Latest News

മീടൂ തുറന്നു പറച്ചിലുമായി അഭിനേത്രി ലക്ഷ്മി രാമകൃഷ്ണനും രംഗത്ത്;  തമിഴ് സിനിമാ പിആര്‍ഒ നിഖില്‍ മുരുകന്‍ സഭ്യതയുടെ അതിരുകള്‍ ലംഘിച്ചെന്നും താന്‍ അത് നന്നായി കൈകാര്യം ചെയ്തുവെന്നും നടി; സംഭവത്തില്‍ മാപ്പു പറഞ്ഞ് നിഖില്‍ മുരുകന്‍

Malayalilife
topbanner
മീടൂ തുറന്നു പറച്ചിലുമായി അഭിനേത്രി ലക്ഷ്മി രാമകൃഷ്ണനും രംഗത്ത്;  തമിഴ് സിനിമാ പിആര്‍ഒ നിഖില്‍ മുരുകന്‍ സഭ്യതയുടെ അതിരുകള്‍ ലംഘിച്ചെന്നും താന്‍ അത് നന്നായി കൈകാര്യം ചെയ്തുവെന്നും നടി; സംഭവത്തില്‍ മാപ്പു പറഞ്ഞ് നിഖില്‍ മുരുകന്‍

ഇന്ത്യന്‍ സിനിമകളില്‍ തുറന്നു പറച്ചിലുകളുടെ കാലമാണ്. സിനിമ മേഖലയില്‍ നിന്ന് തങ്ങള്‍ അനുഭവിച്ച ദുരനുഭവങ്ങള്‍ നടിമാര്‍ സമൂഹത്തിനു മുന്നില്‍ തുറന്നടിക്കുകയാണ്. നടിമാര്‍ മാത്രമല്ല നടന്‍മാരും മീ ടൂ വെളിപ്പെടുത്തലുകളമായി ഇപ്പോള്‍ രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ മീടൂ വെളിപ്പെടുത്തലുമായി ലക്ഷ്മി രാമകൃഷ്ണനും രംഗത്തെത്തിയിരിക്കുകയാണ്. തമിഴ് സിനിമാ പി.ആര്‍.ഒ ആയ നിഖില്‍ മുരുകനെതിരേയാണ് ലക്ഷ്മിയുടെ ആരോപണം.

നിഖില്‍ മുരുകന്‍ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചുവെന്നും എന്നാല്‍ അത് താന്‍ നന്നായി കൈകാര്യം ചെയ്തുവെന്നും ലക്ഷ്മി പറയുന്നു. ഈ വിഷയം നേരത്തേ താന്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ലെന്നും ഇപ്പോള്‍ അത് പറയാനുള്ള സമയമായതിനാല്‍ വെളിപ്പെടുത്തുകയാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

'പലപ്പോഴും എന്റെ സങ്കടം ചിരിയില്‍ പൊതിഞ്ഞ് ഞാന്‍ നിന്നിട്ടുണ്ട്. നിഖിലിന്റെ പേര് പറയുന്നതിന് മുന്‍പ് ഞാന്‍ നൂറ് വട്ടം ആലോചിച്ചു. അയാള്‍ എന്റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. പക്ഷേ എന്ത് സംഭവിച്ചാലും ഞാന്‍ നേരിടാന്‍ തയ്യാറാണ്.'ലക്ഷ്മി പറഞ്ഞു.

നിഖില്‍ എന്നേക്കാള്‍ പത്ത് വയസ്സ് മുതിര്‍ന്ന ഒരാളാണ്. അയാളുടെ കാരുണ്യത്തിനായി കാത്ത് നില്‍ക്കുന്ന സിനിമാപ്രേമികളായ പെണ്‍കുട്ടികളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ ലക്ഷ്മി പറഞ്ഞു. ലക്ഷ്മിക്ക് പിന്തുണയുമായി നടന്‍ സിദ്ധാര്‍ഥും രംഗത്തെത്തിയിരുന്നു.

ജേക്കബ്ബിന്റെ സ്വര്‍ഗ രാജ്യത്തില്‍ നിവിന്‍ നിവിന്‍ പേളിയുടെ അമ്മയായി തിളങ്ങിയ നടിയെ അത്രവേഗം മലയാളി പ്രേക്ഷകര്‍ മറക്കില്ല. മലയാളികള്‍ക്ക് മാത്രമല്ല തമിഴ്, തെലുങ്ക് സിനിമയിലും ശക്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് ലക്ഷ്മി ബാലകൃഷ്ണന്‍. 2006 ദിലീപ്-കാവ്യ മാധവന്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമ ലോകത്തിലേയ്ക്ക് കാലെടുത്തു വച്ചത്. 

ലക്ഷ്മിയുടെ ആരോപണങ്ങള്‍ ചര്‍ച്ചയായതോടെ നിഖില്‍ തന്നെ മാപ്പ് പറഞ്ഞ് എത്തി. 'അറിയാതെ എപ്പോഴെങ്കിലും ലക്ഷ്മിയെ ബുദ്ധിമുട്ടിച്ചുവെങ്കില്‍ ഞാന്‍ മാപ്പ് പറയുകയാണ്. ലിഗംഭേദമില്ലാതെ സിനിമയിലെത്തുന്ന പുതു തലമുറയ്ക്ക് അവരുടെ കഴിവിനൊത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കുന്നതില്‍ ശ്രദ്ധിക്കും' നിഖില്‍ പറഞ്ഞു.  

Lekshmi Ramakrishnan about her Meetoo experience

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES