മലയാളികളുടെ മനസില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന, എത്രകാലം കഴിഞ്ഞാലും പെട്ടെന്ന് മറക്കാന്‍ കഴിയാത്ത ഒരാളാണ് നടി ലൗലി. തന്റെ കലാജീവിതം നാടക വേദികളില്‍ ആരംഭിച്ച അവര്‍, പിന്നീട് സിനിമാ ലോകത്തേക്ക് കടന്നു. തുടക്കം മുതല്‍ തന്നെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ലൗലി, മലയാള സിനിമയില്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ തലമുറകളില്‍ പെട്ട പ്രമുഖ നായകരുടെ ഒപ്പവും അവര്‍ അഭിനയിച്ചു. ഓരോ ചിത്രത്തിലും കഥാപാത്രത്തിന്റെ സ്വഭാവം പ്രകാരം മാറിമാറി അഭിനയിക്കാന്‍ കഴിവുള്ള ഒരു കലാകാരിയായി ലൗലി വളര്‍ന്നു. ഹാസ്യ വേഷങ്ങളിലോ ഗൗരവമായ കഥാപാത്രങ്ങളിലോ ആയാലും, തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ലൗലിയുടെ അവസ്ഥ എന്താണെന്ന് ആര്‍ക്ക് എങ്കിലും അറിയാമോ. സ്വന്തം അമ്മയുടെ ഒപ്പം ശാന്തിഭവനില്‍ കഴിയുകയാണ് ലൗലി ഇപ്പോള്‍.
വാര്‍ദ്ധക്യം എന്ന അവസ്ഥ കൊണ്ടാണ് ഗാന്ധിഭവനിലേക്ക് ലൗലി എത്തുന്നത്. ഒരുപാട് കഷ്ടപ്പട്ടതാണ് എന്റെ അമ്മ അങ്ങനെയാണ് എന്നെ വളര്‍ത്തിയത്. എന്റെ അമ്മയെ ഞാന്‍ എന്റെ വീട്ടില്‍ നിര്‍ത്തിയത് എന്റെ ഭര്‍ത്താവിനും മക്കള്‍ക്കും സഹിച്ചില്ല. ഇത് വലിയ ബുദ്ധിമുട്ടാണ് ഇങ്ങനെ ആണെങ്കില്‍ വല്ല അനാഥാലയത്തിലോ വൃദ്ധ സദനത്തിലോ ആക്കാന്‍ ആയിരുന്നു പുള്ളി പറയുന്നത്. എന്നാല്‍ ഞാന്‍ ആണും പെണ്ണും ആയി ഒറ്റ മോള്‍ ആണ് എന്റെ അമ്മക്ക്. അതുകൊണ്ടുതന്നെ അമ്മക്ക് എന്നില്‍ പ്രതീക്ഷ ഉണ്ടാകില്ലേ. ഒരുപാട് വിഷയങ്ങള്‍ ആയി. വിഷമം കൊണ്ട് ഞാന്‍ അമ്മയോട് ദേഷ്യപ്പെടാന്‍ തുടങ്ങി. പിന്നെ ഒരു സമാധാനം ഇല്ലാത്ത അവസ്ഥ ആയി അങ്ങനെയാണ് ഞാന്‍ ഇറങ്ങി പോന്നത്. അമ്മയെ എവിടെയും ഏല്‍പ്പിച്ചു പോകാന്‍ ആകാത്ത അവസ്ഥ ആയി. അങ്ങനെ ആണ് ഗാന്ധിഭവനില്‍ എത്തിയതും. എന്റെ മക്കള്‍ ഇവിടെ വരെ വന്നിട്ടുപോയിട്ടും ഞങ്ങളെ കാണാന്‍ കേറിയില്ല. ആ വേദന എനിക്ക് മരിച്ചാലും മായില്ല. അങ്ങനെ ആണ് ഇനി ഞങ്ങളെ കാണാന്‍ വരരുത് എന്ന് പറയുന്നതും ലൗലി പറഞ്ഞു.
എനിക്ക് ഇവിടെ ഒരു സങ്കടവും ഇല്ല. എന്റെ കാര്യങ്ങള്‍ ഇനിയും ഇവിടെ ഗാന്ധി ഭവനില്‍ തന്നെ ആകും. എന്റെ അനുഭവങ്ങള്‍ അങ്ങിനെ ആണ് പഠിപ്പിച്ചത്. ഒന്നും കൊണ്ടും അഹങ്കരിക്കരുത് എന്ന് എന്നെ പഠിപ്പിച്ചത് ഇവിടെ വന്നതാണ്. ഗാന്ധിഭവന്‍ ഉണ്ട് എന്ന വിശ്വാസം കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ മുന്‍പോട്ട് കൊണ്ടുപോകുന്നത്. ജീവിതത്തില്‍ മക്കള്‍ക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും ഒരുപാടു കഷ്ടപ്പാട് അനുഭവിച്ച ആളാണ് ലവ്ലി ആന്റി.... വര്‍ഷങ്ങള്‍ ആയി അടുത്തറിയുന്ന ഒരാള്‍ എന്ന നിലയില്‍ ഇതൊക്കെ കാണുമ്പോള്‍ വല്ലാത്ത വേദനയാണ്.. എത്രയോ വര്‍ഷം ഉറക്കം കളഞ്ഞു നാടകം അഭിനയിച്ചു മക്കളെ വളര്‍ത്തി.. കെട്ടിയോനേം നോക്കി അവസാനം ഇങ്ങനെയും-എന്നാണ് ലൗലിയെ അടുത്തറിയുന്ന സീമ പങ്കുവച്ച വാക്കുകള്‍.
സിനിമ -സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരി ആയ നടി ആയിരുന്നു ഒരുകാലത്ത് ലൗലി.ഷാജി എം തൈക്കാടിന്റെ ഗിഫ്റ്റ് ഓഫ് ഗോഡ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ ലൗലി തിലകന് ഒപ്പവും അഭിയിച്ചിട്ടുണ്ട്. ബ്ലെസിയുടെ തന്മാത്ര, പ്രണയം,മീരാനന്ദന്റെ പുതിയ മുഖത്തില്‍ മീരയുടെ അമ്മയായും അഭിയിച്ചത് ലൗലി ആയിരുന്നു. ദിലീപിന്റെ കൂടെ മേരിക്ക് ഉണ്ടൊരു കുഞ്ഞാട്, മമ്മൂട്ടിയുടെ ഒപ്പം വെനീസിലെ വ്യാപാരി എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ ചെയ്തു.