Latest News

നിങ്ങളുടെ സ്വീറ്റി നീല വെളിച്ചത്തില്‍ നിന്ന് മെഴുകുതിരി വെളിച്ചത്തിലേക്ക്; കൂടുതല്‍ കഥകളുമായി ഉടന്‍ കാണാം...ബൈ..; സിനിമയില്‍ നിന്ന് കുറച്ച് ബ്രേക്ക് എടുക്കുന്നുവെന്ന് അനുഷ്‌ക ഷെട്ടി; ഞെട്ടലോടെ ആരാധകര്‍ 

Malayalilife
 നിങ്ങളുടെ സ്വീറ്റി നീല വെളിച്ചത്തില്‍ നിന്ന് മെഴുകുതിരി വെളിച്ചത്തിലേക്ക്; കൂടുതല്‍ കഥകളുമായി ഉടന്‍ കാണാം...ബൈ..; സിനിമയില്‍ നിന്ന് കുറച്ച് ബ്രേക്ക് എടുക്കുന്നുവെന്ന് അനുഷ്‌ക ഷെട്ടി; ഞെട്ടലോടെ ആരാധകര്‍ 

പ്രമുഖ ദക്ഷിണേന്ത്യന്‍ നടി അനുഷ്‌ക ഷെട്ടി സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള യെടുക്കുന്നതായി പ്രഖ്യാപിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രധാന വേഷത്തിലെത്തിയ 'ഘാട്ടി' എന്ന ചിത്രം ബോക്‌സോഫീസില്‍ തണുപ്പന്‍ പ്രതികരണം നേരിടുന്നതിനിടെയാണ് താരത്തിന്റെ ഈ തീരുമാനം. 

വെള്ളിയാഴ്ച എക്‌സ് (മുന്‍പ് ട്വിറ്റര്‍) പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുഷ്‌ക ഇക്കാര്യം അറിയിച്ചത്. 'നീല വെളിച്ചത്തില്‍ നിന്ന് മെഴുകുതിരി വെളിച്ചത്തിലേക്ക്... സ്‌ക്രോളിംഗിനപ്പുറം, ലോകവുമായി വീണ്ടും ബന്ധപ്പെടാന്‍ വേണ്ടിയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് അല്‍പ കാലത്തേക്ക് മാറിനില്‍ക്കുന്നത്,' അവര്‍ എഴുതി. കൂടുതല്‍ കഥകളുമായി ഉടന്‍ മടങ്ങിയെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 5-ന് റിലീസ് ചെയ്ത 'ഘാട്ടി'ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 

ക്രിഷ് ജഗര്‍ലമുഡി സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്രം പ്രഭുവും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ ഒരാഴ്ചത്തെ ആകെ വരുമാനം ഏകദേശം 6.64 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

 അനുഷ്‌കയുടെ ഈ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി ആരാധകര്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കരിയറിലെ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണെന്നും കൂടുതല്‍ ശക്തിയോടെ തിരിച്ചുവരണമെന്നും പലരും ആശംസിച്ചു. ഈ ഇടവേള താരത്തിന് സ്വയം പുനരാവിഷ്‌കരിക്കാനും പുതിയ ഊര്‍ജ്ജത്തോടെ അഭിനയ ലോകത്തേക്ക് തിരിച്ചുവരാനും അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

anushka shetty announces

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES