Latest News

മൂന്ന് വര്‍ഷമായി ലിസിയുടെ അമ്മ കിടപ്പ് രോഗി; ആളെ തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയില്‍; എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ലിസി ചെന്നൈയില്‍ നിന്നും പെരുമ്പാവൂരിലുള്ള അമ്മയുടെ അരികിലെത്തും; പ്രിയനും ലിസിയും ഒരുമിച്ച് അമ്മയെ കാണാനായി പോയി; ആലപ്പി അഷ്‌റഫ് താരദമ്പതികള്‍ വീണ്ടും ഒരുമിച്ചതിന് പിന്നിലെ കഥ പറയുമ്പോള്‍

Malayalilife
മൂന്ന് വര്‍ഷമായി ലിസിയുടെ അമ്മ കിടപ്പ് രോഗി; ആളെ തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയില്‍; എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ലിസി ചെന്നൈയില്‍ നിന്നും പെരുമ്പാവൂരിലുള്ള അമ്മയുടെ അരികിലെത്തും; പ്രിയനും ലിസിയും ഒരുമിച്ച് അമ്മയെ കാണാനായി പോയി; ആലപ്പി അഷ്‌റഫ് താരദമ്പതികള്‍ വീണ്ടും ഒരുമിച്ചതിന് പിന്നിലെ കഥ പറയുമ്പോള്‍

കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും ഒരുമിച്ചെത്തിയത്. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് വിമാനത്തിന് ഒരുമിച്ചെത്തിയ ഇരുവരും വിവാഹ ശേഷം മടങ്ങിയത് ലിസിയുടെ അമ്മയെ കാണാനാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ലിസിയുടെ അമ്മ കിടപ്പു രോഗിയാണ്.  പെരുമ്പാവൂരിലുള്ള ഒരു ക്ലിനിക്കിലാണ് അവരിപ്പോള്‍ ഉള്ളത്. ആളെ തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയാണ്. അമ്മയ്ക്കരികിലിരുന്ന് ശുശ്രൂഷിക്കുവാനും സ്നേഹിക്കുവാനും ലിസിയ്ക്ക് കഴിയുന്നില്ലെങ്കിലും ചെന്നൈയിലിരുന്ന് അമ്മയുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞ മൂന്നു വര്‍ഷമായി കൃത്യമായി നോക്കുന്നത് ലിസി തന്നെയാണ്. ദിവസവും ക്ലിനിക്കില്‍ വിളിച്ച് വിവരങ്ങള്‍ അറിയുകയും അമ്മയുടെ ചെവിയില്‍ അവര്‍ ഫോണ്‍ വച്ചു കൊടുക്കുമ്പോള്‍ അമ്മ അമ്മ എന്ന് വിളിച്ച് ലിസി സംസാരിക്കുകയും ചെയ്യും. പക്ഷേ അമ്മയ്ക്ക് ലിസിയെ പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ലിസി ചെന്നൈയില്‍ നിന്നും രാവിലെ അമ്മയുടെ അരികിലെത്തും വൈകുന്നേരം വരെ അമ്മയുടെ കാര്യങ്ങള്‍ നോക്കി അമ്മയോടൊപ്പം അവിടെ ഉണ്ടാകും.

അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ക്ലിനിക്കിലാണ് അമ്മയെ കിടത്തിയിരിക്കുന്നത്. ഏറ്റവും മുന്തിയ പരിചരണമാണ് അവിടെ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രിയദര്‍ശനേയും കൂട്ടി ലിസി എത്തിയത് അമ്മയെ കാണുവാന്‍ ആയിരുന്നു. അവിടുത്തെ പരിചരണവും സെറ്റപ്പും ഒക്കെ പ്രിയദര്‍ശനവും വളരെയേറെ ഇഷ്ടമായി.  വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രിയന്‍ അമ്മയെ കാണുന്നത്. എന്നാല്‍ അമ്മ പ്രിയനെ തിരിച്ചറിഞ്ഞിട്ടുമില്ല. ലിസിക്ക് അമ്മയുടെ കാര്യം പറയുമ്പോള്‍ വലിയ സങ്കടമാണ്. ഇപ്പോള്‍ ലിസിയുടെ ഏറ്റവും വലിയ ദുഃഖം അമ്മയുടെ കിടപ്പാണ്. അമ്മയ്ക്ക് ഞാന്‍ ഒരു മകള്‍ മാത്രമല്ലേ ഉള്ളൂ എന്ന് പറഞ്ഞത് ശബ്ദം ഇടറിയായിരുന്നു. അമ്മയുടെ ഇഷ്ടപ്രകാരമാണ് അന്ന് ചികിത്സ പെരുമ്പാവൂരില്‍ ആക്കിയത്. അമ്മയെ കാണാന് ഒരുമിച്ചെത്തിയ ലിസിയും പ്രിയദര്‍ശനും പിന്നാലെ മടങ്ങുകയും ചെയ്തു.

