മുപ്പത് വയസിനുശേഷമാണ് ജീവിക്കാന്‍ പഠിച്ചത്;  ഇപ്പോഴാണ് ശരിയായി ജിവിച്ചുതുടങ്ങിയത്;പണം തരാം അവരോടൊപ്പം  വര്‍ക്കൗട്ട് ചെയ്യാമോയെന്ന് ചോദിച്ച്  ഒരു ട്രെയിനര്‍ മെസേജ് ചെയ്തു; ഗായിക അഞ്ജു ജോസഫിന്റെ വാക്കുകള്‍

Malayalilife
മുപ്പത് വയസിനുശേഷമാണ് ജീവിക്കാന്‍ പഠിച്ചത്;  ഇപ്പോഴാണ് ശരിയായി ജിവിച്ചുതുടങ്ങിയത്;പണം തരാം അവരോടൊപ്പം  വര്‍ക്കൗട്ട് ചെയ്യാമോയെന്ന് ചോദിച്ച്  ഒരു ട്രെയിനര്‍ മെസേജ് ചെയ്തു; ഗായിക അഞ്ജു ജോസഫിന്റെ വാക്കുകള്‍

ഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായികയാണ് അഞ്ജു ജോസഫ്. പിന്നീട് അവതാരികയായും മറ്റും താരം ടെലിവിഷന്‍ ഷോകളിളും അഞ്ജു സജീവമായിരുന്നു.നേരത്തെ തന്റെ വിവാഹമോചനത്തെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും അഞ്ജു ജോസഫ് തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ടിനെ കുറിച്ചും ഫിറ്റ്‌നസിനെ കുറിച്ചും അഞ്ജു പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. 

ഭാവിയില്‍ ഓള്‍ഡ് ഏജ് ഹോമില്‍ പോയി കിടന്നാലും ആരോഗ്യത്തോടെ ജീവിക്കാനാണ് ജിമ്മില്‍ കൃത്യമായി പോകുന്നതെന്ന് താരം പങ്ക് വച്ചു. മുപ്പത് വയസിനുശേഷമാണ് താന്‍ നന്നായി ജീവിച്ചുതുടങ്ങിയതെന്നും താരം പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അഞ്ജു ജോസഫ് ജീവിതത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

'ഞാന്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ഫിറ്റായിട്ടിരിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാരണമാണ്. രണ്ടാമത്തേത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും കൂടിയാണ്. എനിക്ക് നന്നായി ഉറങ്ങണം. ഞാന്‍ ഒ?റ്റയ്ക്ക് ജീവിക്കുന്നയാളാണ്. അപ്പോള്‍ മുന്നോട്ടുളള കാര്യങ്ങളും നോക്കണം. ഓള്‍ഡ് ഏജ് ഹോമില്‍ പോയി ജീവിക്കേണ്ട എന്തെങ്കിലും സാഹചര്യം വന്നാല്‍ ആരോഗ്യത്തോടെയിരിക്കാനും കൂടിയാണ്.

ഞാനും എന്റെ ട്രെയിനറും തമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്?റ്റ് ചെയ്യാറുണ്ട്. അതുകണ്ട് വര്‍ക്കൗട്ട് ചെയ്യിപ്പിക്കുന്ന ഒരു ട്രെയിനര്‍ എനിക്ക് മെസേജ് ചെയ്തു. പണം തരാം അവരോടൊപ്പം  വര്‍ക്കൗട്ട് ചെയ്യാമോയെന്ന് ചോദിച്ചാണ് മെസേജ് ചെയ്തത്. ഞാനത് കണ്ട് അതിശയിച്ചുപോയി. സമയത്ത് ജീവിക്കണമെന്നാണ് ജീവിതത്തില്‍ നിന്ന് പഠിച്ചത്. മുപ്പത് വയസിനുശേഷമാണ് ഞാന്‍ ജീവിക്കാന്‍ പഠിച്ചത്. ഒരു വലിയ ട്രോമയുണ്ടായതിനുശേഷമാണ് അത് മനസിലാക്കാന്‍ സാധിച്ചത്. പക്ഷെ ഇപ്പോഴാണ് ഞാന്‍ ശരിയായി ജിവിച്ചുതുടങ്ങിയത്. ഓരോ ദിവസവും പ്രശ്‌നങ്ങള്‍ ഉണ്ടാകും. അത് അംഗീകരിച്ച് മുന്നോട്ട് പോയാല്‍ മതി'- താരം പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരം വിവാഹ മോചനത്തെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു. ടെലിവിഷന്‍ പ്രോഗ്രാമുകളുടെ സംവിധായകനായ അനൂപ് ജോണിനെയാണ് അഞ്ജു ജോസഫ് വിവാഹം ചെയ്തത്. വേര്‍പിരിയല്‍ വിഷമകരമാണെന്നും എല്ലാ റിലേഷന്‍ഷിപ്പും അവസാനിക്കുമ്പോള്‍ വേദനയുണ്ടാകുമെന്നും താരം പറഞ്ഞു.

Read more topics: # അഞ്ജു ജോസഫ്
anju joseph talks about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES