ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. നവ്യ എന്നാല്‍ പിന്നീട് അത് തനിക്ക ്പറ്റിയ പണിയല്ലെന്നും താന്‍ അഭിനേത്രിയാണെന്നും പറഞ്ഞിരുന്നു.
കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്. അച്ഛനും അമ്മയും ഭര്‍ത്താവും മകനും അടങ്ങുന്നതാണ് നവ്യയുടെ കുടുംബം. തിരിച്ചുവരവില്‍ നാടന്‍ പെണ്‍കുട്ടി ലുക്കില്‍ നിന്നും മോഡേണ്‍ ലുക്കിലേക്കാണ് താരം എത്തിയത്. അഭിനയത്തില്‍ നിന്നും ഇടവേള എടുത്തങ്കിലും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും മറ്റും താരം സജീവമായിരുന്നു.ഇപ്പോള്‍ ശക്തമായ കഥാപാത്രത്തിലൂടെ ബിഗ്സ്‌ക്രീനിലേക്കും മടങ്ങിയെത്താനുളള തയ്യാറെടുപ്പിലാണ് താരം.
ഒരുത്തീ എന്ന സിനിമയിലൂടെ ശക്തമായ കഥാപാത്രമായിട്ടാണ് നവ്യയുടെ മടങ്ങി വരവ്. ഇപ്പോള്‍ കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലാണ് താരം. ആതിരപ്പളളിയില്‍ സംരോഹ റിസോര്‍ട്ടില്‍ തന്റെ കുടുംബത്തോടൊപ്പമാണ് താരം. ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. അച്ഛന്‍ അമ്മ അനിയന്‍ മകന്‍ സായ് എന്നിവര്‍ക്കൊപ്പമാണ് നവ്യയുടെ ആഘോഷം. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിന്റെ നിരവധി ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുളളത്. ജന്മദിനത്തില്‍ താരത്തിന് കിടിലന്‍ സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും. ബദനി ബാലികാമഠത്തിലാണ് താരം പഠിച്ചത്.
അവിടുത്തെ സുഹൃത്തുക്കള്‍ പിറന്നാള്‍ ആശംസിക്കുന്നതിന്റെ വീഡിയോ ആണ് നവ്യയ്ക്ക് ജന്മദിനത്തിന് സര്‍പ്രൈസായി ഒരുക്കിയത്. കണ്ണുകെട്ടി സര്‍പ്രൈസ് കാണാന്‍ പോകുന്ന നവ്യ സര്‍പ്രൈസ് കണ്ട് കരയുന്നുണ്ട്. തന്റെ ഓരോ സുഹൃത്തുക്കളുടെയും മുഖം കാണുമ്പോള്‍ പേര് പറഞ്ഞ് ഓര്‍ത്തെടുക്കുന്നുണ്ട് പ്രിയ താരം. കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. സര്‍പ്രൈസിന് എല്ലാവര്‍ക്കും നന്ദി പറയുന്നുമുണ്ട്. മികച്ച ഹോസ്പിറ്റാലിറ്റിക്ക് സംരോഹ ആതിരപ്പളളി റിസോര്‍ട്ടിനും നന്ദി പറയുന്നു. നിരവധി പേരാണ് നവ്യയ്ക്ക് പിറന്നാള്‍ ആശംസിച്ച് എത്തുന്നത്. ഭര്‍ത്താവ് സന്തോഷ് അടുത്തില്ലെങ്കിലും വീഡിയോ കോളിലൂടെ താരത്തിന് ആശംസ പറഞ്ഞ് എത്തിയിരുന്നു.