Latest News

പ്രിയതമന്റെ ഏറ്റവും മികച്ച സമ്മാനം..! മരിച്ചുപോയ പ്രിയതമന്റെ പിറന്നാള്‍ ദിനത്തില്‍ നേഹ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി; താരത്തിനും കുഞ്ഞിനും ആശസംകള്‍ നേര്‍ന്ന് ആരാധകരും

Malayalilife
പ്രിയതമന്റെ ഏറ്റവും മികച്ച സമ്മാനം..! മരിച്ചുപോയ പ്രിയതമന്റെ പിറന്നാള്‍ ദിനത്തില്‍ നേഹ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി; താരത്തിനും കുഞ്ഞിനും ആശസംകള്‍ നേര്‍ന്ന് ആരാധകരും

ടൊവിനോ തോമസ് നായകനായ തരംഗം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നേഹാ അയ്യര്‍. പിന്നീട് ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലന്‍ വക്കീലിലും താരം അഭിനിയിച്ചിരുന്നു. നേഹ അയ്യര്‍ എന്ന നേഹയുടെ ഭര്‍ത്താവ് കഴിഞ്ഞ ജനുവരിയിലാണ് മരണപ്പെടുന്നത്. ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത നേരിടുമ്പോഴും പ്രിയതമന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു താരം. ഇപ്പോഴിതാ മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ താരം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്.

തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നേഹ വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും വിടപറഞ്ഞത്.ബാല്യകാലം മുതല്‍ സുഹൃത്തുകളായിരുന്ന ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. 15 വര്‍ഷം പ്രണയിച്ചാണ് വിവാഹിതരായത്,.
ആഗ്രയില്‍ ജനിച്ചു വളര്‍ന്നതാരം ഈവിടെ വച്ചാണ് ഭര്‍ത്താവ്  ശക്തി അറോറയുമായി പ്രണയത്തിലായത്. ഇരുവരും സന്തോഷപൂര്‍വമുള്ള ദാമ്പത്യം തുടരുന്നതിനിടയിലാണ് വിധി മരണത്തിന്റെ രൂപത്തിലെത്തിയത്. പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. സ്വിമ്മിങ് പൂളിനു സമീപം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് താന്‍ അമ്മയാകാന്‍ പോകുന്നുവെന്നാണ് താരം അറിയിച്ചത്. 

ഗര്‍ഭം ധരിച്ചിരിക്കുന്ന വേളയില്‍ തന്നെ ജീവിതത്തെ കരയ്ക്കടുപ്പിക്കാന്‍ സിനിമയിലേക്ക് താരം വീണ്ടും എത്തിയിരുന്നു. ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലില്‍ അടക്കമുള്ള ചിത്രത്തില്‍ ഭര്‍ത്താവിന്റെ മരണ ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു. വിധിയെ തോല്‍പിച്ച് ഒറ്റയ്ക്ക് പൊരോടുന്ന നേഹയ്ക്ക് ഇപ്പോള്‍ കൂട്ടായി കുഞ്ഞും എത്തിയിരിക്കുകയാണ്. മരിച്ചുപോയ തന്‍രെ ഭര്‍ത്താവിന്റെ ജന്മദിനത്തിലാണ് നേഹ സക്‌സേന ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കൂടിയാണ്  ഇറ്റ് ഈ  ബോയി എന്ന ചിത്രത്തോടെ വാര്‍ത്ത പങ്കുവച്ചത്. 

കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഒരു മാസത്തിനു ശേഷം നടി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരുന്നു. 'ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്‍പിച്ച് എന്റെ പ്രിയപ്പെട്ടവന്‍ എന്നെ വിട്ടു പോയി. പിരിയാത്ത മനസുമായി പതിനഞ്ചു വര്‍ഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇപ്പോള്‍ തോന്നുന്ന ഈ ശൂന്യത നിര്‍വചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നല്‍കിയ എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദ്യമായ നന്ദി എന്നും താരം കുറിച്ചിരുന്നു. 


തുടര്‍ന്ന് കുറെ നാളുകളുകളായി നേഹ സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലായിരുന്നു. എല്ലാ സങ്കടങ്ങളും മറക്കാന്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വീകരിച്ചിരിക്കുകയാണ് നടിയിപ്പോള്‍. ലോകത്തിലെ ഏറ്റവും മികച്ച സമ്മാനം നല്‍കിയാണ് ഭര്‍ത്താവ് മടങ്ങിയെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Read more topics: # neha aiyer,# born baby
actress neha aiyer gives birth to a baby boy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES