തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ് നിവേദ പെതുരാജ്. ഈ വര്‍ഷം ഓഗസ്റ്റിലാണ് നിവേദ തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തന്റെ സുഹൃത്തായ രജിത്തിനെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്നും നടി പറഞ്ഞിരുന്നു.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും നടി സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ നിവേ?ദ വിവാഹത്തില്‍ നിന്ന് പിന്മാറിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. നിവേദയുടെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം നീക്കം ചെയ്യുകയും നടി രജിത്തിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തതോടെയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്.
ഇവരുടെ വിവാഹം 2026 ജനുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. മുന്‍ ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ഥിയായിരുന്ന തന്റെ മുന്‍ കാമുകിയുമായി രജിത് വീണ്ടും ഈ ബന്ധത്തിലേക്ക് തിരിഞ്ഞതാണ് നിവേദയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകാന്‍ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സംഭവത്തില്‍ നിവേദയോ രജിത്തോ പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും മൗനം വെടിയുമോ എന്നറിയാന്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2016 ല്‍ പുറത്തിറങ്ങിയ 'ഒരു നാള്‍ കൂത്ത്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നിവേദ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വെങ്കട് പ്രഭുവിന്റെ 'പാര്‍ട്ടി'യാണ് നിവേദയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