അധര്‍മ്മത്തിന്റെ വിളനിലമായ 'അധര്‍മ്മസ്ഥല' സിനിമയാവുന്നു; അരുണാചല്‍ പ്രദേശ് ,ടിബറ്റ്,ഭൂട്ടാന്‍, കൊല്ലങ്കോട് ലൊക്കേഷനുകള്‍

Malayalilife
അധര്‍മ്മത്തിന്റെ വിളനിലമായ 'അധര്‍മ്മസ്ഥല' സിനിമയാവുന്നു;  അരുണാചല്‍ പ്രദേശ് ,ടിബറ്റ്,ഭൂട്ടാന്‍, കൊല്ലങ്കോട്  ലൊക്കേഷനുകള്‍

കക്ഷിരാഷ്ട്രീയഭേദമന്യേ അധര്‍മ്മവും അക്രമവും അരങ്ങേറുന്ന നിഗൂഢമായ ഒരു ദേശം.സമൂഹത്തിലെ ഉന്നതര്‍ എന്ന പേരില്‍ ഒരു കൂട്ടം അധമരായ മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന അത്യാഗ്രഹങ്ങള്‍ക്ക് ബലിയാടാകുന്ന ഒരുകൂട്ടം പാവം സ്ത്രീകളും പുരുഷന്മാരും.നിഗൂഢമായ ഈ ദേശത്തിന്റെ സത്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകാട്ടാന്‍ ജീവന്‍ പണയം വെച്ച് നീങ്ങുന്ന റിട്ടയേഡ് മേജര്‍ ചന്ദ്രകാന്ത്. നക്‌സലൈറ്റ് എന്ന് മുദ്രകുത്തി രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട വെള്ളത്തൂവല്‍ ജോണ്‍ എന്ന സത്യസന്ധനായ രാഷ്ട്രീയക്കാരന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ഉയര്‍ന്നു വന്ന യുവ നേതാവ് രുദ്ര പ്രതാപ്.

തീവ്രവാദിയില്‍ നിന്ന് ആത്മീയ നേതാവായി മാറിയ മജീദ് ലബ്ബ.യുവജന പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഗര്‍ജിക്കുന്ന സ്ത്രീ ശബ്ദം ക്രിസ്റ്റീനാ ഫെര്‍ണാണ്ടസ്.അക്രമങ്ങളുടെയും അധര്‍മ്മത്തിന്റെയും പ്രതീകങ്ങളായ കോണ്‍ട്രാക്ടര്‍ ശിവരാജന്‍ തമ്പാന്‍. ആലം ജിഹാദി  ടോണി ഫെര്‍ണാണ്ടസ്.ഇവരുടെ എല്ലാം ബുദ്ധികേന്ദ്രമായ.സാത്വികനായ നീലകണ്ഠന്‍ നമ്പൂതിരി.ഇവര്‍ക്കെതിരെ കാഹളവുമായി എത്തുന്ന ഒരു കൂട്ടം ദേശസ്‌നേഹികളായ കഥാപാത്രങ്ങള്‍...

ഇവരില്‍ നിന്നും ആരംഭിക്കുന്നു അധര്‍മ്മസ്ഥല '.34 വര്‍ഷത്തോളം സിനിമാ സീരിയല്‍ രംഗത്തെ അനുഭവ സമ്പത്തുമായി  സെന്നന്‍ പള്ളാശേരി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  അധര്‍മ്മസ്ഥല '.നൂറ്റിയമ്പത് ചിത്രങ്ങള്‍ക്ക് നിര്‍മ്മാണ നിര്‍വ്വഹണം നിര്‍വഹിച്ച ജോസ് വരാപ്പുഴയുടെ കഥയാണ് ' അധര്‍മ്മസ്ഥല '.ജോസ് വരാപ്പുഴയും സെന്നന്‍ പള്ളാശ്ശേരിയും കൈകോര്‍ക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തില്‍  പഴയതും പുതിയതുമായ  ഒരായിരം താരങ്ങള്‍ അണിനിരക്കുന്നു.

ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷനുകള്‍ അരുണാചല്‍ പ്രദേശ് ടിബറ്റ്,ഭൂട്ടാന്‍, കൊല്ലങ്കോട് തുടങ്ങിയ സ്ഥലങ്ങളാണ്.
 പി ആര്‍ ഒ-എ എസ് ദിനേശ്

adharmasthala movie location

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES