സുഖിച്ചിട്ട് വെളിപ്പെടുത്തുകയല്ലേ എന്ന് ആക്ഷേപിക്കുന്നവര്‍ക്കു മറുപടി; പേരുവെളിപ്പെടുത്താതെ ട്വിറ്റു ചെയ്ത യുവനടി വെളിപ്പെടുത്തലുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി; യുവനടി ദിവ്യയുടെ വെളിപ്പെടുത്തലില്‍ തൊലി ഉരിഞ്ഞ് അലന്‍സിയര്‍

Malayalilife
topbanner
സുഖിച്ചിട്ട് വെളിപ്പെടുത്തുകയല്ലേ എന്ന് ആക്ഷേപിക്കുന്നവര്‍ക്കു മറുപടി; പേരുവെളിപ്പെടുത്താതെ ട്വിറ്റു ചെയ്ത യുവനടി വെളിപ്പെടുത്തലുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി; യുവനടി ദിവ്യയുടെ വെളിപ്പെടുത്തലില്‍ തൊലി ഉരിഞ്ഞ് അലന്‍സിയര്‍

ഇന്നലെ മീടൂ ആരോപണത്തില്‍ പൊളിഞ്ഞുപോയത് മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച അലന്‍സിയറിന്റെ രൂപമാണ്. പേരു വെളിപ്പെടുത്താത്ത ഒരു യുവനടിയാണ് അലന്‍സിയറിനെതിരെ ഇന്നലെ ഒരു ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഗുരുതര ആരോപണം തൊടുത്തത്. എന്നാല്‍ ആ യുവനടി ഇന്ന് തന്റെ പേര് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. അലന്‍സിയറിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചാണ് നടി ദിവ്യ ഗോപിനാഥ് പേര് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

 ഈ വര്‍ഷം റിലീസ് ചെയ്ത ആഭാസം എന്ന സിനിമയില്‍ അലന്‍സിയറിനൊപ്പം പ്രധാനവേഷത്തില്‍ അഭിനയിച്ച നടിയാണ് ദിവ്യ. ഗുരുതര ആരോപണങ്ങളാണ് ഇന്നലെ പേര് വെളിപ്പെടുത്താതെ ദിവ്യ ഉന്നയിച്ചത്. എന്നാല്‍ പേര് പറയാത്തതിനാല്‍ ഏറെ വിമര്‍ശനമേറ്റ സാഹചര്യത്തിലാണ് ദിവ്യ ഇന്ന് പേര് വെളിപ്പെടുത്തി രംഗത്തെത്തിയത്. ആ നടി താന്‍ തന്നെയാണെന്ന്  ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് ദിവ്യ വെളിപ്പെടുത്തിയത്. ഒരു പെണ്‍കുട്ടി അവള്‍ക്കുണ്ടായ സത്യമായ അനുഭവങ്ങള്‍ തെറ്റും കൂടാതെ അത് എഴുതി ലോകത്തോട് അറിയിക്കാന്‍ ശ്രമിക്കുമ്പോള്‍, അത് പേര് പറയാതെ എഴുതി കുറ്റം പറയാന്‍ ശ്രമിക്കുന്ന ആളുകളുണ്ട് എന്ന ആമുഖത്തോടെയാണ് ദിവ്യ വീഡിയോ ആരംഭിക്കുന്നത്.

വീഡിയോയിലും കടുത്ത ആരോപണം അലന്‍സിയറിനെതിരെ നടി ഉന്നയിക്കുന്നുണ്ട്. അലന്‍സിയര്‍ മറ്റൊരു സെറ്റില്‍ പോയി പെണ്‍കുട്ടികളെയെല്ലാം അയാള്‍ ഉപയോഗിച്ചെന്നും ആഭാസം സിനിമയിലെ പെണ്‍കുട്ടികളെല്ലാം അയാളുടെ കൂടെയാണെന്ന് മറ്റുള്ളവരോട് പറയുകയും ചെയ്തു എന്ന് നടി പറയുന്നു. ഇതറിഞ്ഞ് അലന്‍സിയറിനെ വിളിച്ച് താന്‍ ചീത്ത പറഞ്ഞെന്നും തുടര്‍ന്ന് അയാള്‍ തന്നോട് കരഞ്ഞ് മാപ്പപേക്ഷിച്ചെന്നും ദിവ്യ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് ഇയാളെക്കുറിച്ച് പല സ്ത്രീകളും മോശമായി പറയുന്നത് കേട്ടതോടെയാണ് ഇത് ഒളിച്ചുവയ്ക്കേണ്ട കാര്യമല്ലെന്നും മറ്റുള്ളവരെ കൂടി അയാള്‍ ഉപദ്രവിക്കാതിരിക്കാനാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും ദിവ്യ വീഡിയോയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇന്നലെ കടുത്ത ആരോപണമാണ് നടി അലന്‍സിയറിനെതിരെ ഉന്നയിച്ചത്. പല വട്ടം അലന്‍സിയര്‍ ലൈംഗികാക്രമണത്തിന് ശ്രമിച്ചെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് ദിവ്യ വെളിപ്പെടുത്തിയത്. പ്രലോഭനശ്രമങ്ങളുമായാണ് അലന്‍സിയര്‍ തുടക്കംമുതല്‍ തന്നെ സമീപിച്ചത്. പിന്നീടൊരിക്കല്‍ തന്റെ മുറിയിലേക്ക് കടന്നുവന്ന് കടന്നുപിടിക്കാനും കൂടെ കിടക്കാനും അലന്‍സിയര്‍ ശ്രമിച്ചതായി അവര്‍ പറയുന്നു. സ്വന്തം പേരില്‍ തന്നെ ദിവ്യ രംഗത്തെത്തിയതോടെ അലന്‍സിയറിന്റെ പൊയ്മുഖം അഴിഞ്ഞ് വീണെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

Read more topics: # divya gopinath,# alencier lopez,# Meetoo
divya gopinath actress comes up with me too allegation against alencier lopez

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES