കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്‍ അലന്‍സിയറിന്റെ പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'വേറെ ഒരു കേസ്' എന്ന സിനിമയില്‍ നിന്നുള്ള ചിത്രമാണ് പ്രചരിച്ചത്. എന്നാല്‍ താരത്തിന്റെ ലുക്ക് വളരെയെറെ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു.
അലന്‍സിയറിന് മാരകമായ എന്തോ അസുഖമാണെന്നും അതുകൊണ്ടാണ് മെലിഞ്ഞതെന്നുമൊക്കെയെന്നുമാണ് പ്രചരിക്കുന്നത്.അലന്‍സിയറിന് ഇത് എന്തുപറ്റിയെന്നാണ് മിക്കവരും ചോദിക്കുന്നത്. മെലിഞ്ഞുണങ്ങി, രൂപം പോലും മാറിയ താരത്തിന് മാരകമായ അസുഖമാണോ എന്ന ആശങ്കയും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്.
എന്നാല്‍ അലന്‍സിയര്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ചില ആളുകളുടെ ഭാവനയില്‍ മെനഞ്ഞ രോഗങ്ങളും ആരോപണങ്ങളും അദ്ദേഹത്തിന്റെ ചുമലില്‍ വയ്ക്കരുതെന്നും സംവിധായകന്‍ ഷെബി ചൗഘട്ട് പറയുന്നു. ഷുഗര്‍ സംബന്ധമായ അസുഖമാണോ എന്ന് താന്‍ ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.
'അലന്‍സിയറുടെ രൂപമാറ്റം ആണല്ലോ ഇപ്പോള്‍ ചര്‍ച്ച. കുറച്ച് നാള്‍ മുന്‍പാണ് എന്റെ പുതിയ ചിത്രത്തിലെ ഒരു വേഷം ചെയ്യാന്‍ അലന്‍സിയറിനെ സമീപിച്ചത്. അന്ന് അദ്ദേഹത്തിന് നല്ല തടിയുണ്ടായിരുന്നു. തിരികെ പോകുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തോട് തമാശയ്ക്ക് കഥാപാത്രത്തിന് വേണ്ടി വണ്ണം കുറയ്ക്കണം എന്ന് പറഞ്ഞിരുന്നു. അദ്ദേഹം അതിന് മറുപടി ആയി ചിരിക്കുക മാത്രമാണ് ചെയ്തത്. മെലിയാനായി കുറച്ച് ടിപ്‌സും ഞാന്‍ പറഞ്ഞു കൊടുത്തു. പിന്നീട് ഞാന്‍ അദ്ദേഹത്തെ കാണുന്നത് 'വേറെ ഒരു കേസ്' എന്ന എന്റെ ചിത്രത്തിന്റെ ലൊക്കേഷനിലാണ്.
പൊലീസ് യൂണിഫോമിന്റെ അളവെടുക്കാന്‍ പോയ കോസ്റ്റ്യൂമര്‍ അലന്‍സിയര്‍ ഒരുപാട് മെലിഞ്ഞു എന്ന് പറഞ്ഞിരുന്നെങ്കിലും നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഷുഗര്‍ സംബന്ധമായ അസുഖമോ മറ്റോ ആണോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഒരു ചിരിയോടെ ഷെബിയുടെ പടത്തിന് വേണ്ടി ഡയറ്റിങ്ങില്‍ ആയിരുന്നു എന്നദ്ദേഹം മറുപടി നല്‍കി.