പ്രിയനും ലിസിയും വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷം രണ്ടുപേരും വേറെ  വിവാഹബന്ധ ബന്ധത്തിലേക്ക് കടന്നില്ല. തന്നെയുമല്ല കുട്ടികളുടെ കാര്യത്തില്‍ രണ്ടുപേരും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും. പ്രിയന്‍ ഒരു അമ്മായിപ്പനും മുത്തച്ഛനും ഒക്കെ ആയപ്പോഴാണ് ഇപ്പോള്‍ ചിന്താഗതിക്ക് മാറ്റം സംഭവിക്കുകയും ലിസിയോട് വീണ്ടും പ്രണയവും കരുതലും ഒക്കെ മൊട്ടിട്ടതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

മകള്‍ കല്യാണിയുടെ കാര്യം പറയുകയാണെങ്കില്‍ 'ലോക' എന്ന സിനിമ മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം വമ്പന്‍ ഹിറ്റ് ആയിരുന്നല്ലോ. അതിനുശേഷം ഇപ്പോള്‍ മൂന്ന് തമിഴ് ചിത്രങ്ങളിലാണ് കല്യാണി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നടന്‍ സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന നായിക പ്രാധാന്യമുള്ള തമിഴ് ചിത്രത്തിലും ശിവകാര്‍ത്തികേയന്റെ നായികയായി മറ്റൊരു ചിത്രത്തിലും കാര്‍ത്തിയുടെ നായികയായി മൂന്നാമതൊരു ചിത്രത്തിലുമാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.  അതിന്റെയൊക്കെ തിരക്ക് കാരണം ഇപ്പോള്‍ മലയാളത്തില്‍ പടമൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല എന്നാണ് ലിസി പറയുന്നത്. ലിസിക്കും മകള്‍ക്കും കൂടുതല്‍ താല്പര്യം മലയാളത്തില്‍ സിനിമ ചെയ്യുന്നതിനോടാണ്. 

ലിസിയുടെ മകന്‍ ചന്തു ഇപ്പോള്‍ പ്രിയന്റെ കൂടെ സ്‌പെഷല്‍ എഫക്ട് സൂപ്പര്‍വൈസര്‍ആയി ജോലി ചെയ്യുകയാണ്. അമേരിക്കക്കാരിയായ ഭാര്യയും അവരുടെ കൊച്ചുമോള്‍ ജൂണും അമേരിക്കയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് തിരികെ വന്നു. ചന്തുവിന് തിരക്ക് കാരണം അവരോടൊപ്പം പോകാന്‍ പറ്റിയില്ല. അവരുടെ ജീവിതത്തിലും പ്രിയനും ലിസിയും ഹാപ്പിയാണ്. ലിസിയുടെ രണ്ടു കുട്ടികളും ഇപ്പോള്‍ സര്‍വ്വതന്ത്ര സ്വതന്ത്രരായി കഴിഞ്ഞു അത് സാമ്പത്തികമായാലും അല്ലാതെ ആയാലും അവര്‍ ഇപ്പോള്‍ സ്റ്റേബിള്‍ ആയി കഴിഞ്ഞു. 

ഇനി പ്രിയനുമായി ഒന്നിച്ചുള്ള ജീവിതം ആയികൂടെ എന്ന് ഞാന്‍ ലിസിയോട് ചോദിച്ചു. അതിന് ലിസി പറഞ്ഞ മറുപടി, 'ഒന്നിച്ചാണ് ഇക്ക, ഇപ്പോള്‍ എല്ലാം കുടുംബമായി സ്‌നേഹമായി തന്നെയാണ് മുന്നോട്ടു പോകുന്നത്. പരാതിയോ പരിഭവമോ വഴക്കോ ഒന്നും തന്നെയില്ല.  ഇനി ഇപ്പോള്‍ നിബന്ധനകളോ കരാറുകളോ ബന്ധനങ്ങളോ ഒന്നും തന്നെ വേണ്ട സ്‌നേഹത്തോടെ ഇങ്ങനെ തന്നെ നീങ്ങട്ടെ'. കരാറിലൊക്കെ ഒപ്പിട്ട് പുനര്‍വിവാഹവും കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും വഴക്കുണ്ടാകുമോ എന്നൊരു പേടി ലിസിയുടെ ഉള്ളില്‍ ഉണ്ടെന്നാണ് ലിസി പറയുന്നത്. ആ ഭയം പ്രിയന്‍ മാറ്റിയെടുത്താല്‍ മാത്രമേ ബന്ധം പൂര്‍ണതയില്‍ എത്തുകയുള്ളൂ. രണ്ടു ദിവസം മുമ്പ് പ്രിയദര്‍ശന്‍ എന്നെ വിളിച്ചിരുന്നു.  തന്റെ നാക്ക് കരിനാക്കാണോ പൊന്‍ നാക്കാണോടോ എന്ന് എന്നോട് ചോദിച്ചു. 

