ പ്രതീക്ഷയോടെ വിവാഹജീവിതത്തിലേക്കും കാലെടുത്തു വച്ച ഭാനുപ്രിയയുടെ ദാമ്പത്യം നീണ്ടു നിന്നത് വെറും ഏഴു വര്‍ഷം മാത്രമായിരുന്നു. ഒരു മകളും ജനിച്ചു. പിന്നീട് 2018ല്‍ ഭര്‍ത്താവിന്റെ മരണം സംഭവിക്കും വരെ അകന്നായിരുന്നു ഇരുവരും ജീവിച്ചിരുന്നതെങ്കിലും അഗാധമായി തന്നെ പരസ്പരം സ്നേഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ മരണം വലിയ ഷോക്കായി ഭാനുപ്രിയയ്ക്ക് മാറുകയും ചെയ്തു. പിന്നാലെ രോഗങ്ങള്‍ കീഴടക്കി തുടങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഏറെ സ്നേഹിച്ച നൃത്തം പോലും പരിശീലിക്കാന്‍ കഴിയാതെ ഇരുട്ടിലായ ജീവിതമാണ് ഭാനുപ്രിയയുടേത്.
ഗുരുതരമായ മറവി രോഗമാണ് നടിയെ ബാധിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തിനു പിന്നാലെ കാട്ടിത്തുടങ്ങിയ രോഗലക്ഷണങ്ങള്‍ ദൈനംദിന ജീവിതത്തെയും ഇഷ്ടങ്ങളെയും എല്ലാം ബാധിക്കാന്‍ തുടങ്ങുകയായിരുന്നു. ചെറുപ്പം മുതല്‍ നൃത്തത്തില്‍ താല്‍പര്യമുണ്ടായിരുന്ന ചലച്ചിത്രമേഖലയിലും പൊതുജീവിതത്തിലും സ്വന്തമായി ഒരിടം കണ്ടെത്തിയ ഭാനുപ്രിയയ്ക്ക് ഇവയിലെല്ലാ താത്പര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. പഠിച്ച കാര്യങ്ങള്‍ മറുന്നു പോകുന്നു. ഡാന്‍സില്‍ താല്‍പര്യമില്ല. വീട്ടില്‍ പോലും നൃത്തം പരിശീലിക്കാറില്ല എന്ന അവസ്ഥയിലായിരുന്നു രണ്ടു വര്‍ഷം മുന്‍പ് ഭാനുപ്രിയ. രോഗം ഗുരുതരമായ അവസ്ഥയിലെത്തിയതോടെ സിനിമയുടെ ചിത്രീകരണ സമയത്ത് സ്വന്തം സംഭാഷണങ്ങള്‍ പോലും മറന്നുപോകുന്ന അവസ്ഥയും വന്നു. ''സില നേരങ്ങളില്‍ സില മനിതര്‍കള്‍' എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഡയറക്ടര്‍ 'ആക്ഷന്‍' എന്ന് പറയുമ്പോള്‍ നടി സംഭാഷണങ്ങള്‍ മറന്നുപോവുകയായിരുന്നു. അവസാനമായി ശിവകാര്‍ത്തികേയന്റെ 'അയലാന്‍' എന്ന സിനിമയിലാണ് ഭാനുപ്രിയ അഭിനയിച്ചത്. അതിനു ശേഷം പൂര്‍ണമായും രോഗം കീഴടക്കിയ നടി ഇപ്പോള്‍ അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്.
2005ല്‍ വിവാഹം കഴിച്ച ഭാനുപ്രിയയുടെ ദാമ്പത്യത്തിന് ഏഴുവര്‍ഷത്തെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എങ്കിലും അതിനു ശേഷം ഏകമകള്‍ അഭിനയയുടെ കാര്യത്തില്‍ എന്തിനും ഏതിനും ഒപ്പം നിന്നവരായിരുന്നു ഭാനുപ്രിയയും ഭര്‍ത്താവും. എങ്കിലും എട്ടു വര്‍ഷം മുമ്പാണ് ആദര്‍ശ് കൗശല്‍ ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങുന്നത്. അതിനു ശേഷം വിദേശത്തേക്ക് പോവുകയായിരുന്നു മകള്‍ അഭിനയ. ലണ്ടനില്‍ പഠനവും ജോലിയും മറ്റുമായി കുടിയേറിയ ആ പെണ്‍കുട്ടി ഇപ്പോള്‍ 26കാരിയാണ്.
