അജു വര്ഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എന് ഗ്ലോബല് മൂവീസിന്റെ ബാനറില് ലിസി കെ. ഫെര്ണാണ്ടസ് നിര്മ്മിച്ച് റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന 'സ്വര്ഗം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റര് ആണ് ചിത്രത്തിന്റേത്.
രണ്ടു കുടുംബങ്ങളിലൂടെ, തികഞ്ഞ ഒരു കുടുംബ കഥ രസകരമായി പറയുകയാണ് ഈ ചിത്രത്തിലൂടെ.ബൈനോക്കുലര് ലെന്സുകളില് തെളിയുന്ന തികച്ചും വ്യത്യസ്തമായ രണ്ട് കുടുംബങ്ങളാണ് പോസ്റ്ററിലുള്ളത്. കേരളത്തിലെ നാട്ടിന് പുറത്തുള്ള അജുവിന്റെ കുടുംബവും വിദേശത്ത് കഴിയുന്ന ജോണി ആന്റണിയുടെ കുടുംബവുമാണിത്. ഇവര്ക്കൊപ്പം ഒരു റോബോട്ടും കുടുംബഫോട്ടോയില് പ്രത്യക്ഷപ്പെടുന്നുണ്ട്. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില് അയല്വാസികളായ രണ്ടു കുടുംബങ്ങള് ജീവിത സാഹചര്യങ്ങളിലൂടെ തിരിച്ചറിയുന്ന യാഥാര്ഥ്യങ്ങളാണ് ചിത്രത്തില് ദൃശ്യവല്ക്കരിക്കുന്നതെന്നാണ് അണിയറപ്രവര്ത്തകര് അറിയിക്കുന്നത്.
അജു വര്ഗീസ്, ജോണി ആന്റണി, അനന്യാ, മഞ്ജു പിള്ള, എന്നിവര് കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില് സാജന് ചെറുകയില്, സിജോയ് വറുഗീസ് വിനീത് തട്ടില്,. മഞ്ചാടി ബോബി, അഭിരാം രാധാകൃഷ്ണന്, ലുഥികാറോസ് ആന്റെണി , രഞ്ജിത്ത് കങ്കോല്, ഉണ്ണിരാജാ, കുടശ്ശനാട് കനകം ശ്രീരാം ദേവാഞ്ജന, എന്നിവരും പ്രധാന താരങ്ങളാണ്. കഥ - ലിസ്റ്റി.കെ. ഫെര്ണാണ്ടസ്.
തിരക്കഥ -റെജീസ് ആന്റെണി ,റോസ് റെ ജീസ്, ഗാനങ്ങള് - എങ്ങണ്ടിയൂര് ചന്ദ്രശേഖരന് , സന്തോഷ് വര്മ്മ,ബേബി ജോണ് കലയന്താനി. സംഗീതം- മോഹന് സിതാര. ജിന്റോ ജോണ്, ലിസ്സി.കെ.ഫെര്ണാണ്ടസ്. ഛായാഗ്രഹണം - ശരവണന്. എസ്. എഡിറ്റിംഗ്. ഡോണ്മാക്സ്. പ്രൊഡക്ഷന് എക്സിക്കുട്ടാവ്. ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷന് കണ്ട്രോളര് -തോബിയാസ്. വാഴൂര് ജോസ്.