സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അമലാ പോള്‍. യാത്രയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും കുടുംബത്തിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്‍ ഇലൈയയുടെ മാമോദീസ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.
ചുറ്റിലും സ്‌നേഹവും സമാധാനവും. ഇലൈയുടെ മാമോദീസ ആഘോഷം.'- എന്ന കുറിപ്പോടെയാണ് അമല മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചത്. അക്വ ബ്ലൂ നിറത്തിലുള്ള ഓവര്‍നെറ്റ് ഫ്രോക്കായിരുന്നു അമലയുടെ വേഷം. അക്വാ ബ്ലൂ നിറത്തിലുള്ള ഷര്‍ട്ടും വെള്ള ഷോര്‍ട്സുമായിരുന്നു ജഗതിന്റെ വേഷം. അതിഥികളെല്ലാം വെള്ള നിറങ്ങളിലുള്ള ഔട്ട്ഫിറ്റുകളാണ് ധരിച്ചിരുന്നത്....
ചിത്രം സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ നിരവധി കമന്റുകളും എത്തി. 'ദൈവം നിങ്ങളുടെ മകനെ അനുഗ്രഹിക്കട്ടെ.' എന്നായിരുന്നു ചിത്രങ്ങള്‍ക്കു താഴെ ചിലര്‍ കമന്റ് ചെയ്തത്. അമല വളരെ സുന്ദരിയായിരിക്കുന്നു. ഒരു സ്ത്രീക്ക് ഇതില്‍ കൂടുതല്‍ സന്തോഷമെപ്പോഴാണ് എന്നിങ്ങനെയുള്ള കമന്റുകളും ഉണ്ട്.