Latest News

അമലാ പോളിന്റെ പുതിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്; ചിത്രത്തിലെ ഗ്ലാമറസ് ചിത്രം വിവാദമായതിന് പിന്നാലെ ചിത്രവും വിവാദത്തിലേക്ക്

Malayalilife
അമലാ പോളിന്റെ പുതിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്; ചിത്രത്തിലെ ഗ്ലാമറസ് ചിത്രം വിവാദമായതിന് പിന്നാലെ ചിത്രവും വിവാദത്തിലേക്ക്

അമലപോള്‍ ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്. രത്ന കുമാര്‍ സംവിധാനം ചെയ്യുന്ന 'ആടൈ' എന്ന തമിഴ് ചിത്രത്തിലാണ് എ സര്‍ട്ടിഫിക്കറ്റ്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ കാരണമായത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് ആടൈ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ടോയ്ലറ്റ് പേപ്പര്‍ ശരീരത്തില്‍ ചുറ്റി, മുഖത്തും ശരീരത്തിലും ചോരയുമായി പേടിച്ച് കരയുന്ന അമലപോളിന്റെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. കാമിനി എന്നാണ് ചിത്രത്തില്‍ അമല പോളിന്റെ കഥാപാത്രത്തിന്റെ പേര്.

'' ചിത്രത്തിലെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചാണ് അമല പോള്‍ ആടൈ സ്വീകരിച്ചത്. ആടൈ അസാധാരണമായ തിരക്കഥയാണ്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയില്‍ ഈ ചിത്രത്തിലൂടെ കൊണ്ടുവരാനാകും. കാമിനി എന്ന എന്റെ ആ കഥാപാത്രത്തിന്റെ സങ്കീര്‍ണതയില്‍ എനിക്ക് മാത്രമല്ല സുഹൃത്തുക്കള്‍ക്കും പരിഭ്രമമുണ്ട്'' - മുന്‍പ് ചിത്രത്തെ കുറിച്ച് അമലപോള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

Read more topics: # amal poul new movie
amal poul new movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES