Latest News

അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി; കാത്തിരുന്ന് ആരാധകര്‍

Malayalilife
അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി; കാത്തിരുന്ന് ആരാധകര്‍

ല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ഇരുപതാമത്തെ ചിത്രത്തിലാണ് വില്ലനായി വിജയ് സേതുപതി  എത്തുന്നത് . പ്രശസ്ത സംവിധായകന്‍ സുകുമാര്‍ ആണ്  ചിത്രം സംവിധാനം ചെയ്യുന്നത് .സംവിധായകന്‍ സുകുമാറും ആയി വിജയ് സേതുപതി കൂടിക്കാഴ്ച നടത്തിയിരുന്നു.
സുകുമാര്‍ പറഞ്ഞ കഥ വിജയ് സേതുപതിക്ക് ഏറെ ഇഷ്ടമായെന്നും ഈ ചിത്രം ചെയ്യാം എന്ന് അദ്ദേഹം സമ്മതിച്ചു എന്നുമാണ് തെലുങ്കു സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.ഏതായാലും അല്ലു അര്‍ജുന്‍- വിജയ് സേതുപതി ടീം ഒന്നിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഉള്ള കാത്തിരിപ്പിലാണ് ഇരുവരുടേയും ആരാധകര്‍.ഏത് കഥാപാത്രം കിട്ടിയാലും വിജയ് സേതുപതി അത് ഭംഗിയായി ചെയ്യുമെന്നതില്‍ ആരാധകര്‍ക്ക് യാതൊരു സംശയം ഇല്ല. ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ആയി ഒരുക്കുന്ന ഈ ചിത്രത്തില്‍ വില്ലന്‍ ആയാണ് അദ്ദേഹം അഭിനയിക്കുന്നത് എന്നാണ് സൂചന.ഇപ്പോള്‍ ദളപതി വിജയ് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രത്തില്‍ ആണ് വിജയ് സേതുപതി അഭിനയിക്കുന്നത്..

Read more topics: # allu arjun and vijay,# sethupathi
allu arjun and vijay sethupathi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES