മലയാള സിനിമയില്‍ തന്റേതായ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്ന ചുരുക്കം നടിമാരിലൊരാളാണ് കനി കുസൃതി. ബിരിയാണി എന്ന സിനിമയിലുടെ സുപരിചിതയായ നടി സമൂഹത്തിന് പ്രധാന്യം കൊടുത്ത് ജീവിക്കുന്നവര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ജീവിതവും ചിന്തകളും നയിക്കുന്ന ജയശ്രീയുടേയും മൈത്രേയന്റേയും മകളാണ്. മൈത്രേയനെ കോളേജ് കാലം മുതല്‍ പരിചയമുള്ള വ്യക്തിയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. ഇപ്പോഴിതാ മൈത്രേയനേയും കുടുംബത്തേയും കുറിച്ച് അഷ്‌റഫ് സ്വന്തം യുട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഭൂരിപക്ഷത്തിന്റെ വാക്കുകള്‍ക്ക് വിധേയപ്പെടുന്നുവെങ്കില്‍ അതൊരു ഭീരുത്വമാണ്. അന്യരുടെ വാക്കുകളും ചിന്തകളും പ്രവൃത്തികളുമൊക്കെ അന്തമായി അനുകരിക്കുന്നവര്‍ അടിമത്വത്തില്‍ ജീവിക്കുന്നവരാണെന്നും മൈത്രേയനേയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളേയും കുറിച്ച് സംസാരിക്കവെ അഷ്‌റഫ് പറഞ്ഞു.
അഭിനയ വീക്ഷണം പോലെ തന്നെ വ്യത്യസ്തമാണ് കനി കുസൃതിയുടെ ജീവിത വീക്ഷണവും. താലികെട്ടി കരാര്‍ അടിസ്ഥാനത്തില്‍ ജീവിക്കുന്നതില്‍ അവര്‍ക്ക് വിശ്വാസവുമില്ല താല്‍പര്യവുമില്ല. അവര്‍ ഇഷ്ടപ്പെടുന്നവരോടായാലും അവരെ ഇഷ്ടപ്പെടുന്നവരോടായാലും തന്റെ ഈ നിലപാട് ആദ്യമെ തന്നെ കനി തുറന്ന് പറയാറുണ്ട്. ലിവിങ് ടു?ഗെതറായി ജീവിച്ചാലും ഒരു കുട്ടിയെ പ്രസവിക്കാന്‍ അവര്‍ തയ്യാറല്ല.
കുഞ്ഞ് വേണമെന്ന് ഭാവിയില്‍ തോന്നലുണ്ടായാലോയെന്ന് കരുതി അതിനുള്ള മുന്‍കരുതലായി അവരുടെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാനുള്ള ഏര്‍പ്പാട് ചെയ്ത് കഴിഞ്ഞു. ഭാവിയില്‍ തനിക്ക് അത് ആവശ്യമില്ലെങ്കില്‍ കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്നവര്‍ക്ക് അത് ദാനം ചെയ്യാനും കനി തയ്യാറാണ്. ഇത്രത്തോളം ദീര്‍ഘ വീക്ഷണമുള്ള ഒരു മലയാള നടിയെ കുറിച്ച് നാം ഇതിന് മുമ്പ് കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല.
ലിവിങ് ടു?ഗെതറില്‍ ജീവിച്ചാല്‍ പരസ്പരം മടുപ്പ് തോന്നിയാലോ ഈ ബന്ധം വേണ്ടായെന്ന് തോന്നിയാലോ എപ്പോള്‍ വേണമെങ്കിലും ഉപധികളില്ലാതെ പിന്മാറാമെന്നതും അതിനെക്കാള്‍ മെച്ചപ്പെട്ട ബന്ധം വേണമെന്ന് തോന്നിയാല്‍ സ്വീകരിക്കാനും സാധിക്കുമല്ലോ എന്നാണ് കനി പറയുന്നത്. കരിയര്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാ?ഗമായിട്ടാവണം... അവര്‍ ഇപ്പോള്‍ ?ഗോവയിലാണ് താമസിക്കുന്നത്. കനി കുസൃതി സ്വയം പറക്കാന്‍ പ്രാപ്തയായപ്പോള്‍ പ്രായപൂര്‍ത്തിയായപ്പോള്‍ അവളെ സ്വതന്ത്രമായി ജീവിക്കാന്‍ മാതാപിതാക്കളായ മൈത്രേയനും ജയശ്രീയും അനുവ?ദിച്ചു.
പിന്നാലെ ഇരുവരും അവരുടെ ലിവിങ് ടു?ഗെതര്‍ ബന്ധവും പിരിച്ചുവിട്ടു. എന്നാല്‍ ഇവര്‍ മൂന്നുപേരും വ്യക്തിപരമായി നല്ല സൗഹൃദം പുലര്‍ത്തുന്നുമുണ്ട്. ആരും ആരുടെയും വ്യക്തിപരമായ വിഷയങ്ങളില്‍ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാറില്ല
മാത്രമല്ല മൂന്നുപേരും വല്ലപ്പോഴും ഒത്തുകൂടാറുമുണ്ട്. പരാതിയും പരിഭവവും പിണക്കവുമില്ലാതെ മൂന്നുപേരും മൂന്ന് വഴിക്ക്. മൈത്രേയന്റെ കുടുംബ പശ്ചാത്തലം വളരെ വിഭിന്നമാണ്. ആലപ്പുഴ എസ്ഡി കോളേജിലാണ് പഠിച്ചത്. ഫാസില്‍, നെടുമുടി വേണു തുടങ്ങിയവരുടെ ബാച്ചായിരുന്നു. പഠന കാലത്ത് ബോഡി ബില്‍ഡറും ചെറിയ ചട്ടമ്പിയുമൊക്കെയായിരുന്നു. വലിയ കുടുംബപാരമ്പര്യമുള്ള ഈഴവ തറവാട്ടിലെ അം?ഗംകുടുംബാംഗങ്ങള്‍ ഈശ്വര വിശ്വാസികളും തത്വ ചിന്തകരും. മറ്റുള്ളവരുടെ വീഴ്ച കണ്ട് സന്തോഷിക്കുന്നയാളല്ല. മനുഷ്യസ്‌നേഹിയാണ് മൈത്രേയനെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.