ലിസിക്ക് പ്രിയനോടുള്ള ഇഷ്ടവും കരുതലും ഒക്കെ മനസ്സിലാക്കി ഞാനാണല്ലോ ഇത് ആദ്യം പറഞ്ഞത് അതുകൊണ്ടായിരിക്കണം പ്രിയന്‍ എന്നോട് അങ്ങനെ ചോദിച്ചത്.  ഇപ്പോള്‍ പ്രിയനെ സംബന്ധിച്ച് കരുതലും സ്‌നേഹവും മാത്രമല്ല അദ്ദേഹം പ്രണയപരവശനും കൂടിയാണ്. വാക്കുകളില്‍ നിറയെ ലിസിയോടുള്ള പ്രണയവും ഇഷ്ടവും തുളുമ്പി നില്‍ക്കുന്നു. പഴയതുപോലെ നല്ലൊരു കുടുംബജീവിതം പ്രിയന് നയിക്കണമെങ്കില്‍ ലിസിയുടെ ഉള്ളിലുള്ള അവശേഷിച്ച ഭയം കൂടി മാറ്റിയെടുക്കേണ്ടതായുണ്ട്.  പ്രിയന്‍ അതിനു ശ്രമിക്കട്ടെ, അത് സാധിക്കട്ടെ.  ഇനിയുള്ള കാലം ഇണയായും തുണയായും പരസ്പരം സ്‌നേഹിച്ച് ഒന്നിച്ചു ജീവിക്കുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.  നിങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.  പെണ്ണിന്റെ ഉടലറിയുമ്പോഴല്ല ഉള്ളറിയുമ്പോഴാണ് ദാമ്പത്യത്തില്‍ പൂക്കാലം ഉണ്ടാകുന്നത്. ആണിന്റെ കരുത്തറിയുമ്പോഴല്ല കരുതല്‍ അറിയുമ്പോഴാണ് ഓരോ പെണ്ണും ജീവിക്കാന്‍ കൊതിക്കുന്നത്.''- ആലപ്പി അഷ്റഫ് പറയുന്നു.

അതേസമയം, അമ്മയുടെ ഇഷ്ടപ്രകാരമാണ് ലിസി സിനിമയില്‍ എത്തിയത്. കോതമംഗലത്തെ പ്രശസ്ത തറവാടായ നെല്ലിക്കാട്ടിലെ അംഗമായിരുന്നു പിതാവ് വര്‍ക്കി. പിതാവുമായി തെറ്റിയതോടെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവയിലെത്തിയത്. കെട്ടിട നിര്‍മ്മാണ ജോലിക്കാരനായ അദ്ദേഹം ഇതിനിടെ അവിചാരിതമായാണ് പൂക്കാട്ടുപടി സ്വദേശിനി ഏലിയാമ്മ എന്ന യുവതിയുമായി അടുക്കുന്നത്. വര്‍ക്കിയുടെ കൂടെ ജോലി ചെയ്യാന്‍ എത്തിയതായിരുന്നു ഏലിയാമ്മ. ഈ അടുപ്പം പ്രണയത്തിന് വഴിമാറിയത് വളരെ പെട്ടെന്നായിരുന്നു. പിതാവിന്റെ എതിര്‍പ്പിനെ മറികടന്ന് ഏലിയാമ്മയുടെ മാതാവ് മുന്‍കൈയെടുത്തായിരുന്നു വിവാഹം. മകള്‍ ജനിച്ചതിനു പിന്നാലെയാണ് ഏലിയാമ്മയ്ക്ക് സിനിമാ മോഹം ഉണ്ടാകുന്നത്. വര്‍ക്കിയ്ക്ക് താല്‍പര്യവും ഉണ്ടായിരുന്നില്ല. ഇതോടെ ദാമ്പത്യ പ്രശ്നങ്ങളും രൂക്ഷമായപ്പോള്‍ ബന്ധം വേര്‍പിരിയുകയായിരുന്നു.

allepy ashraff about Lissy Priyadarshan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES