നാഗചൈതന്യയുടേയും ശോഭിതാ ധുലിപാലയുടേയും വിവാഹത്തിന് പിന്നാലെ അക്കിനേനി കുടുംബത്തില്‍ വീണ്ടും കല്യാണവിശേഷം. നാഗാര്‍ജുനയുടെ ഇളയമകന്‍ അഖില്‍ അക്കിനേനിയുടെ വിവാഹം ജൂണ്‍ 6ന് നടക്കുമെന്നാണ് റിപ്പോര്‍്ട്ട്.സൈനബ് റാവ്ജിയാണ് വധു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു.
ഇപ്പോള്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ നേരില്‍ കണ്ട് അഖില്‍ അക്കിനേനിയുടെ വിവാഹ ക്ഷണക്കത്ത് കൈമാറിയിരിക്കുകയാണ് നാഗാര്‍ജുനയും അമലയും. ഇരുവരും മുഖ്യമന്ത്രിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നാഗാര്‍ജുനക്കും അമലക്കുമൊപ്പം സൈനബിന്റെ മാതാപിതാക്കളും മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വിവാഹത്തെക്കുറിച്ച് അക്കിനേനി കുടുംബം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. വിവാഹനിശ്ചയം പോലെ തെന്ന രഹസ്യമായ ചടങ്ങായിട്ടാകും വിവാഹവും നടക്കുക എന്നാണ് വിവരം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങിയ വിവാഹ നിശ്ചയ ചടങ്ങ് അക്കിനേനി കുടുംബ വീട്ടിലാണ് നടന്നത്. ലൈഫ് െസ്റ്റെല്‍ വ്ളോഗറാണ് സൈനബ്.
അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂര്‍ണ്ണ സ്റ്റുഡിയോസില്‍വെച്ചായിരിക്കും വിവാഹമെന്നാണ് വിവരം. രാജസ്ഥാനില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി കുടുംബം പദ്ധതിയിടുന്നുണ്ടെന്നും വിവരമുണ്ടായിരുന്നു.
ചിത്രകാരിയാണ് അഖിലിന്റെ വധു സൈനബ് റാവ്ജി. വ്യവസായിയായ സുല്‍ഫി റാവ്ജിയുടെ മകള്‍ കൂടിയാണ് സൈനബ്. നിര്‍മാണമേഖലയിലെ പ്രമുഖനാണ് സുല്‍ഫി. .ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അടുപ്പക്കാരന്‍ കൂടിയാണ് സുല്‍ഫി.
നാഗാര്‍ജുനയ്ക്ക് ആദ്യഭാര്യ ലക്ഷ്മി ദഗ്ഗുബാട്ടിയില്‍ ഉണ്ടായ മകനാണ് നാഗചൈതന്യ. ലക്ഷ്മിയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നാഗാര്‍ജുന സഹതാരമായ അമലയെ വിവാഹം ചെയ്തത്.