Latest News

ഡ്രൈവിംഗ് ലൈസന്‍സ്എന്ന ചിത്രത്തിലൂടെ പലവട്ടം അഹല്യ ഹോസ്പിറ്റലിന്റെ പേര് മോശമായി ഉപയോഗിച്ചു; സിനിമയ്‌ക്കെതിരെ നിയമനടപടിയുമായി അഹല്യ ഗ്രൂപ്പ്; പൃഥിരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മന്ത്രിക്കും സെന്‍സര്‍ ബോര്‍ഡിനും പരാതി

Malayalilife

ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ സിനിമയ്ക്കെതിരെ അഹല്യ ഹോസ്പിറ്റല്‍ ഗ്രൂപ്പ് രംഗത്ത്. ഡ്രെവിങ് ലൈസന്‍സ് എന്ന ചിത്രത്തിലൂടെ തങ്ങളുടെ ആശുപത്രികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിയമ നടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് പ്രതിനിധികള്‍ അറിയിച്ചു.

പൃഥ്വിരാജിനൊപ്പം തിരക്കഥാകൃത്തായ സച്ചി, സംവിധായകന്‍ ലാല്‍ ജൂനിയര്‍, നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ക്കെതിരെയും നിയമനടപടി കൈക്കൊള്ളുമെന്ന് മെഡിക്കല്‍ ഓഫീസര്‍ സജീവ് ചെറിയാന്‍ ജേക്കബ്, ഗ്രൂപ്പ് എംഡി എന്‍ ഭുവനചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

സിനിമയില്‍ പലവട്ടം നായകനായ പൃഥ്വിരാജ് അഹല്യ ഹോസ്പിറ്റലിന്റെ പേര് മോശമായി ഉപയോഗിച്ചെന്ന് കാട്ടി അഹല്യ ഗ്രൂപ്പ് സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും പരാതി നല്‍കിയിട്ടുമുണ്ട്

ahalia group against driving licence movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES