അഞ്ജു അരവിന്ദ് എന്ന നടിയെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നടന്‍ വിജയിയുടെ നായികയായി വരെ അഭിനയിച്ച് സിനിമയില്‍ കൂടുതല്‍ അവസരങ്ങളില്‍ തിളങ്ങേണ്ടിയിരുന്ന നടി ഇന്ന് ബംഗ്ലൂരിലെ നൃത്ത വിദ്യാലയവുമായി മുന്നോട്ടു പോവുകയാണ്. നടിയുടെ അഭിനയ ജീവിതത്തെ കുറിച്ച് മലയാളി പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും സ്വകാര്യ ജീവിതത്തെ കുറിച്ചും നടി തനിയെ കഷ്ടപ്പെട്ട കാലത്തെ കുറിച്ചും ആര്‍ക്കുമറിയില്ല. കണ്ണൂര്‍ തലശ്ശേരിക്കാരിയായിരുന്ന അഞ്ജുവിനെ നൃത്തമായിരുന്നു സിനിമാ ലോകത്തേക്ക് എത്തിച്ചത്. അഭിനയിക്കണമെന്ന അമ്മ കാഞ്ചനയുടെ മോഹമാണ് അഞ്ജുവിനെ നര്‍ത്തകിയാക്കിയത്. പിന്നാലെ കലാതിലകപ്പട്ടങ്ങളും എംജി യൂണിവേഴ്സിറ്റിയില്‍ നിന്നും ഭരതനാട്യത്തില്‍ ഡിഗ്രി വരെയും നടി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
സിനിമയില്‍ തിളങ്ങിനില്‍ക്കവേ 2002ലായിരുന്നു അഞ്ജു വിവാഹിതയായത്. ദേവദാസ് എന്നയാളെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായില്ല. അഞ്ജുവിന്റെ സിനിമാ ജീവിതത്തിന് തന്നെ തിരശ്ശീല വീണതു പോലെയായിരുന്നു ആ ജീവിതം. വൈകാതെ അതു തകര്‍ച്ചയിലേക്ക് വീഴുകയും ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. രണ്ടാമത് വിവാഹം ചെയ്തത് കുടുംബസുഹൃത്തുകൂടിയായ വിനയ ചന്ദ്രനെയായിരുന്നു.
ബാംഗ്ലൂരിലായിരുന്നു വിനയ ചന്ദ്രനും കുടുംബവും സെറ്റില്‍ ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ വിവാഹശേഷം അഞ്ജുവും ബാംഗ്ലൂരുകാരിയായി. പിന്നാലെ മകള്‍ അന്‍വിതയും ജനിച്ചു. രണ്ടാം വിവാഹ ശേഷം മകള്‍ ജനിച്ചതോടെ പൂര്‍ണമായും സിനിമ വിടുകയായിരുന്നു അഞ്ജു ചെയ്തത്.
വിദേശത്തെ സ്റ്റേജ് ഷോകള്‍ക്കും മറ്റും വിനയചന്ദ്രന്‍ പൂര്‍ണ പിന്തുണ നല്‍കി ഒപ്പം നിന്നെങ്കിലും മകളെ പിരിഞ്ഞിരിക്കാന്‍ വയ്യായിരുന്നു അഞ്ജുവിന്. അങ്ങനെ മകള്‍ക്ക് ഏഴു വയസാകും വരെ അവള്‍ക്കൊപ്പമായിരുന്നു അഞ്ജു. പതുക്കെ അവള്‍ ഓരോ കാര്യങ്ങളിലും തനിയെ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അഞ്ജുവും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. കുടുംബത്തിനൊപ്പമുള്ള ജീവിതമായിരുന്നു അഞ്ജു ഏറെ ആഗ്രഹിച്ചിരുന്നത്. ഷൂട്ടിംഗിനായി കൊച്ചിയിലെത്തുന്ന അഞ്ജു എല്ലാം കഴിയുമ്പോള്‍ മകള്‍ക്കും ഭര്‍ത്താവിനും അരികിലേക്ക് ബാംഗ്ലൂരിലേക്ക് പറന്നു ചെല്ലും. അതിനിടെ കൊച്ചിയില്‍ ഒരു ഫ്ളാറ്റും വാങ്ങിയിരുന്നു. എന്നാല്‍ വര്‍ക്കുകള്‍ ഇല്ലാതായ കാലത്ത് ലോണ്‍ എടുത്ത് വാങ്ങിയ ഫ്ലാറ്റിന്റെ അടവ് മുടങ്ങുന്ന ഘട്ടത്തില്‍ കലാഭവന്‍ മണിയോടെയാണ് അഞ്ജു സങ്കടം പറഞ്ഞത്.
