അഡാര്‍ ലൗവ്വിലെ ടീച്ചറും അങ്കമാലി ഡയറീസിലെ കിച്ചുവും വിവാഹിതരാകുന്നു; വിവാഹവാര്‍ത്ത പങ്കുവച്ച് കിച്ചുവും റോഷ്നയും

Malayalilife
topbanner
 അഡാര്‍ ലൗവ്വിലെ ടീച്ചറും അങ്കമാലി ഡയറീസിലെ കിച്ചുവും വിവാഹിതരാകുന്നു; വിവാഹവാര്‍ത്ത പങ്കുവച്ച് കിച്ചുവും റോഷ്നയും

കൊറോണക്കാലം സിനിമാമേഖലയില്‍ കല്യാണക്കാലമാണ്. നിരവധി വിവാഹങ്ങളും വിവാഹനിശ്ചയങ്ങളുമാണ് ഈ സമയത്ത് നടന്നത്. മുന്‍നിര നടിമാരുടെയും നടന്മാരുടെയും ഒക്ക വിവാഹം ആര്‍ഭാടപൂര്‍വ്വം നടന്നിരുന്നു. ഇപ്പോള്‍  മറ്റൊരു കല്യാണ വാര്‍ത്തയാണ് സിനിമാ ലോകത്ത് നിന്നേും എത്തുന്നത്.  

നടി റോഷ്‌ന ആന്‍ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹിതരാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത ഇരുവരും പ്രേക്ഷകരെ അറിയിച്ചത്. ഇരുവരുടേതും പ്രണയവിവാഹമാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹവാര്‍ത്ത അറിയിക്കുന്നതെന്ന് റോഷ്‌ന പറഞ്ഞു. ഒമര്‍ ലുലു സംവിധാനം ചെയ്ത'

ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്‌ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകള്‍.അങ്കമാലി ഡയറീസ്,  തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ്  കിച്ചു. പോത്ത് വര്‍ക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസില്‍ എത്തിയത്.  ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

adaar love fame roshna and angamali diaries fame kichu getting married

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES