തമിഴ് നടി ശാലിനിയുടെ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തുടരാന്‍ സാധിക്കാത്ത ദാമ്പത്യത്തില്‍ നിന്നു പുറത്തു കടക്കുന്നതു സന്തോഷിക്കാനുള്ള അവസരമാണെന്നു ശാലിനി പറയുന്നു. വിവാഹം പോലെ ആഘോഷിക്കേണ്ടതാണു വിവാഹമോചനവും എന്ന ശാലിനിയുടെ നിലപാടിനെ പിന്തുണച്ചും പ്രതികരിച്ചും നിരവധിയാളുകള്‍ രംഗത്തെത്തുന്നു. '
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശാലിനി ഇക്കാര്യം പറഞ്ഞത്. ഒപ്പം 'ഡിവോഴ്സ് ഫോട്ടോഷൂട്ട്' എന്നപേരില്‍ പ്രത്യേക ചിത്രങ്ങളും ശാലിനി പോസ്റ്റ് ചെയ്തിട്ടുണ്ട്. മോശമായ ദാമ്പത്യജീവിതത്തില്‍ നിന്ന് പുറത്തുകടക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്നാണ് ശാലിനി പറയുന്നത്. സന്തോഷത്തോടെയിരിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും ഒരിക്കലും അതില്‍ കുറവുണ്ടാകരുതെന്നും പറയുന്ന ശാലിനി, വിവാഹമോചനം എന്നത് ഒരിക്കലും പരാജയമല്ല എന്നും പറയുന്നു.