തുടര്‍ന്ന് സ്റ്റേജ് ഷോകള്‍ നല്‍കിയായിരുന്നു കലാഭവന്‍ മണി അഞ്ജുവിനെ സഹായിച്ചത്. അങ്ങനെ വിനയ് ചന്ദ്രനൊപ്പമുള്ള ജീവിതം പത്തു വര്‍ഷം കഴിഞ്ഞിരിക്കവേയാണ് അപ്രതീക്ഷിതമായി അദ്ദേഹം മരണത്തിനു കീഴടങ്ങുന്നത്. അഞ്ജുവിനെ ഏറെ ഉലച്ചുകളഞ്ഞ സംഭവമായിരുന്നു അത്. എന്നാല്‍ തളര്‍ന്നു പിന്മാറാന്‍ അഞ്ജു തയ്യാറായിരുന്നില്ല. മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. മകള്‍ക്കൊപ്പമുള്ള ജീവിതത്തിനിടെയാണ് അഭിനയവുമായി മുന്നോട്ടു പോകവേയാണ് പഴയ കളിക്കൂട്ടുകാരനായ സഞ്ജയിയെ വീണ്ടും കണ്ടുമുട്ടുന്നതും പ്രണയത്തിലേക്ക് നീങ്ങുന്നതും ആ കൈത്താങ്ങ് അഞ്ജുവിന് കരുത്തേകുന്നതും. സഞ്ജയ് നല്‍കിയ ആത്മബലത്തിന്മേലാണ് അഞ്ജു ബാംഗ്ലൂരില്‍ അഞ്ജു അരവിന്ദ് എന്ന ഡാന്‍സ് അക്കാഡമി ആരംഭിച്ചത്.
കണ്ണൂരില്‍ ജനിച്ചു വളര്‍ന്ന സഞ്ജയ് അമ്പലപ്പറമ്പത്ത് ഐടി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. യുഎസ്ടി ഗ്ലോബലില്‍ എച്ച്ആര്‍ മാനേജരായിരുന്ന സഞ്ജയ് പിന്നീട് നോര്‍ത്തേണ്‍ ട്രസ്റ്റ് എന്ന കമ്പനിയില്‍ സീനിയര്‍ എച്ച്ആര്‍ കണ്‍സള്‍ട്ടന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അതില്‍ നിന്നെല്ലാം വിരമിച്ച് സഞ്ജയ് ഒരു എഴുത്തുകാരനും സോഷ്യല്‍ വര്‍ക്കറും അതിലുപരി നര്‍ത്തകനും ഒക്കെയായാണ് ഇപ്പോള്‍ ശ്രദ്ധേയനാകുന്നത്. കുട്ടിക്കാലം മുതലേ പരസ്പരം അറിയാവുന്നവരായിരുന്നു അഞ്ജുവും സഞ്ജയിയും. എട്ടാം ക്ലാസില്‍ പഠിക്കവേ ഡാന്‍സ് സ്‌കൂളില്‍ വച്ചുണ്ടാകുന്ന അഞ്ജുവിന്റെ ആദ്യത്തെ ക്രഷ് എന്നു തന്നെ പറയാം. എന്നാല്‍ പിന്നീട് ജീവിതത്തിന്റെ ഇരുദിശകളിലായ ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും ലിവിംഗ് ടുഗെദറിലാവുകയും ആയിരുന്നു. ഇപ്പോള്‍ 17 വയസുകാരി മകള്‍ക്കും സഞ്ജയിക്കൊപ്പമുള്ള ജീവിതം ആസ്വാദ്യകരമാക്കുകയാണ് അഞ്ജു.
