മിനി സ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്കെത്തിയ താരമാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അനുമോള്. താരം സിനിമാരംഗത്തേക്ക് ചുവടുവയ്ച്ചത് 'കണ്ണുക്കുള്ളെ' എന്ന തമിഴ് സിനിമയിലൂടെയാണ്. അനുമോള് ആദ്യമായി അഭിനയയിച്ച മലയാള സിനിമ ഇവന് മേഘരൂപന് എന്ന സിനിമയായിരുന്നു. അതേ സമയം തമിഴില് അധികം സജീവമാകത്തതിനെകുറിച്ച് അനുമോള് ഒരു അഭിമുഖത്തില് തുറന്നു പറഞ്ഞിരിക്കുകയാണ്.
2010ല് സിനിമാരംഗത്തെത്തിയ താരം മുപ്പതോളം സിനിമകളില് വേഷമിട്ടു. വെടിവഴിപാട് എന്ന ചിത്രത്തില് അനുമോള് അഭിനയിച്ച സുമിത്ര എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടുകയും ചെയ്തു. എന്നാല് ഈ ചിത്രത്തിന് ശേഷം താരത്തെ തേടി എത്തിയിരുന്നത് വ്യഭിചാരിണിയുടെ റോളുകള് മാത്രമായിരുന്നു. അഞ്ചോളം സിനിമകളില്
മാത്രമാണ് തമിഴില് അഭിനയിച്ചത്. അതിന് ശേഷം നല്ല കഥാപാത്രങ്ങള് ഒന്നും തന്നെ തേടി എത്തിയിരുന്നില്ല. ഒരു വ്യഭിചാരിണിയുടെ വേഷമാണ് ഒരു നാള് ഇരവില് എന്ന സിനിമയില് തനിക്ക് കിട്ടിയത്.
പിന്നെ അത്തരത്തിലുള്ള വേഷങ്ങള് ആയിരുന്നു അവിടെ നിന്നും വന്നിരുന്നത് .അതിന് ശേഷം തമിഴകത്ത് നിന്നും അധികം വിളികള് ഇല്ലാതെയുമായി. ശംഭു പുരുഷോത്തമന് സംവിധാനം ചെയ്യുന്ന 'പാപം ചെയ്യാത്തവര് കല്ലെറിയട്ടെ' എന്ന ചിത്രത്തിലാണ് താരം ഇപ്പോള് അഭിനയിക്കുന്നത്. ചിത്രത്തില് ലിസി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.ഈ വര്ഷം താരത്തിന്റേതായി ഒരുങ്ങുന്നത് പദ്മിനി, താമര, ഉടമ്പടി തുടങ്ങി നിരവധി സിനിമകളാണ്.