കാണാന്‍ അമ്മയേക്കാള്‍ ഒരുപടി കൂടുതല്‍ സുന്ദരിയാണ് അഭിനയ. മകളെ കലാരംഗത്തേക്ക് എത്തിക്കണമെന്നതായിരുന്നു ഭാനുപ്രിയയുടെ ആഗ്രഹം. നൃത്തവും മറ്റും പഠിപ്പിച്ചിരുന്നെങ്കിലും പഠനത്തിന്റെ ലോകത്തേക്ക് ആയിരുന്നു അഭിനയ പോയത്. ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ കഴിയുന്ന ഭാനുപ്രിയയ്ക്ക് സ്വന്തമായി ഒരു വീടുണ്ടെങ്കിലും അതു പൂട്ടിയിട്ടിരിക്കുകയാണ്. അടുത്തിടെ മറവി രോഗം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അലട്ടിയതോടെ അമ്മയ്ക്കരികിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ അവിടെ സഹോദരിയും ഭര്‍ത്താവും എല്ലാം ഒപ്പമുണ്ട്. വിവാഹശേഷം 2005 മുതലാണ് ഭാനുപ്രിയയും ഭര്‍ത്താവും അകന്നു ജീവിക്കാന്‍ ആരംഭിച്ചത്. അവര്‍ ഒരിക്കലും വിവാഹമോചിതരായിരുന്നില്ല. ഒടുവില്‍, 2018ല്‍ ആദര്‍ശ് മരിച്ചത് വലിയ ഷോക്കായിരുന്നു ഭാനുപ്രിയയ്ക്ക്. ഇതോടെയാണ് അസുഖങ്ങളും തുടങ്ങിയത്. അതേസമയം, ഭാനുപ്രിയയുടെ മാനസിക നില തെറ്റി യെന്നടക്കം വാര്‍ത്തകള്‍ വന്നിരുന്നു. അതു പൂര്‍ണമായും തെറ്റുമാണ്.
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടി ആണ് ഭാനുപ്രിയ. മികച്ച നര്‍ത്തകി കൂടിയായ ഭാനുപ്രിയ മലയാളി അല്ലെങ്കിലും കൊച്ച് കൊച്ച് സന്തോഷങ്ങള്‍, അഴകിയ രാവണന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപിരിചിത ആണ്. രണ്ട് സിനിമകളിലും ശ്രദ്ധേയ വേഷമാണ് ഭാനുപ്രിയ ചെയ്തത്. മോഹന്‍ലാലിന്റെ നായികയായി എത്തിയ രാജശില്‍പി എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തിയത്. ആറോ, ഏഴോ മലയാള സിനിമകളില്‍ മാത്രമെ നടി അഭിനയിച്ചിട്ടുള്ളൂവെങ്കിലും നടി നിരവധി മലയാളി ആരാധകരെയാണ് സ്വന്തമാക്കിയത്.
അഭിനേത്രിയെന്ന നിലയില്‍ ഭാനുപ്രിയ പ്രേക്ഷക മനസ്സുകളില്‍ വളരെ ആഴത്തില്‍ തന്നെ ഇടംനേടിയിരുന്നു. എന്നാല്‍ കരിയറില്‍ ഇപ്പോള്‍ പഴയത് പോലെ സജീവമല്ല ഭാനുപ്രിയ. എന്‍ആര്‍ഐ ബിസിനസ്മാന്‍ ആയിരുന്നു ഭര്‍ത്താവ് ആദര്‍ശ് കൗശല്‍ ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ആദര്‍ശ് കൗശലിനെ ഉപേക്ഷിക്കാന്‍ ഭാനുപ്രിയ തയ്യാറായില്ല. ആദര്‍ശിനെ വിവാഹം കഴിച്ച് നടി അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് വന്നതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകളും പുറത്തുവന്നത്.