പ്രേക്ഷകര്‍ക്ക് മറക്കാന്‍ ആകാത്ത മുഖമാണ് അഞ്ജു അരവിന്ദിന്റേത്. സിനിമയിലും സീരിയലുകളിലും തിളങ്ങി നിന്ന നടി അടുത്തിടെ വരെയും സീരിയലുകളില്‍ സജീവമായിരുന്നു. സീ കേരളത്തിലെ സുധാമണി സൂപ്പറാ എന്ന പരമ്പര ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, നടിയുടെ സ്വകാര്യ ജീവിതത്തിലെ ഒരു വിശേഷമാണ് ശ്രദ്ധ നേടുന്നത്. വര്‍ഷങ്ങള്‍ക്കു മുന്നേ വിവാഹിതയായ നടി ഒരു പെണ്‍കുട്ടിയുടെ അമ്മ കൂടിയാണ്. ബാംഗ്ലൂരില്‍ സ്വന്തമായി ഡാന്‍സ് സ്‌കൂളും നടത്തുന്ന അഞ്ജു അരവിന്ദ് ലിവിംഗ് ടുഗെദറിലാണ് ഇപ്പോള്‍ ബാംഗ്ലൂരില്‍ ജീവിക്കുന്നത്. പ്രശസ്ത എഴുത്തുകാരനും ഐടി ഉദ്യോഗത്തില്‍ നിന്നും വിരമിക്കുകയും ചെയ്ത കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ സഞ്ജയ് അമ്പലപ്പറമ്പത്ത് ആണ് നടിയുടെ ലിവിംഗ് ടുഗെദര്‍ ജീവിത പങ്കാളി. അഞ്ജു തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
കണ്ണൂരില്‍ ജനിച്ചു വളര്‍ന്ന സഞ്ജയ് അമ്പലപ്പറമ്പത്ത് ഐടി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. യുഎസ്ടി ഗ്ലോബലില്‍ എച്ച്ആര്‍ മാനേജരായിരുന്ന സഞ്ജയ് പിന്നീട് നോര്‍ത്തേണ്‍ ട്രസ്റ്റ് എന്ന കമ്പനിയില്‍ സീനിയര്‍ എച്ച്ആര്‍ കണ്‍സള്‍ട്ടന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അതില്‍ നിന്നെല്ലാം വിരമിച്ച് സഞ്ജയ് ഒരു എഴുത്തുകാരനും സോഷ്യല്‍ വര്‍ക്കറും അതിലുപരി നര്‍ത്തകനും ഒക്കെയായാണ് ഇപ്പോള്‍ ശ്രദ്ധേയനാകുന്നത്. കുട്ടിക്കാലം മുതലേ പരസ്പരം അറിയാവുന്നവരായിരുന്നു അഞ്ജുവും സഞ്ജയിയും. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ കൂടിക്കാഴ്ച. സ്‌കൂളില്‍ വച്ചുണ്ടാകുന്ന അഞ്ജുവിന്റെ ആദ്യത്തെ ക്രഷ് എന്നു തന്നെ പറയാം. എന്നാല്‍ പിന്നീട് ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ പരസ്പരം എവിടെയാണെന്നു പോലുമറിയാതെ ജീവിതത്തിന്റെ ഇരുദിശകളിലായി.
ഡാന്‍സ് ക്ലാസില്‍ വച്ചുണ്ടായ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടുകയായിരുന്നു. അതൊരു പുതിയ തുടക്കമായിരുന്നു. തുടര്‍ന്ന് അഞ്ജുവിന്റെ ജീവിതത്തിന് പുത്തന്‍ ദിശ നല്‍കുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂരില്‍ അഞ്ജു അരവിന്ദ് എന്ന ഡാന്‍സ് അക്കാദമിയ്ക്ക് പേരിട്ടതും അതിനൊപ്പം നിന്നതും എല്ലാം സഞ്ജു ആണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ലിവിംഗ് ടുദെഗറിലുമാണ് ഇവര്‍. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ക്കും സഞ്ജയിക്കും ഒപ്പം സന്തോഷകരമായ ജീവിതമാണ് അഞ്ജു നയിക്കുന്നത്. നൃത്തത്തിന്റെ മേഖലയിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. പൂര്‍ണ പിന്തുണയേകി സഞ്ജയ് ഒപ്പമുള്ളതു തന്നെയാണ് അഞ്ജുവിന്റെ വിജയ രഹസ്യം. വിവാഹജീവിതത്തിലെ തകര്‍ച്ചകള്‍ക്കൊടുവിലാണ് അഞ്ജു സഞ്ജുവിനൊപ്പമുള്ള ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.