ഒരുകാലത്ത് ആക്ഷന്‍രംഗങ്ങളിലൂടെ മലയാള സിനിമാപ്രേമികളുടെ മനംകവര്‍ന്നയാളാണ് അന്തരിച്ച നടന്‍ ജയന്‍. ജയന്റെ 45ആം ചരമ വാര്‍ഷികം ഇക്കഴിഞ്ഞ നവംബര്‍ 16ന് ആയിരുന്നു. ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന ഒരു പേരായിരുന്നു മുരളി ജയന്‍.
താന്‍ ജയന്റെ മകനാണെന്ന അവകാശവാദവുമായി വര്‍ഷങ്ങളായി പോരാടുന്നയാളാണ് മുരളി ജയന്‍.
ജയന്റെ മകനാണ് താനെന്ന് മുരളി ജയന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ജയന്റെ സഹോദരന്റെ മക്കള്‍ അത് തള്ളികളഞ്ഞു. ഇപ്പോഴിതാ ജയനുമായി ബന്ധപ്പെട്ട് തനിക്ക് അറിവുള്ള കാര്യങ്ങള്‍ പുതിയ വീഡിയോയിലൂടെ പങ്കുവെക്കുകയാണ് ആലപ്പി അഷ്‌റഫ്. മുരളി ജയന്‍ പറയുന്ന കാര്യങ്ങളോട് തനിക്ക് ചിലയിടങ്ങളില്‍ യോജിപ്പുണ്ടെന്നും അഷ്‌റഫ് പറയുന്നു. ജയനുമായും അദ്ദേഹത്തിന്റെ സഹോദരന്‍ സോമന്‍ നായരുമായും എനിക്ക് വളരെ അധികം അടുപ്പവും സ്‌നേഹവും ഉണ്ടായിരുന്നു.
എന്റെ ആദ്യ സിനിമയില്‍ ജയന്റെ മീന്‍ എന്ന സിനിമയിലെ ഒരു ഭാഗം ഞാന്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് ജയനോട് എനിക്ക് തോന്നിയ ആരാധനയുടെ മേലുണ്ടായ ആഗ്രഹത്തിന്റെ പുറത്ത് ചെയ്തതാണ്. അതുപോലെ എന്റെ ആദ്യ സിനിമയില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ സോമന്‍ നായര്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുമുണ്ട്.
അതിപ്രശസ്തരായ പലര്‍ക്കും പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ കഴിയാത്ത വണ്ണം കുട്ടികളുണ്ടായിട്ടുണ്ട്. ചിലര്‍ വര്‍ഷങ്ങള്‍ പലത് കഴിഞ്ഞപ്പോള്‍ അവരെ അം?ഗീകരിച്ച ചരിത്രവുമുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം നമ്മുടെ കണ്‍മുന്നിലുള്ളത് ജഗതി ശ്രീകുമാറും മകള്‍ ശ്രീലക്ഷ്മിയുമാണ്. അതുപോലെ തന്നെ എന്റെ നാട്ടുകാരനും മുന്‍ വ്യവസായ മന്ത്രിയുമായിരുന്ന ടിവി തോമസിന് ഒരു മകനുണ്ട് എന്നതും വര്‍ഷങ്ങള്‍ക്കുശേഷമാണ് പുറത്ത് വന്നത്. ആ മകനെ അദ്ദേഹത്തിന്റെ ഭാര്യ കെ.ആര്‍ ?ഗൗരിയമ്മ മകനായി അംഗീകരിച്ചു. അതുപോലെ ജയന്റെ മകനെന്ന് അവകാശപ്പെട്ട് മുരളി ജയന്‍ എന്ന വ്യക്തി രംഗത്ത് എത്തിയിട്ട് കാല്‍നൂറ്റാണ്ടോളമായി. തന്റെ പിതൃത്വം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റായി അദ്ദേഹത്തിന്റെ പക്കല്‍ ഇപ്പോഴുള്ളത് അമ്മ പറഞ്ഞ് തന്ന അച്ഛന്‍ ആരാണെന്ന സത്യം മാത്രമാണ്
അദ്ദേഹത്തിന്റെ മാതാവും തന്റെ മകന്റെ പിതാവ് ജയനാണെന്ന് വെളിപ്പെടുത്തി എത്തിയിരുന്നു. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പിതൃസ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ടി മുരളി ജയന്‍ കോടതിയെ സമീപിച്ചിരുന്നു. പക്ഷെ കോടതി കേസ് തള്ളി. പിതൃത്വം ഉറപ്പിക്കാനുള്ള മുരളി ജയന്റെ നെട്ടോട്ടം കോമഡി ഷോ കാണുന്ന ലാഘവത്തോടെയാണ് ഇപ്പോള്‍ പലരും നോക്കി കാണുന്നത്. മുരളി പറയുന്ന കാര്യങ്ങളോട് യോജിപ്പും വിയോജിപ്പും എനിക്കുണ്ട്.
യോജിക്കാനുള്ള പ്രധാന കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ മേക്കപ്പ് മാന്‍ ജോര്‍ജിന്റെ പിതാവും അന്തരിച്ച മേക്കപ്പ് മാനുമായ എം.ഒ ദേവസ്യ ഒരിക്കല്‍ നാന സിനിമ വാരികയില്‍ എഴുതിയ അനുഭവ കുറിപ്പില്‍ പറയുന്നുണ്ട്... തനിക്ക് രഹസ്യബന്ധത്തില്‍ ഒരു മകനുണ്ടെന്ന് ജയന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന്. ജയനുമായി ഏറ്റവും അടുപ്പമുള്ളയാളായിരുന്നു. മുഖസാദൃശ്യവും മുരളി ജയനുണ്ട്.
മുരളിയോട് എനിക്ക് വിയോജിപ്പിനുള്ള കാരണം ജയന്റേത് കൊലപാതകമാണെന്ന് മുരളില്‍ അവകാശപ്പെടുന്നുവെന്നതാണ്. മുരളി ജയന്‍ ഡിഎന്‍എ ടെസ്റ്റിന് തയ്യാറായിട്ടും ആദിത്യന്‍ ജയന്‍ അതിന് നിന്ന് കൊടുക്കാത്തതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. ശാസ്ത്രീയമായി നീങ്ങിയാലെ ഈ പ്രശ്‌നത്തിന് പരിസമാപ്തി ഉണ്ടാവൂ എന്നും ആലപ്പി അഷ്‌റഫ് പറയുന്നു.