അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ എത്തി ജൂണിലൂടെ ഇപ്പോള്‍ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ച നടിയാണ് രജീഷ വിജയന്‍. ജൂണിന്റെ ഗംഭീര വിജയത്തിന് ശേഷം താരം ഫൈനല്‍സ് എന്ന ചിത്രമാണ് രജിഷയുടെതായി പുറത്തിറങ്ങാനുള്ളത്. സൈക്‌ളിസ്റ്റായ പെണ്‍കുട്ടിയുടെ കഥയാണ് ഫൈനല്‍സ് പറയുന്നത്. സൈക്കിള്‍ ഓടിക്കാന്‍ പോലും അറിയാതിരുന്ന രജിഷ താന്‍ ആലീസ് എന്നകഥാപാത്രമായത് എങ്ങനെയെന്നും ഫൈനല്‍സ് വിശേഷങ്ങളെ പറ്റിയും മനസുതുറന്നിരിക്കയാണ്.
അഭിനയത്തികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് രജീഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ താരം അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റാക്കിയ നായികയാണ്. നാലു ചിത്രങ്ങള്‍ മാത്രമേ രജിഷയുടേതായി പുറത്തിറങ്ങിയിട്ടുള്ളെങ്കിലും നിരവധി ആരാധകരാണ് രജീഷയ്ക്കുള്ളത്.
ആലിസ് എന്ന ഒരു സൈക്ലിങ് താരമായാണ് രജിഷ ഫൈനല്‍സില്‍ വേഷമിടുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനാകുന്നത് നിരഞ്ജന്‍ മണിയന്‍പിള്ള രാജുവാണ്. അതേസമയം ഒരു സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയാത്ത രജിഷയാണ് സൈക്‌ളിസ്റ്റ് ആയതെന്നാണ് രസകരം.
കട്ടപ്പനയിലെ ഷൂട്ടിങ്ങിനിടയില്‍ സൈക്കിളില്‍ നിന്നും വീണ് രജിഷയ്ക്ക് പരിക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരിറക്കത്തില്‍വച്ച് നടന്ന അപകടത്തില്‍ ബ്രേക്ക് പിടിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. ആശുപത്രിയിലും കിടക്കേണ്ടിവന്നു. കാലിന്റെ ലിഗ്മെന്റിനു തകരാറുണ്ടായിരുന്നു. പെയ്ന്‍ കില്ലര്‍ കഴിച്ചാണ് ബാക്കി സീനുകളില്‍ അഭിനയിച്ചത്. ഇപ്പോഴും പരിക്കുകള്‍ ഭേദമായിട്ടില്ല. ഫിസിയോതെറപ്പി നടക്കുന്നുണ്ട് ഇപ്പോഴും. അതേസമയം കുട്ടിക്കാലത്ത് പേടി കാരണം അമ്മ സൈക്കിളില്‍ തൊടാന്‍ പോലും സമ്മതിച്ചിട്ടില്ലെന്ന് രജിഷ പറയുന്നു. ഫൈനല്‍സിന് വേണ്ടി സൈക്കിളോടിക്കാന്‍ പഠിക്കുകയായിരുന്നു. സൈക്കിള്‍നിന്നും വീണ് പരിക്കേറ്റപ്പോള്‍ അമ്മ ഏറെ വിഷമിച്ചെന്നും രജിഷ പറയുന്നു,