മമ്മൂക്കയുടെ പേരന്‍പിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അഞ്ജലി അമീര്‍. സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആയിരുന്നു താരം. ഇപ്പോള്‍ തനിക്ക് നേരെ വധ ഭീഷണി ഉണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കയാണ് താരം.
സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആണ് അഞ്ജലി അമീര്‍. മോഡലിങ്ങിലൂടെ മമ്മൂട്ടിയുടേ പേരന്‍പ് സിനിമയിലൂടെയാണ് അഞ്ജലി അമീര്‍ ശ്രദ്ധേയയയായത്. തുടര്‍ന്ന് ബിഗ്‌ബോസിലെ മത്സരാര്‍ഥിയായും പ്രേക്ഷകര്‍ അഞ്ജലിയെ കണ്ടു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബിഗ്‌ബോസില്‍ നിന്നും ഇടയ്ക്ക് വച്ച് അഞ്ജലി പുറത്തേക്ക് പോയി. പ്ലസ്ടൂവോടെ മുടങ്ങിയ തന്റെ പഠനം പുനരാരംഭിച്ച അഞ്ജലി കോളേജില്‍ പഠിത്തം തുടരുകയാണ്. ഇപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള അഞ്ജലിയുടെ ലൈവാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തനിക്കൊപ്പം ലിവിങ് ടുഗെദറില്‍ ജീവിച്ചിരുന്ന വ്യക്തി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കയാണ് അഞ്ജലി.
തനിക്ക് വധഭീഷണിയുണ്ടെന്നും തന്നോടൊപ്പം താമസിക്കുന്നയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അഞ്ജലി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വെളിപ്പെടുത്തല്‍. തനിക്കെന്തെങ്കിലും പറ്റിയാല്‍ കൂടെ താമസിക്കുന്ന അനസ് ആയിരിക്കും ഉത്തരവാദിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അഞ്ജലി അമീര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
കോഴിക്കോട് കൊടുവള്ളി സ്വദേശി വി സി അനസിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. ഒരുമിച്ചു ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും അനസ് ഭീഷണി മുഴക്കിയെന്ന് അഞ്ജലി പറഞ്ഞു. ഒട്ടും താത്പര്യമില്ലാതെയാണ് അനസുമൊത്ത് ഇത്രയും കാലം കഴിഞ്ഞതെന്ന് അഞ്ജലി പറയുന്നു. തന്നെ പല വിധത്തില്‍ അയാള്‍ വഞ്ചിച്ചെന്നും നാല് ലക്ഷം രൂപ തരാനുണ്ടെന്നും അഞ്ജലി ആരോപിച്ചു.താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും അഞ്ജലി പറഞ്ഞു. പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയതായും അഞ്ജലി അമീര്‍ പറയുന്നു. വൈറലാകുന്ന വീഡിയോ കാണാം.