ഒരു വേനല്‍പ്പുഴയില്‍ തെളിനീരില്‍ എന്ന ഒരൊറ്റ ഗാനത്തിലൂടെ ഇന്നും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനായ നടനാണ് അജ്മല്‍ അമീര്‍. വയസ് നാല്‍പത് ആയെങ്കിലും ഇന്നും ഒരു 28കാരന്റെ ചെറുപ്പത്തില്‍ തിളങ്ങിനില്‍ക്കുന്ന നടന്‍ എംബിബിഎസ് ബിരുദവും പിജിയും എല്ലാം കയ്യില്‍പിടിച്ചുകൊണ്ടാണ് സിനിമയിലും തിളങ്ങുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങിനില്‍ക്കുന്ന നടന്‍ ഏറെ മോഹിച്ചെത്തിയ രംഗമാണ് സിനിമ. എന്നാല്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടും ശ്രദ്ധ നേടാനാകാതെ പോയ അജ്മല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ പാറി നടക്കുകയാണ്. ഒരിക്കലും പിടിക്കപ്പെടില്ലെന്നു കരുതി നടന്‍ വിളിച്ച ഒരു ഫോണ്‍ കോളാണ് ഇപ്പോള്‍ അജ്മലിനെ മാനം പോയ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്.
കൊച്ചി ആലുവാക്കാരനാണ് അജ്മല്‍. മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അജ്മല്‍ തന്റെ 23ാം വയസിലാണ് പ്രണയകാലം എന്ന ആദ്യ സിനിമയില്‍ അഭിനയിക്കുന്നത്. അതും നായകനായി തന്നെയായിരുന്നു ആദ്യ പ്രവേശനം. പ്ലസ് ടു പഠനം കഴിഞ്ഞ് എംബിബിഎസ് എടുക്കാന്‍ കക്ഷി നേരെ പോയത് യുക്രൈനിലേക്കാണ്. അവിടുത്തെ വിന്നീഷ്യയിലുള്ള നാഷണല്‍ പിറോഗോവ് മെമ്മോറിയല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ആറു വര്‍ഷത്തോളം നീണ്ട എംബിബിഎസ് ബിരുദം നേടി അജ്മല്‍ നേരെ വന്നിറങ്ങിയത് മലയാള സിനിമയിലേക്കാണ്. പ്രണയകാലം എന്ന സിനിമ അത്ര ക്ലിക്കായില്ലെങ്കിലും അതിലെ പാട്ട് സൂപ്പര്‍ ഹിറ്റായി. പിന്നാലെ തമിഴിലും. ആ ചിത്രം സൂപ്പര്‍ ഹിറ്റായി തന്നെ മാറുകയും ചെയ്തു. തുടര്‍ന്ന് മാടമ്പിയിലും ലോഹത്തിലും ടൂ കണ്‍ട്രീസിലും എല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരിക്കവേയായിരുന്നു വിവാഹവും കഴിഞ്ഞത്. എന്നാല്‍ ആ വിവാഹം അധികമാരും അറിഞ്ഞില്ലായെന്നതാണ് സത്യം.
രഞ്ജു എന്ന യുവതിയുമായുള്ള വിവാഹ ബന്ധത്തില്‍ ഒരു മകനും ഒരു മകളും ജനിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് കോ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചത്. അതും ക്ലിക്കായതിനു പിന്നാലെയാണ് നടന്‍ എംബിബിഎസ് കഴിഞ്ഞതിനു ശേഷമുള്ള പിജി പഠനത്തിലേക്ക് തിരിഞ്ഞത്. കുടുംബത്തിന്റെ ആഗ്രഹമായിരുന്നു അത്. അങ്ങനെ ഡോക്ടറായി ജോലി ചെയ്യണമെന്നും ഒരു ആശുപത്രി തുടങ്ങണം എന്നതൊക്കെയായിരുന്നു നടന്റെ ആഗ്രഹം. എന്നാല്‍ അതിലേക്കൊക്കെ എത്തുന്നതിനു മുന്നേ തന്നെ നടന് വീണ്ടും സിനിമാ അവസരങ്ങള്‍ വരികയും ഇവിടെ തന്നെ നില്‍ക്കേണ്ട സാഹചര്യം വരികയും ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ പോലും കുടുംബ ചിത്രം പങ്കുവെക്കാത്ത അജ്മലിന്റെ ഭാര്യയെ ആരാധകര്‍ ആദ്യമായി കണ്ടത് നടന്‍ ജയറാമിന്റെ മകള്‍ ചക്കിയുടെ വിവാഹത്തിന് എത്തിയപ്പോഴായിരുന്നു.
സിനിമാ രംഗത്ത് തന്റെ ചുവടുറപ്പിക്കാന്‍ അജ്മല്‍ കാര്യമായി തന്നെ ശ്രമിക്കവേയാണ് എല്ലാം തകിടം മറിച്ചുകൊണ്ട് നടന്റെ വോയിസ് ക്ലിപ്പും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇത്തരത്തില്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അജ്മലിന്റെ ഭാഗത്തുനിന്നും ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത ഫോണ്‍ കോളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ തന്റേതായ ഇടം കണ്ടെത്തിയ അജ്മല്‍ ഇന്നലെ മുതല്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. രണ്ടു പേര്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണം പുറത്തെത്തിയതോടെ നടനെതിരെ വിമര്‍ശനം ഉയരുകയാണ്. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. മാത്രമല്ല നടനെതിരെ ട്രോളുകളും എത്തിയതോടെ നടന്‍ എയറിലായിരിക്കുകയാണ്. എന്നാല്‍ നടന്‍ ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.