Latest News

പ്രകാശന്റെ ടീനമോള്‍ക്ക് പത്താം ക്ലാസില്‍ ഫുള്‍ എപ്ലസ് വിജയം; എസ്.എസ്.എല്‍.സി വിജയമധുരത്തില്‍ ദേവിക

Malayalilife
പ്രകാശന്റെ ടീനമോള്‍ക്ക് പത്താം ക്ലാസില്‍  ഫുള്‍ എപ്ലസ് വിജയം; എസ്.എസ്.എല്‍.സി വിജയമധുരത്തില്‍  ദേവിക

സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ എന്ന ഹിറ്റ് ചിത്രത്തില്‍ ഫഹദിന്റെ നായികമാരില്‍ ഒരാളായിരുന്നു പത്താം ക്ലാസ്സുകാരിയായ ദേവിക സഞ്ജയ്. ടീന മോള്‍ എന്ന കഥാപാത്രമായി ആദ്യ സിനിമയിലൂടെ തന്നെ ദേവിക കയ്യടി നേടി. പുതിയ സിനിമകളിലേക്കും ദേവികയ്‍ക്ക് ക്ഷണം ലഭിക്കുന്നുണ്ട്. സിനിമയുടെ തിരക്കിനിടയിലും പത്താം ക്ലാസ് പരീക്ഷയില്‍ വൻ വിജയം നേടിയാണ് ദേവിക ഇപ്പോള്‍ കയ്യടി നേടുന്നത്.

കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിച്ചത്. 500ല്‍ 486 മാര്‍ക്ക് നേടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സോടെയാണ് ദേവിക വിജയിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ സഞ്ജയ്‍യുടെയും ശ്രീലതയുടെയും മകളാണ് ദേവിക.

actress devika sslc full A plus

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES